Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Nag Panchami 2024: കാളസര്‍പ്പ ദോഷമെന്ന കഠിനദോഷം തടഞ്ഞ് നിര്‍ത്തും നാഗങ്ങള്‍, 3 രാശിക്കാര്‍ക്ക് നല്ല സമയം
ഇന്ന് നാഗപഞ്ചമി ദിനം, ഈ ദിനത്തില്‍ വളരെയധികം കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതായുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ജീവിച്ചിരിക്കുന്ന ദൈവങ്ങളായാണ് നാഗങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നാഗപഞ്ചമി ദിനം വളരെ സവിശേഷമായി കാണുന്ന ഒന്നാണ്. ഈ ദിനത്തില്‍ സര്‍പ്പങ്ങളെ ആരാധിക്കുകയും നൂറും പാലും നല്‍കുകയും ചെയ്യുന്നു. ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് നാഗപഞ്ചമി ഉത്സവം ആഘോഷിക്കുന്നത്. ഈ വര്‍ഷം നാഗപഞ്ചമി ഉത്സവം 2024 ഓഗസ്റ്റ് 9 ന് അതായത് ഇന്നാണ് ആഘോഷിക്കപ്പെടുന്നത്.
നാഗ പഞ്ചമി ദിനത്തില്‍ മൂന്ന് അത്ഭുത യോഗങ്ങളാണ് രൂപം കൊള്ളുന്നത്. സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി ഈ ദിനം വളരെയധികം സഹായിക്കുന്നു. സിദ്ധി യോഗ, അമൃത് സിദ്ധി യോഗ, രവി യോഗ എന്നിവ ഈ ദിനത്തില്‍ രൂപപ്പെടുന്നു. ഇതിന്റെയെല്ലാം അനുകൂല ഫലങ്ങളോടൊപ്പം തന്നെ കാളസര്‍പ്പ ദോഷത്തില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി ലഭിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.

നാഗങ്ങളും ശിവനും
ഈ ദിനത്തില്‍ സര്‍പ്പങ്ങളെ ആരാധിക്കുന്ന ഒരു ചടങ്ങുണ്ട്. ഈ ദിവസം നാഗങ്ങളെ ആരാധിക്കുന്നതോടൊപ്പം തന്നെ ശിവനേയും ആരാധിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ കാളസര്‍പ്പ ദോഷങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈ ദിവസം ശിവനെയും നാഗദൈവത്തെയും ഒരുമിച്ചാണ് ആരാധിക്കുന്നത്. നാഗപഞ്ചമി നാളില്‍ നാഗദൈവത്തിന് പാല് കൊടുത്ത് കാളസര്‍പ്പ ദോഷത്തില്‍ നിന്ന് മോചനം ലഭിക്കും. ഇത് സര്‍പ്പദൈവങ്ങള്‍ നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്നതിനും നല്ലതാണ്.
കാളസര്‍പ്പ ദോഷവും നാഗപഞ്ചമിയും
കാളസര്‍പ്പ ദോഷവും നാഗപഞ്ചമിയും വളരെയധികം അടുത്ത ബന്ധമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം കാളസര്‍പ്പ ദോഷമുള്ള ഒരാള്‍ക്ക് ജീവിതം വളരെയധികം ദുസ്സഹമായിരിക്കും. ജീവിതത്തില്‍ ഒരു കാരണവശാലും വിജയം ലഭിക്കുകയില്ല. മാത്രമല്ല അപകടങ്ങളും പ്രശ്നങ്ങളും ഇവരെ വിട്ടുമാറാതെ നില്ക്കുന്നു. പലപ്പോഴും ഈ ദിനത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൂടെ കാളസര്‍പ്പ ദോഷനിവാരണം നിങ്ങള്‍ക്ക് ലഭിക്കുന്നു. വിവാഹത്തിന് കാലതാമസം വരെ ഇവര്‍ക്ക് നേരിടേണ്ടി വരുന്നു.
എന്തുകൊണ്ട് കാളസര്‍പ്പ ദോഷം?
എന്തുകൊണ്ടാണ് ഒരു വ്യക്തിക്ക് കാളസര്‍പ്പ ദോഷം ഉണ്ടാവുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ജാതകപ്രകാരം ഒരു വ്യക്തിക്ക് രാഹുവും കേതുവും നീചസ്ഥാനത്ത് സ്ഥിതി ചെയ്യുമ്പോഴാണ് കാളസര്‍പ്പ ദോഷം സംഭവിക്കുന്നത്. സൂര്യന്, ചന്ദ്രന്, വ്യാഴം എന്നിവക്കൊപ്പമുള്ള രാഹുവിന്റെ സാന്നിധ്യവും ഇത്തരത്തില്‍ ദോഷം ചെയ്യുന്നതാണ്. അതി ഭീകരമായ ദോഷമാണ് കാളസര്‍പ്പ ദോഷം നിങ്ങള്‍ക്ക് നല്‍കുന്നത്.
ഗുണഫലങ്ങളുള്ള രാശിക്കാര്‍
നാഗപഞ്ചമി ദിനത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. പ്രധാനമായും 12 രാശിക്കാരില്‍ 4 രാശിക്കാര്‍ക്ക് നാഗപഞ്ചമി ദിനത്തില്‍ ഗുണഫലങ്ങളുണ്ടാവുന്നു. മേടം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളും സന്തോഷവും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ സന്തോഷം നിങ്ങള്‍ക്ക് ലഭിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. എല്ലാ വിധത്തിലുള്ള ജോലികളും നിങ്ങള്‍ക്ക് വിജയം കൊണ്ട് വരുന്നവയാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നാഗപഞ്ചമി ദിനത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങളും തേടി വരുന്നു. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സര്‍പ്പങ്ങളുടെ അനുഗ്രഹം ജീവിതത്തില്‍ അങ്ങോളമിങ്ങോളം നീണ്ട് നില്ക്കുന്നു. സന്താനസൗഭാഗ്യവും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയമാണ് നാഗപഞ്ചമി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
