Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വിവാഹയോഗം പെട്ടെന്നാണ്, പക്ഷേ വിവാഹശേഷം സമാധാനമുണ്ടാവില്ല: അവര്‍ ഈ നാളുകാരാണ്
വിവാഹം എന്നത് ജ്യോതിഷപരമായി വളരെയധികം പ്രാധാന്യം കൊടുത്ത് ചെയ്യുന്ന ഒരു ചടങ്ങാണ്. പലപ്പോഴും പൊരുത്തവും ചേര്‍ച്ചയും എല്ലാം നോക്കുമ്പോളും പ്രശ്നങ്ങളില്ലാതെ എന്നാല്‍ പിന്നീട് വിവാഹശേഷം പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്ന ധാരാളം ദമ്പതികളുണ്ട്. ചില നക്ഷത്രക്കാര്‍ക്ക് വിവാഹ യോഗം വളരെ പെട്ടെന്നുണ്ടായിരിക്കും എന്നാല്‍ ആ ദാമ്പത്യം അധികം കാലം ഒന്നിച്ച് പോവില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ വൈവാഹിക ജീവിതത്തില്‍ ഐക്യമില്ലാതെ വിവാഹ മോചനത്തിലേക്ക് പോവുന്ന ചില നക്ഷത്രക്കാരുണ്ട്.
പലരിലും വൈകാരികമായും ശാരീരികമായും എല്ലാം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വിവാഹമോചനത്തിലേക്ക് എത്തിക്കുന്നു. സ്വാതന്ത്ര്യമില്ലായ്മ, നിര്‍ബന്ധപൂര്‍വ്വം നടന്ന വിവാഹം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പിരിയലിലേക്കാണ് എത്തിക്കുന്നത്. വേദജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ ഇത്തരം കാര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നു. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് എപ്പോഴും അവരുടെ സ്വാതന്ത്ര്യം എന്നത് വളരെയധികം അനിവാര്യമായ ഒരു കാര്യാണ്. അത് കൂടാതെ സാഹസികതയും ശക്തമായ ഇച്ഛാശക്തിയും അവര്‍ക്കുണ്ടാവുന്നു. ഇത് ഒരു ദീര്‍ഘകാല ബന്ധത്തില്‍ നിന്ന് നിങ്ങളെ തടയുന്നു. ദാമ്പത്യത്തിലെ വെല്ലുവിളികളാണ് ഇവര്‍ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്നം. ശനി അല്ലെങ്കില്‍ ചൊവ്വ എന്ന ഗ്രഹങ്ങളുടെ ശക്തമായ സ്വാധീനമാണ് ഇതിന് കാരണമായി ജ്യോതിഷം പറയുന്നത്. ഇതെല്ലാം വേര്‍പിരിയലിലേക്ക് എത്താം.
മകം
മകം നക്ഷത്രക്കാര്‍ എപ്പോഴും ശക്തമായ ചിന്തയുള്ളവരും കൂടാതെ അധികാര സ്വഭാവത്തോടെ പെരുമാറുന്നവരും ആയിരിക്കും. ഇവര്‍ പരസ്പര ബഹുമാനം ആഗ്രഹിക്കുകയും അംഗീകരവും പദവിയും വേണമെന്ന് കരുതുന്നവരും ആയിരിക്കും. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മറ്റുള്ളവരില്‍ അഹങ്കാരമായി കണക്കാക്കാം. ഇവരുടെ ആഗ്രഹത്തിനനുസരിച്ച് ദാമ്പത്യം നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ പലപ്പോഴും ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ഇത് ബന്ധത്തില്‍ വൈകാരിക അകലം സൃഷ്ടിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ എപ്പോഴും ഏത് ബന്ധത്തിലും ആഴത്തില്‍ ബന്ധപ്പെടുന്നു. തീവ്രമായാണ് ഇവര്‍ പ്രണയിക്കുന്നതും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതും. അതും വളരെ വൈകാരികമായി മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യവും. എന്നാല്‍ ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ ഇവരുടെ അതിവൈകാരികത മൂലം പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് സങ്കീര്‍ണമായ ഒരു ദാമ്പത്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. അവസാനം അത് വേര്‍പിരിയലിലേക്ക് എത്തും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ എപ്പോഴും ജയിക്കണം എന്ന ആഗ്രഹം കൊണ്ട് നടക്കുന്നവരാണ്. പലപ്പോഴും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും പല കാര്യത്തിലും വൈകാരിക പൊരുത്തക്കേടുകള്‍ ഉണ്ടാവാം. ഇത് മാത്രമല്ല ആദര്‍ശ സ്വഭാവം ഇവര്‍ക്ക് വളരെ കൂടുതലായിരിക്കും. ഇക്കാര്യം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. കൂടാതെ വിവാഹവുമായി പൊരുത്തപ്പെട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ പ്രേരണ മൂലം കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. ഇത്തരം സ്വഭാവത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയും ഇല്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ അഭിപ്രായം ആണ് ഇവര്‍ കേള്‍ക്കുന്നത്. അത് മാത്രമല്ല കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ഇവര്‍ കൂടൂതല്‍ പ്രാധാന്യം നല്കുന്നു. അത് പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയും ദാമ്പത്യത്തില്‍ അതൃപ്തിയും പ്രശ്നങ്ങളും ഉണ്ടാവാന്‍ ഇടയാവുകയും ചെയ്യുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ നിയന്ത്രണം ഒരു തരത്തിലും അംഗീകാരിക്കാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ ഇത് ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ആവുന്നതിനാല്‍ പലരും ബന്ധത്തെ പകുതിയില്‍ വെച്ച് ഇല്ലാതാക്കുന്നു. ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിന് മുന്‍പ് തന്നെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് ഇവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ എപ്പോഴും ഒരു പടി മുന്നോട്ട് ചിന്തിക്കുന്നു.
രേവതി
രേവതി നക്ഷത്രക്കാര്‍ കൂടുതല്‍ കരുതലും പിന്തുണയും ആവശ്യമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് പലപ്പോഴും പങ്കാളിയില്‍ നിന്ന് കരുതലും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ അത് ജീവിതത്തെ താളം തെറ്റിക്കുന്നു. പങ്കാളി തന്റെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ് എന്ന തോന്നലാണ് പലപ്പോഴും ഇവരുടെ വിവാഹ ബന്ധത്തിന്റെ തകര്‍ച്ചക്ക് പുറകില്‍. ഇത് കൂടാതെ ഗ്രഹങ്ങളുടെ സ്ഥാനവും ദാമ്പത്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
