Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ
ഈ നക്ഷത്രക്കാരെ കിട്ടിയാല്‍ കൈവിടല്ലേ! സ്നേഹിച്ചാല്‍ ജീവന് പണയം വെച്ചും പങ്കാളിയുടെ കൂടെ നില്ക്കും
ചില നക്ഷത്രക്കാര്‍ ജന്മനാ വളരെയധികം ആത്മാര്‍ത്ഥത ഉള്ളവരും സ്നേഹിച്ചാല്‍, പങ്കാളിയുടെ കൂടെ ഏത് കാലത്തും ഒപ്പ നില്ക്കുന്ന സ്വഭാവക്കാരാണ്. വളരെ ചുരുംക്കം നക്ഷത്രക്കാരില്‍ മാത്രം കണ്ടുവരുന്ന ഈ ഗുണം, ദാമ്പത്യ ജീവിതം മനോഹരമാക്കാന്‍ സഹായിക്കും. മനസ്സില്‍ ശുദ്ധതയും, ആത്മാര്‍ത്ഥതയും നിറഞ്ഞ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

അശ്വതി
പൊതുവേ ശാന്തശീലരായി കാണപ്പെടുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ഈ നക്ഷത്രക്കാര്‍ വളരെയധികം ആത്മാര്‍ത്ഥത നിറഞ്ഞവരാണ്. ഏത് പ്രതിസന്ധിയിലും സ്നേഹിച്ചവരെ കൈവിടാതെ, ഒപ്പം നിര്‍ത്തുന്ന നക്ഷത്രക്കാരാണ്. സ്നേഹത്തിന്റെ വില ഏറ്റവുമധികം മനസ്സിലാക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. അതിനാല്‍, പ്രണയിക്കുമ്പോഴും വിവാഹശേഷവും പങ്കാളിയോടു കൂറ് പുലര്‍ത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും.
പൂയം
എല്ലായ്പ്പോഴും സന്തോഷത്തോടെ കാണപ്പെടുന്ന നക്ഷത്രക്കാരാണ് പൂയം നക്ഷത്രക്കാര്‍. ജീവിതത്തില്‍ പോസറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. അതിനാല്‍, ഒപ്പം നില്ക്കുന്നവനരെ ചതിക്കുന്നത് ഇവരെ സംബന്ധിച്ച് തിന്മയാണ്. പ്രണയിച്ചാലും, വിവാഹ ജീവിതത്തിലും പങ്കാളിയെ ഒപ്പം നിര്‍ത്താന്‍ ഇവര്‍ ശ്രമിക്കും. ഇവര്‍ക്കുവേണ്ടി വാദിക്കാനും, ഏതറ്റംവരെ പോകാനും ഈ നാളുകാര്‍ തയ്യാറായിരിക്കും.
ഉത്രം
കുറച്ച് ദേഷ്യക്കാരാണെങ്കിലും സ്നേഹിച്ചാല്‍ ചങ്ക് പറിച്ച് നല്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവര്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന വ്യക്തികളുടെ സന്തോഷത്തിനായി നിലകൊള്ളാന്‍ ശ്രദ്ധിക്കുന്നവരായിരിക്കും. പങ്കാളിയുടെ ഏത് പ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ ഇവരും മുന്നിട്ടിറങ്ങും. പങ്കാളിയെ ചതിക്കാത്ത, ആത്മര്ത്ഥതയുള്ള നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍.
രോഹിണി
എത്രവലിയ പ്രതസന്ധിയിലും ഉപേക്ഷിച്ച് പോകാതെ പങ്കാളിയയെ ചേര്‍ത്ത് പിടിക്കാന്‍ താല്പര്യപ്പെടുന്ന നക്ഷത്രക്കാരാണ് രോഹിണി നക്ഷത്രക്കാര്‍. വളരെ ആത്മാര്‍ത്ഥതയുള്ള ഈ നക്ഷത്രക്കാര്‍, ബുദ്ധിയിലും കഴിവിലും മുന്നിട്ട് നില്‍ക്കുന്നവരാണ്. സാമ്പത്തിക അച്ചടക്കം ഉള്ള നകക്ഷത്രക്കാര് കൂടിയാണ് രോഹിണി നക്ഷത്രക്കാര്‍.
ചോതി
വളരെ പാവം സ്വഭാവക്കാരാണ് ചോതി നക്ഷത്രക്കാര്‍. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ഈ നക്ഷത്രക്കാര്‍ പങ്കാളിയുടെ മനസ്സിനെ വേദനിപ്പിക്കുകയില്ല. കൂടാതെ, ഇവര്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരെ കൈവിടുകയും ഇല്ല. എല്ലായ്പ്പോഴും കരുതല്‍ കാണിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ചോതി നക്ഷത്രക്കാര്‍.
ഉത്രാടം
ഒരിക്കല്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ സ്വന്തം ജീവന് പണയം വെച്ചും ഇവരെ സ്നേഹിക്കുന്നവരാണ് ഉത്രാടം നക്ഷത്രക്കാര്‍. ഒരിക്കല്‍ സ്നേഹിച്ചാല്‍ ഇവര്‍ അവരെ ചതിക്കുകയില്ല. ഈ നക്ഷത്രക്കാരെ ഒപ്പം നിര്‍ത്താനും, വിശ്വസിക്കാനും സാധിക്കും. സ്നേഹിക്കുന്നവരെ വഞ്ചിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാത്തവരാണ് ഉത്രാടം നക്ഷത്രക്കാര്‍.
ചതയം
എടുത്തു ചാട്ടക്കാരാണെങ്കിലും, ഉറ്റവരെയും, പങ്കാളിയേയും, സ്നേഹിക്കുന്നവരെയും കൈവിടാതെ ചേര്‍ത്തുപിടിക്കുന്ന നക്ഷത്രക്കാരാണ് ചതയം നക്ഷത്രക്കാര്‍. ഏത് പ്രതിസന്ധിയിലും സ്നേഹിക്കുന്നവരുടെ കൂടെ നില്ക്കാന് ഈ നക്ഷത്രക്കാര്‍ ഇഷ്ടപ്പെടുന്നു. കാര്യങ്ങള്‍ കൃത്യമായി ചെയ്തെടുക്കാന്‍ ശേഷിയുള്ള നാളുകാരാണ് ഈ നക്ഷത്രക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
