Latest Updates
-
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം
മറ്റൊരാളില്‍ സ്വാധീനം ചെലുത്താന്‍ മിടുക്കര്‍, മന:ധൈര്യത്തിലും മുന്നില്‍ ഈ രാശിക്കാര്‍
ചില രാശിക്കാര്‍ക്ക് ചില പ്രത്യേക സ്വഭാവങ്ങളും അവരുടെ ജീവിതവുമായി ചേര്‍ന്ന് വരുന്നതാണ്. പലപ്പോഴും ഇതിനെ മനസ്സിലാകാന്‍ അല്ലെങ്കില്‍ തിരിച്ചറിയാന്‍ സമയമെടുക്കും എന്നതാണ് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തുന്നുന്നതിനും മന:ധൈര്യത്തിന് മുന്നിലും പിടിച്ച് നില്‍ക്കുന്ന ശക്തരായ ചില രാശിക്കാരുണ്ട്. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ഗുണങ്ങളില്‍ മുന്നിലും.
12 രാശിക്കാരില്‍ ഇനി പറയുന്ന 5 രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ചില പ്രത്യേകതകള്‍ കൂടുതലാണ്. ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നതാണ് നോക്കേണ്ടത്. പലപ്പോഴും സാധാരണ ഊര്‍ജ്ജത്തിനും ജീവിതത്തില്‍ നേട്ടം കൊണ്ട് വരുന്നതിനും കാരണമാകുന്ന രാശിക്കാര്‍ കൂടിയാണ് ഇവര്‍. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇവര്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ഏതൊക്കെയാണ് ആ രാശിക്കാര്‍ അവരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നും നോക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നവരാണ്. അത് മാത്രമല്ല കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് മുന്‍കൂട്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യാതൊരു വിധത്തിലുള്ള പ്രലോഭനങ്ങളിലും ഇവര്‍ വഴങ്ങുകയില്ല. എന്ന് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക് ഇവരെ സ്വാധീനിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇവര്‍ ധാരാളം പേരെ സ്വാധീനിക്കുകയും ചെയ്യുന്നു. ഏത് സങ്കീര്‍ണമായ സാഹചര്യത്തേയും വളരെ എളുപ്പത്തില്‍ മറികടക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്നതിന് ഇവര്‍ക്ക് സാധിക്കും എന്നത് തന്നെയാണ് പ്രത്യേകത.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ ജന്മനാ തന്നെ നേതാക്കളായാണ് വളര്‍ന്ന് വരുന്നത്. ആത്മവിശ്വാസത്തോടെയാണ് ഇവര്‍ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതും. അവരുടെ കഴിവിലൂടെ എല്ലാം നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ശക്തമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും ഇവര്‍ക്ക് സാധിക്കും. വിശ്വസ്തതയുടെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ മറ്റൊരാള്‍ക്കും സാധിക്കുകയില്ല. മാനസികമായും ശാരീരികമായും ഇവര്‍ കരുത്തരായിരിക്കും. ഏത് സങ്കീര്‍ണ സാഹചര്യത്തിലും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്നു. പ്രിയപ്പെട്ടവരെ ഒരു ആപത്തിലും ഇവര്‍ കൈവിടുകയില്ല. ദൃഢനിശ്ചയത്തോടെ എല്ലാവരേയും ഇവര്‍ ചേര്‍ത്ത് പിടിക്കുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാരുടെ മനസ്സിന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അത് അവരുടെ അച്ചടക്കത്തേയും ധൈര്യത്തേയും തന്നെയാണ് സൂചിപ്പിക്കുന്നത്. അത് തന്നെയാണ് ഇവരുടെ വിജയത്തിന് പിന്നിലും. ഏത് പ്രതിസന്ധികളും മറികടക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. തന്ത്രപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഇവര്‍ സ്വീകരിക്കേണ്ട അവസരങ്ങളുണ്ടാവുന്നു. പലപ്പോഴും ഉത്തരവാദിത്വത്തോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിശ്വസ്തതയുടെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പോലും ഇളക്കം തട്ടാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിന് ഉടമകളാണ്. അതുകൊണ്ട് തന്നെ ദൃഢനിശ്ചയത്തോടെ ഏത് കാര്യത്തേയും ഇവര്‍ കൈകാര്യം ചെയ്യുന്നു. ആഢംബരത്തില്‍ ജീവിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടി എത്രയധികം കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവും. ഏത് കൊടുങ്കാറ്റിനേയും അതിജീവിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ഒരിക്കലും ഇളകാത്ത മനസ്സോടെ ഏത് പ്രശ്‌നത്തേയും അഭിമുഖീകരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ ഇതെല്ലാം തന്നെ സന്തോഷവും സമാധാനവും ഇവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. അത് വഴി ഇവര്‍ ദൃഢമായ ബന്ധങ്ങള്‍ കെട്ടിപ്പൊക്കുന്നു.
മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ ധൈര്യവും ആത്മവിശ്വാസവും വളരെയധികം കൂടുതലായിരിക്കും. ഇവര്‍ ഏത് പ്രതികൂല സാഹചര്യത്തേയും തരണം ചെയ്യുന്നതിനും പടവെട്ടി തോല്‍പ്പിക്കുന്നതിനും മുന്നിലുണ്ടായിരിക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരേയും പോരാടുന്നതിന് ഇവര്‍ തയ്യാറാവും. പലപ്പോഴും എത്ര തടസ്സം സംഭവിച്ചാലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇവര്‍ നല്ല സുഹൃത്തുക്കളും പങ്കാളികളും ആയിരിക്കും. ആഗ്രഹിക്കുന്നതെല്ലാം പതിയേ പതിയേ ഇവര്‍ കാല്‍ക്കീഴിലാക്കുന്നു. ഇവരുടെ ജീവിതം പലരേയും സ്വാധീനിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











