Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭാഗ്യം വിതച്ച് നാഗപഞ്ചമി, അഞ്ച് അപൂര്‍വ്വയോഗങ്ങള്‍; നാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും തേടിയെത്തും
ഗ്രഹങ്ങളുടെ സംക്രമണഫലമായി അപൂര്‍വ്വ യോഗങ്ങളും രാജയോഗങ്ങളും രൂപമെടുക്കാറുണ്ട്. അതിന്റെ സ്വാധീനം നമ്മുടെ ജീവിതത്തിലും ഭൂമിയിലും അനുഭവപ്പെടാറുമുണ്ട്. ഇന്ന് നാഗപഞ്ചമിയാണ്. നാഗപഞ്ചമി നാളില്‍ ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ അപൂര്‍വ്വങ്ങളായ ദുര്‍ലഭ യോഗങ്ങളും രാജയോഗങ്ങളും രൂപപ്പെട്ടിരിക്കുകയാണ്.

ധനദാതാവായ ശുക്രനും ബുദ്ധിയുടെ കാരണഭൂതനായ ബുധനും ചേര്‍ന്ന് ഇന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപമെടുത്തിട്ടുണ്ട്. ഇതിനൊപ്പെ കര്‍മ്മഫല ദാതാവായ ശനി 30 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വരാശിയായ കുംഭത്തില്‍ ശശ രാജയോഗത്തിനും രൂപം നല്കിയിരിക്കുന്നു. കന്നി രാശിയിലുള്ള ചന്ദ്രന് രാഹുവുമായി ചേര്‍ന്ന് സമസപ്തക രാജയോഗവും ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ ശുഭയോഗവും സിദ്ധയോഗവും ഇന്ന് രൂപപ്പെടുന്നുണ്ട്. ഈ രാജയോഗങ്ങള്‍ 12 രാശികള്‍ക്കും ശുഭകരമായി വര്‍ത്തിക്കും. പക്ഷേ ഇതിന്റെ നേട്ടങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുക ഏതൊക്കെ രാശികള്‍ക്ക് ആണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് അഞ്ച് ദുര്‍ലഭ യോഗങ്ങളും ശുഭഫലങ്ങള്‍ നല്‍കും. ശശ രാജയോഗം ഇവരുടെ ഗ്രഹനിലയില്‍ ഒമ്പതാം ഭാവത്തിലും ലക്ഷ്മി നാരായണ രാജയോഹം മൂന്നാം ഭാവത്തിലുമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനാല്‍ ഈ ദിവസവും വരും ദിവസങ്ങളിലും ഭാഗ്യത്തിന്റെ കടാക്ഷം ഇവരുടെ മേല്‍ ഉണ്ടാകും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യാനുള്ള യോഗം ഇവര്‍ക്കുണ്ടാകും. സാഹസങ്ങള്‍ ചെയ്യാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഈ കാലയളവില്‍ ധൈര്യം കാണിക്കും. അടിക്കടി ധനം വന്നുചേരുകയും ബാങ്ക് ബാലന്‍സ് വര്‍ധിക്കുകയും ചെയ്യും. കരിയറില്‍ ഉന്നതിയുണ്ടാകും. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യം മെച്ചപ്പെടും.
കുംഭം
അഞ്ച് ദുര്‍ലഭ രാജയോഗങ്ങള്‍ കുംഭം രാശിയില്‍ ഉള്ള ആളുകള്‍ക്കും ലാഭപ്രദമായിരിക്കും. ശശ രാജയോഗം ഇവരുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടുക. ലക്ഷ്മി നാരായണ യോഗം ഏഴാമത്തെ ഭാവത്തിലും. അതിനാല്‍ ഈ കാലയളവില്‍ ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. കഴിവിന്റെ പരമാവധി പരിശ്രമിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. മറ്റുള്ളവരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റുന്ന രീതിയില്‍ സംസാരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഈ സമയത്ത് കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരും. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായി മാറും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. പങ്കാളിത്ത സംരംഭങ്ങള്‍ ലാഭം കൊണ്ടുവരും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും അഞ്ച് യോഗങ്ങളുടെ ശുഭഫലങ്ങള്‍ തേടിയെത്തും. ശശ രാജയോഗം ഇവരുടെ ജാതകത്തിലെ ഏഴാമത്തെ ഭാവത്തിലാണ് രൂപമെടുക്കുന്നത്. ലക്ഷ്മി നാരായണ യോഗം ലഗ്ന ഭാവത്തിലും രൂപപ്പെടും. ദാമ്പത്യം പ്രണയസുരഭിലമാകുന്ന നാളുകളായിരിക്കും ഇത്. കുടുംബാംഗങ്ങളും സന്തോഷത്തിലും സമാധാനത്തിലും കഴിയും. ഈ കാലയളവില്‍ മറ്റുള്ളവരുടെ മതിപ്പും ഇഷ്ടവും പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് സാധിക്കും. പങ്കാളിയുമായി അകന്ന് കഴിയുന്നവര്‍ പ്രശ്നങ്ങള്‍ മറന്ന് അവരുമായി ഒരുമിക്കും. ആഗ്രഹങ്ങളെല്ലാം സാധിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
