ഭാഗ്യത്തോടെ ജനിക്കുന്ന നാളുകാര്‍: 25 വയസ്സിന്‌ ശേഷം നേട്ടങ്ങളുടെ നെറുകയിലെത്തും, ജ്യോതിഷം പിഴക്കില്ല

ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ഒാരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അതില്‍ തന്നെ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയം ധാരാളം ഉണ്ട്. എന്നാല്‍ ജ്യോതിഷത്തില്‍ ചില ഭാഗ്യനക്ഷത്രക്കാരെക്കുറിച്ച് പറയുന്നു. പലപ്പോഴും തൊടുന്നതെല്ലാം പൊന്നാക്കാന്‍ കഴിയുന്ന ചില നക്ഷത്രക്കാര്‍. എന്നില്‍ ഇതെല്ലാം ജനനസമയമനുസരിച്ച് മാറി മറിയാം എന്നതും സത്യമാണ്. ജീവിതത്തില്‍ സമ്പാദിച്ച് തുടങ്ങു ന്ന പ്രായമെത്തുമ്പോഴേക്ക് ഇവരുടെ ജീവിതം ഭാഗ്യത്തിന്റെ കളിയായിരിക്കും. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം ഇല്ലാതാവുകയും ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.

ജീവിതമാവുമ്പോള്‍ തീര്‍ച്ചയായും ചെറിയ രീതിയിലുള്ള കഷ്ടപ്പാടും പ്രതിസന്ധികളും ഉണ്ടാവാം. എന്നാല്‍ അതിനെയെല്ലാം ഭാഗ്യമാക്കി മാറ്റാന്‍ കഴിവുള്ള ചില നക്ഷത്രക്കാരുണ്ട്. ഇവരെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ദീര്‍ഘകാലം അലട്ടുകയില്ല എന്ന്മാത്രമല്ല സാമ്പത്തികമായി അത്യുന്നതങ്ങളില്‍ എത്തുന്നതിനും ഇവര്‍ക്ക് സാധിക്കും. 25 വയസ്സിന് ശേഷം ഇവര്‍ ജീവിതത്തില്‍ ഭാഗ്യത്തെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും. പലപ്പോഴും ഭാഗ്യവുമായി ബന്ധപ്പെട്ട ചില നക്ഷത്രങ്ങള്‍ ഇവയാണ്.

Most Auspicious Nakshatras

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ ജന്മനാ ഭാഗ്യവുമായി ജനിക്കുന്നവരാണ്. ഇവരെ ഭരിക്കുന്നത് ചന്ദ്രനാണ്, ഇടവമാണ് ഇവരുടെ രാശി. സമൃദ്ധി, സൗന്ദര്യം, ആകര്‍ഷണം എന്നിവ ഇവരുടെ പ്രത്യേകതയാണ്. ബിസിനസില്‍ നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പം ഉണ്ടാവും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഏറ്റവും ഭാഗ്യം ലഭിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് രോഹിണി. ആഢംബര ജീവിതം ആഗ്രഹിക്കുന്നവരാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ചെറുപ്പത്തില്‍ വളരെയധികം കഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍ സമൂഹത്തില്‍ നല്ലൊരു സ്ഥാനം നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സമ്പത്ത്, ബഹുമാനം, ഐശ്വര്യം എന്നിവ ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. അത് കൂടാതെ സൂര്യനാണ് ഇവരുടെ ഗ്രഹം, ചിങ്ങം, കന്നി എന്നീ രാശിക്കാരാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കരിയറില്‍ സൂര്യനെപ്പോലെ തിളങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ മികച്ച സ്ഥാനത്തെത്താന്‍ ഇവര്‍ക്ക് സാധിക്കും.

ചോതി
ചോതി നക്ഷത്രക്കാരെ ഭരിക്കുന്നത് രാഹുവാണ്. തുലാം രാശിയിലാണ് ചോതി നക്ഷത്രം വരുന്നത്. ഇവര്‍ ഭാഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. കാരണം തൊടുന്നതെല്ലാം പൊന്നാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ സ്വാതന്ത്ര്യം, ബുദ്ധി എന്നിവയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ബിസിനസ്, വിദേശബന്ധം തുടങ്ങിയവയിലൂടെയാണ് ഇവര്‍ ജീവിത വിജയം നേടുന്നത്.

അനിഴം
അനിഴം നക്ഷത്രക്കാരെ ഭരിക്കുന്നത് ശനിയാണ്. എന്നാല്‍ ശനി അതിന്റെ നല്ല ഭാവത്തിലാണ് അനിഴത്തില്‍ സ്ഥിതി ചെയ്യുന്നത്. വൃശ്ചികമാണ് ഇവരുടെ രാശി. ഏത് മേഖലയിലും വിജയത്തിലെത്തുന്നതിനും സന്തോഷത്തോടേയും സമാധാനത്തോടേയും മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അച്ചടക്കവും കഠിനാധ്വാനവും തന്നെയാണ് ഇവരുടെ മുഖമുദ്ര. അതിനോടൊപ്പം എന്തും വിജയത്തിലെത്തിക്കുന്നതിന് ഭാഗ്യവും ഇവരെ സഹായിക്കുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ ഗ്രഹാധിപന്‍ ശനിയാണ്. കര്‍ക്കിടകം രാശിയാണ് ഇവരുടെ രാശി. സമ്പത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവര്‍ നേരിടുന്നില്ല. മാത്രമല്ല ധനനേട്ടങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ഉയരത്തിലെത്തിക്കുന്നതും. പലപ്പോഴും ആത്മീയമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യത്തെ തിളക്കമുള്ളതാക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുഗ്രഹവും നേട്ടങ്ങളും കൊണ്ട് വരും പൂയ്യം നക്ഷത്രക്കാര്‍ക്ക്.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹാധിപന്‍ ചന്ദ്രനാണ്. കന്നി രാശിയില്‍ വരുന്ന ഇവര്‍ക്ക് എപ്പോഴും ഭാഗ്യം കൂടെയുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എഴുത്തിലൂടെ സന്തോഷം കൊണ്ട് വരുന്നതിനും സമാധാനത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം യോഗം കാണുന്നു. മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ പല സാഹചര്യങ്ങളും ഇവരുടെ ഭാഗ്യത്തെ തിളക്കമുള്ളതാക്കുന്നു. സാമ്പത്തികം, ജോലി എന്നിവയുടെ കാര്യത്തിലൊന്നും തന്നെ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുന്നില്ല.

രേവതി
രേവതി നക്ഷത്രക്കാരെ ഭരിക്കുന്നത് ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധനാണ്. മീനം രാശിയില്‍ വരുന്ന ഇവര്‍ക്ക് സമൃദ്ധി, ദയ, വിജയം എന്നിവ കൈമുതലായി ഉണ്ടായിരിക്കും. കലാമേഖലയിലൂടെ കഴിവ് തെളിയിച്ച് ഭാഗ്യം തിളങ്ങുന്നവരായിരിക്കും രേവതി നക്ഷത്രക്കാര്‍. കൂടാതെ അവരുടെ എല്ലാ പരിശ്രമവും വിജയത്തില്‍ എത്തുകയും ചെയ്യുന്നു. എന്നാല്‍ ഒരുവ്യക്തിയുടെ ഭാഗ്യം ആ വ്യക്തിയുടെ ജാതകത്തിലെ ജനന സമയത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എങ്കിലും നക്ഷത്രത്തേക്കാള്‍ വ്യാഴം, ശുക്രന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാണ് ഓരോരുത്തര്‍ക്കും ഭാഗ്യം കൊണ്ട് വരുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, February 13, 2025, 9:51 [IST]
X
Desktop Bottom Promotion