Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തലപോയാലും ഇവര്‍ ചതിക്കില്ല: ജ്യോതിഷത്തിന് തെറ്റ്പറ്റില്ല 5 നാളുകാരുടെ കാര്യത്തില്‍
വിശ്വാസം എന്നത് ഒരു പ്രാവശ്യം നഷ്ടപ്പെട്ട് പോയാല്‍ അത് പിന്നീട് തിരിച്ച് പിടിക്കാന്‍ വളരെ പാടായിരിക്കും. പലപ്പോഴും ഒരു വ്യക്തിയെ കാണുമ്പോള്‍ പലരും ചിന്തിക്കുന്നതാണ് വിശ്വസിച്ച് കൂടെക്കൂട്ടാന്‍ പറ്റിയ ആള് ആണോ എന്നത്. എന്നാല്‍ വേദജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ ജന്മനക്ഷത്രപ്രകാരം ഒരു വ്യക്തിയെ വിശ്വസിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ നക്ഷത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് സ്വഭാവ സവിശേഷതകള്‍ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ജ്യോതിഷപ്രകാരം ചിലരെ വിശ്വസിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ചിലരെയാകട്ടെ കണ്ണടച്ച് വിശ്വസിക്കാം. ഇവര്‍ ഒരിക്കലും ചതിക്കുകയില്ല എന്ന നൂറ് ശതമാനം ഉറപ്പില്‍ മുന്നോട്ട് പോവുന്നവര്‍ ധാരാളമാണ്. വിശ്വസിക്കാന്‍ സാധിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നതും എപ്പോഴും ചര്‍ച്ചയാണ്. ഏത് കാര്യവും ഇവരോട് ധൈര്യത്തില്‍ പറയാം എന്നത് തന്നെയാണ് ഈ നക്ഷത്രക്കാരുടെ പ്രത്യേകതയും. അത്രയധികം കാര്യങ്ങളെ മനസ്സിലാക്കി കൈകാര്യം ചെയ്യുന്നതിന് ഇനി പറയുന്ന നക്ഷത്രക്കാര്‍ക്ക് സാധിക്കും. നിങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് ഉറപ്പുള്ള രഹസ്യം പോലും ഇവരില്‍ ഭദ്രമാണ്. നിങ്ങള്‍ ഈ കൂട്ടത്തിലുണ്ടോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാരെ നമുക്ക് കണ്ണടച്ച് വിശ്വസിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. വിശ്വസനീയമായ സ്വഭാവത്തിന്റെ കാര്യത്തില്‍ പേര്കേട്ടവരാണ് ഇവര്‍. എപ്പോഴും അര്‍പ്പണ ബോധത്തോടേയും അതോടൊപ്പം തന്നെ ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടിയും മുന്നോട്ട് പോവുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. സ്ഥിരതയും വിശ്വാസ്യതയും തന്നെയാണ് ഇവരുടെ മുഖമുദ്ര.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ ഏറ്റവും ശുഭകരമായ നക്ഷത്രങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല. കാരണം ഇവരെ ആശ്രയിച്ച് പലരും ജീവിക്കുന്നു എന്നത് തന്നെ കാര്യം. പൂയ്യം നക്ഷത്രക്കാര്‍ ധാര്‍മ്മികതയില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും ധൈര്യത്തോടെ ഇവരെ കൂടെക്കൂട്ടാം.
അനിഴം
അനിഴം നക്ഷത്രക്കാര്‍ ഭക്തിയുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ അത് മാത്രമല്ല ഇവര്‍ എപ്പോഴും വിശ്വസ്തരും സത്യസന്ധരുമായിരിക്കും എന്നതും പ്രത്യേകതയാണ്. പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളില്‍ പ്രതിഞ്ജാബന്ധരായിരിക്കും ഇവര്‍. മാത്രമല്ല തങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോവുന്നവരെ ഒരിക്കലും ചതിക്കുകയും ഇല്ല. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് അനിഴം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.
ഉത്രം
ഇത്രം നക്ഷത്രക്കാരുടെ സ്വഭാവഗുണങ്ങള്‍ അവരെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും ശക്തമായ കടമകളെക്കുറിച്ച് ബോധ്യമുള്ള വ്യക്തിത്വങ്ങളാണ് അവര്‍. കൂടാതെ വ്യക്തിപരവും തൊഴില്‍പരവുമായ പല കാര്യങ്ങളിലും അങ്ങേയറ്റം കൂറും വിശ്വാസ്യതയും ഇവര്‍ പുലര്‍ത്തുന്നു. പ്രണയത്തിന്റെ കാര്യത്തിലും ഇവരെ നൂറ് ശതമാനം വിശ്വസിക്കാം എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ ജ്ഞാനത്തിന്റെ കാര്യത്തില്‍ മുന്പന്തിയിലുള്ളവരായിരിക്കും. ഇവര്‍ വളരെ മികച്ച ശ്രോതാക്കളായിരിക്കും. .ഏത് കാര്യവും ഇവരോട് വിശ്വസിച്ച് പറയാന്‍ സാധിക്കുന്നു. യാതൊരു വിധത്തിലും ഇവര്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. മികച്ച ആശയവിനിമയം നടത്തുന്നത് വഴി പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വ്യക്തതയുള്ളതായിരിക്കും. ബന്ധങ്ങളില്‍ ഇവര്‍ എപ്പോഴും വിശ്വാസയോഗ്യരാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
