Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
സമ്പത്തും പദവിയും എക്കാലവും നിലനില്ക്കും 7 നക്ഷത്രക്കാര്‍
സാമ്പത്തിക അടിത്തറ എന്നത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും ഇതിന് സാധിക്കാതെ വരുമ്പോള്‍ അത് ദാരിദ്ര്യത്തിലേക്കും കഷ്ടപ്പാടിലേക്കും നിങ്ങളെ എത്തിക്കുന്നു. പണം തന്നെയാണ് പലപ്പോഴും ഏറ്റവും അനിവാര്യമായി വേണ്ടതും. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. 27 നക്ഷത്രക്കാരില്‍ നമ്മള് അറിയേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഈ നക്ഷത്രക്കാരില്‍ പണക്കാരായ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
വേദ ജ്യോതിഷമനുസരിച്ച്, നമ്മുടെ ജീവിതത്തില്‍ നക്ഷത്രങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഗ്രഹങ്ങളുടെ സ്വാധീനത്തിന് സമാനമായി നിങ്ങള്‍ക്ക് നക്ഷത്രഫലം എപ്രകാരം ജീവിതത്തില്‍ മാറ്റം വരുത്തുന്നു എന്ന് നോക്കാം. ഗ്രഹങ്ങള്‍ ഒരു നിശ്ചിത നക്ഷത്രത്തെ മറികടക്കുമ്പോള്‍ അവയുടെ പ്രകൃതം അതിന്റെ പ്രത്യേകത എന്നിവയയെല്ലാം നക്ഷത്രത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നു. സാമ്പത്തികമായി ശക്തരായ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അവിട്ടം
നിങ്ങള്‍ ജനിച്ചത് അവിട്ടം നക്ഷത്രത്തില്‍ ആണെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ അടയാളപ്പെടുത്തുന്നത് ഇപ്രകാരമാണ്. സാമ്പത്തികമായ പല നേട്ടങ്ങളും ഇവരെ തേടി വരുന്നു. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ പുറകോട്ട് പോവേണ്ടി വരുന്നില്ല. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും അവിട്ടം നക്ഷത്രക്കാര്‍ക്ക് സാധിക്കും.
മകം
മകം നക്ഷത്രത്തിന് 'ശക്തിയുടെ നക്ഷത്രം' എന്നൊരു പേരു കൂടിയുണ്ട്. കുറച്ച് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇതെല്ലാം മാറ്റി വളരെയധികം സന്തോഷത്തോടെയും സമാധാനത്തോടേയും മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കുന്നതിനും അത് ഇരട്ടിപ്പിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കും. മക്കളടെ സ്വാധീനത്താല്‍ സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാം തന്നെ മാറുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്കും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നില്ല. ഇവരുടെ ഗ്രഹം എന്ന് പറയുന്നത് വ്യാഴമാണ്. വ്യാഴത്തിന്റെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. പലപ്പോഴും ഇവര്‍ക്ക് പണത്തിന് വേണ്ടി ആരുടെ മുന്നിലും കൈനീട്ടേണ്ടതായി വരുന്നില്ല. വളരെ വലിയ ഉയരത്തില്‍ സാമ്പത്തികപരമായി ഇവര്‍ എത്തുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നത് തന്നെ പണത്തിലൂടെയാണ്. സ്വത്തുകള്‍ ഒന്നും തന്നെ ഇവര്‍ വിട്ടുകളയുന്നില്ല. ഒരു തരത്തിലുള്ള പ്രതിസന്ധിയും ഇവര്ക്കുണ്ടാവുന്നുമില്ല. പണത്തിന്റെ കാര്യത്തില്‍ ഇവരുടെ കാര്യം മികച്ച ഫലം നല്കുന്നു. എങ്കിലും ഓരോ പണം ചിലവാക്കുമ്പോഴും വളരെയധികം ശ്രദ്ധ ഇവര്‍ക്ക് വേണം. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ വഴിയേ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഉള്ളത് പോലെ മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ മുന്നിട്ടിറങ്ങുന്നു. സ്വത്ത് സമ്പാദിക്കുന്നവരുടെ കൂട്ടത്തില്‍ ഈ നക്ഷത്രക്കാരും എപ്പോഴും മികച്ച് തന്നെ നില്ക്കുന്നു. പാരമ്പര്യമായി ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും 26 വയസ്സിന് ശേഷം ഇവരുടെ സാമ്പത്തിക കഷ്ടകാലങ്ങള്‍ ഇല്ലാതാവുന്നു. എന്നാല്‍ എത്രയൊക്കെ പണമുണ്ടായാലും ഇവര്‍ അടിസ്ഥാനപരമായി ഉണ്ടാവുന്ന സ്വഭാവം അതുപോലെ തന്നെ നിലനില്ക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സാമ്പത്തിക സ്ഥിതി ഇവരെ സഹായിക്കുന്നു.
ചോതി
ചോതി നക്ഷത്രത്തിനും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നത് പണത്തില്‍ കൂടി തന്നെയാണ്. അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പണം ധാരാളം ചിലവാക്കുന്നതിന് സാധിക്കുന്നു. ഒരു വിധത്തിലും ഇവര്‍ മറ്റുള്ളവരോട് സാമ്പത്തിക സഹായം ചോദിക്കുകയോ അതിന് വേണ്ടി ശ്രമിക്കുകയോ ചെയ്യുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications