Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നാഗപഞ്ചമി നാളില്‍ അറിയാതെ പോലും ചെയ്യരുത് ഇക്കാര്യങ്ങള്‍, സര്‍പ്പ ദോഷം ഉറപ്പ്
Nag panchami 2024:ശിവഭക്തിയാല്‍ മുഖരിതമായ മാസമാണ് ഹിന്ദുക്കള്‍ക്ക് ശ്രാവണം. ശ്രാവണ മാസത്തില്‍ നിരവധി ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് നാഗപഞ്ചമി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാമത്തെ ദിനമാണ് നാഗപഞ്ചമി. ഈ വര്‍ഷം അത് ആഗസ്റ്റ് ഒമ്പതിനാണ്. നാഗാരാധനയ്ക്ക് വളരെയധികം പ്രാധാന്യം നല്കുന്ന പാരമ്പര്യമാണ് ഹിന്ദുക്കള്‍ക്ക്. നാഗദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിലേ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകുകയുള്ളുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് കാള സര്‍പ്പദോഷം പോലുള്ള സര്‍പ്പദോഷങ്ങള്‍ അകറ്റാന്‍ നാഗാരാധന മാത്രമാണ് പോംവഴി.

നാഗപഞ്ചമി - പ്രാധാന്യം, ആരാധന
നാഗപഞ്ചമി ദിവസം നാഗാരാധന വളരെ വിശേഷകരമായി കരുതപ്പെടുന്നു. ദോഷങ്ങളില്‍ നിന്നും മുക്തരാകാന്‍ നാഗാരാധന അത്യുത്തമമാണ്. നാഗരാജനെയാണ് നാഗപഞ്ചമിയില്‍ ആരാധിക്കുന്നത്. നാഗപഞ്ചമി നാളില്‍ നാഗങ്ങളെ ഭജിച്ചാല്‍ കാളസര്‍പ്പദോഷവും പിതൃദോഷവും അകലുമെന്നാണ് വിശ്വാസം.
നാഗപഞ്ചമി നാളില്‍ എള്ളെണ്ണ ഒഴിച്ച് ദീപം തെളിയിക്കണമെന്നാണ് വിശ്വാസം. എള്ളെണ്ണ പിതൃക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബലിതര്‍പ്പണത്തിലും പിതൃക്കളുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങളിലും എള്ള് തീര്‍ച്ചയായും ഉപയോഗിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. നാഗപഞ്ചമി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമാകണം. എന്നിട്ട് നാഗദൈവത്തെയും ശിവനെയും ആരാധിക്കണം. നാഗങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതും നാഗങ്ങള്‍ക്ക് പുഷ്പം, പഴം, പാല്, മഞ്ഞള്‍പ്പൊടി എന്നിവ സമര്‍പ്പിക്കുന്നതും വിശേഷകരമായി കരുതപ്പെടുന്നു. ജാതകത്തില്‍ സര്‍പ്പദോഷം ഉള്ള ആളുകളും രാഹു-കേതു ദോഷങ്ങള്‍ ഉള്ളവരും നാഗപഞ്ചമി ദിവസം നാഗാരാധന നടത്തണമെന്നാണ് വിശ്വാസം.
സര്‍പ്പദോഷം വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
നാഗപഞ്ചമി ദിവസം അറിയാതെ പോലും പാമ്പുകളെ കൊല്ലരുത്. ഇങ്ങനെ ചെയ്താല്‍ അത് ചെയ്ത ആളുടെ ജീവനും അവരുടെ പരമ്പരയ്ക്കും ദോഷം വരാം.
നാഗപഞ്ചമി ദിവസം ഇരുമ്പ് പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യരുതെന്നും ഇത് നാഗാരാജാവിന് അഹിതമാണെന്നും ചിലര്‍ വിശ്വസിക്കുന്നു.
നാഗപഞ്ചമി ദിവസം ഭൂമിയില്‍ കിളയ്ക്കുകയോ കുഴിക്കുകയോ ചെയ്യരുതെന്നും വിശ്വാസമുണ്ട്. പാമ്പുകളുടെ മാളങ്ങള്‍ ഉണ്ടാകാമെന്നും കുഴിക്കുന്നതിലൂടെ അവയ്ക്ക് നാശമുണ്ടാകുമെന്നുമുള്ള വിശ്വാസമാണ് അതിന് കാരണം.
നാഗപഞ്ചമി ദിവസം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നും പറയപ്പെടുന്നു.
നാഗപഞ്ചമി ദിവസം ഇലക്കറികളും പാലും വര്‍ജ്ജിക്കണമെന്നും വിശ്വാസമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications