മുഖത്തെഴുതി വെച്ചിട്ടുണ്ട് അഹങ്കാരികളെന്ന്: പക്ഷേ ഈ നാളുകാരുടെ ഹൃദയം പരിശുദ്ധം

ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരിലും സംഭവിക്കുന്നു. അതില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ രൂപപ്പെടുന്ന സ്വഭാവ സവിശേഷതകളെക്കുറിച്ചും പറയുന്നുണ്ട്. ചില നക്ഷത്രക്കാര്‍ ജന്മനാ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. അഹങ്കാരവും സ്‌നേഹവും അസൂയയും എല്ലാം ഇത്തരത്തില്‍ ജന്മനക്ഷത്രപ്രകാരം ചിലരില്‍ ഉണ്ടായിരിക്കും. എന്നാല്‍ ഈ ലേഖനത്തില്‍ പുറമേ അഹങ്കാരികളെന്ന് തോന്നുമെങ്കിലും അടുത്തറിയുന്നതിലൂടെ അവരുടെ മനസ്സിലെ നന്മയെ തിരിച്ചറിയുന്ന ചില നക്ഷത്രക്കാരുണ്ട്.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഏതൊക്കെ നക്ഷത്രക്കാരില്‍ ആണ് പുറമേ അഹങ്കാരികള്‍ എന്ന് തോന്നുകയും എന്നാല്‍ മനസ്സില്‍ നന്മയും സ്‌നേഹവുമുള്ളവര്‍ എന്ന് നമുക്ക് നോക്കാം. ഇവരുടെ ആത്മാര്‍ത്ഥതയും ഉദ്ദേശശുദ്ധിയും എല്ലാം ഒന്നിനൊന്ന് മെച്ചമായിരിക്കും. ഇവരിലേക്ക് പലപ്പോഴും പലരും ആകൃഷ്ടരാവുകയും ചെയ്യുന്നു. ഈ നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം. കൂടാതെ അവരില്‍ നിങ്ങളുടെ നക്ഷത്രം ഉണ്ടോ എന്നും പരിശോധിക്കാം.

Most Arrogant Nakshatras
Photo Credit: Wise Generated

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ആത്മാഭിമാനം വളരെ കൂടുതലാണ്. ഇവരുടെ വ്യക്തിത്വം എപ്പോഴും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൂടാതെ സംസാരിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യം കൂടുതലായിരിക്കും. മറ്റുള്ളവരുടെ വിരോധം സമ്പാദിക്കുന്നതിനാല്‍ ഇവരെ പലപ്പോഴും അഹങ്കാരികള്‍ എന്ന് മുദ്ര കുത്തുന്നു. ഇവര്‍ തമാശ പോലെ പറയുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കും. എന്നാല്‍ ഇവര്‍ മനസ്സ് കൊണ്ട് ശുദ്ധരായിരിക്കും എന്നതാണ് ഏറ്റവും വലിയ സത്യം.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പുറമേ ചാര്‍ത്തിക്കിട്ടുന്ന പേരുകളില്‍ ഒന്നാണ് അഹങ്കാരി അല്ലെങ്കില്‍ തന്നിഷ്ടക്കാരി എന്നത്. എന്നാല്‍ ഇവര്‍ ശരിക്കും ജീവിതത്തില്‍ ഐശ്വര്യവും മറ്റുള്ളവരുടെ നന്മയും ആഗ്രഹിക്കുന്നവരായിരിക്കും. സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നതിനാല്‍ ഇവരുടെ ജീവിതം ഉയരത്തിലെത്തുന്നു. ഇവരുടെ പ്രധാന പ്രശ്‌നമായി മറ്റുള്ളവര്‍ കാണുന്നത് ഇവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാറില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ മോശം സ്വഭാവത്തിനുടമയാണ് അല്ലെങ്കില്‍ അഹങ്കാരികളാണ് എന്ന് പലരും വിധിയെഴുതുന്നു.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരും ഇതേ ഗണത്തില്‍ പെട്ട ആളാണ്. അതുകൊണ്ട് തന്നെ പലപ്പോഴും വരും വരായ്കകള്‍ നോക്കാതെ ഈ നക്ഷത്രക്കാര്‍ പലപ്പോഴും അഭിപ്രായം പറയുന്നു. തുറന്ന മനസ്സാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക്. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് വില കല്‍പ്പിക്കാത്തതിനാല്‍ അഇവരെ സമൂഹം അഹങ്കാരിയെന്ന് മുദ്ര കുത്തുന്നു. എന്നാല്‍ തനിക്ക് നല്ലതെന്ന് തോന്നുന്ന പല കാര്യങ്ങളും വരുംവരായ്കള്‍ നോക്കാതെ നടപ്പാക്കുന്നതിന് ശ്രമിക്കും. അതാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റവും.

Most Arrogant Nakshatras
Photo Credit: Wise Generated

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉള്ള കഴിവുണ്ട്. എന്നാല്‍ പലപ്പോഴും സ്വന്തമായി തീരുമാനം എടുക്കുന്നത് വഴി നിങ്ങള്‍ പലര്‍ക്കും അഹങ്കാരികളായി മാറുന്നു. അത് മാത്രമല്ല എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം പലപ്പോഴും വളരെ തിടുക്കത്തിലായിരിക്കും. അത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകുയും ചെയ്യുന്നു. ആത്മവിശ്വാസം ഇവരില്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരെ ആശ്രയിച്ച് ഒരു കാര്യം ചെയ്യുക എന്നത് ഇവര്‍ ചിന്തിക്കുക കൂടിയില്ല. മാത്രമല്ല സംസാരത്തിലൂടെ ഇവരെ തോല്‍പ്പിക്കാനാവില്ല എന്നതാണ് സത്യം.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആത്മാര്‍ത്ഥത അല്‍പം കൂടുതലായിരിക്കും. അത് ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ കൂടുതലായി ഏറ്റെടുക്കുന്ന സ്വഭാവക്കാരായിരിക്കും. ഒരു കാര്യം തീരുമാനിച്ചാല്‍ ഭൂമി പിളര്‍ന്നാലും അതില്‍ നിന്ന് പുറകോട്ടില്ല. അതുകൊണ്ട് തന്നെ ഇവരെ പുറമേ പലപ്പോഴും അഹങ്കാരികളായി കണക്കാക്കുന്നു. സ്വന്തം തീരുമാനം ഉള്ളതിനാല്‍ ഇവര്‍ സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.

X
Desktop Bottom Promotion