Latest Updates
-
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം!
ചന്ദ്രാദി യോഗം: 5 രാശിക്കാര്‍ക്ക് ഇട്ടുമൂടാനുള്ളത്ര സ്വര്‍ണ്ണവും സമ്പത്തും സ്വന്തമാക്കാന്‍ യോഗം
ചന്ദ്രന് വൃശ്ചികത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ചന്ദ്രന്റെ അടുത്തായി വ്യാഴവും സ്ഥിതി ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ചന്ദ്രാദി യോഗം രൂപപ്പെടുകയാണ്. കൂടാതെ, മാര്‍ഗശീര്‍ഷ മാസത്തിന് തുടക്കം കുറിച്ചിരിക്കുന്ന ഈ അവസരത്തില്‍ മേടം, കര്‍ക്കിടകം, മകരം എന്നിങ്ങനെ അഞ്ചോളം രാശിക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇവ കൂടാതെ, ഈ രാശിക്കാരുടെ കുടുംബത്തിനും നല്ലകാലം വരുന്നതായിരിക്കും. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
ഇവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ ഇവര്‍ക്ക് ഉയര്‍ച്ച ഉണ്ടായിരിക്കും. ചിലപ്പോള്‍ കോടികളുടെ ലോട്ടറി പോലും അടിക്കാനുള്ള ഭാഗ്യം ഈ നക്ഷത്രക്കാര്‍ക്ക് വന്ന് ചേരുന്നതാണ്. കൃത്യമായ നീരിക്ഷണ പാടവമുള്ള രാശിക്കാരാണ് മേടം രാശിക്കാര്‍. അതിനാല്‍ തന്നെ, ഏത് മേഖലയില്‍ എങ്ങനെ പണം നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഇതെല്ലാം സമ്പത്ത് വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു. മറ്റുള്ളവരോട് ക്ഷമയോടെ പെരുമാറാന്‍ സാധിക്കുന്നതും ഈ രാശിക്കാരുടെ എടുത്ത് പറയേണ്ട കഴിവാണ്. ഈ ഗുണങ്ങളെല്ലാം ഇവരെ സമ്പത്തിലേയ്ക്ക് നയിക്കുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ പൊതുവേ ബുദ്ധിശാലികളാണ്. ഒരു വ്യക്തിയെ ഏത് രീതിയില്‍ കൃത്യമായി ഉപയോഗിക്കണം എന്ന ധആരണം ഇവര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍, പല ഉന്നതരെയും ശരിയായ വിധത്തില്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി വേഗത്തില്‍ ലഭിക്കാന്‍ സാധിക്കും. അതുപോലെ, ബിസിനസ്സില്‍ നല്ലരീതിയില്‍ ശോഭിക്കാനുള്ള കഴിവും ഈ രാശിക്കാര്‍ക്ക് പ്രത്യേകം ഉണ്ടായിരിക്കുന്നതാണ്. നാളെ പുലരുന്നത് മുതല്‍ ശുഭ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ ആരംഭിക്കും. കുടുംബത്തിലും ഇതിന്റെയെല്ലാം പ്രതിഫലനം ഈ രാശിക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ സ്വമേധയാ വര്‍ദ്ധിക്കുകയും ചെയ്യും. ഇത് സന്തോഷം നല്‍കുകയും ചെയ്യാം.
കന്നി
നല്ല സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ മിടുക്കരാണ് കന്നി രാശിക്കാര്‍. എത്ര പ്രതിസന്ധികള്‍ വന്നാലും, അവ കൈകാര്യം ചെയ്യാനുള്ള തന്റേടം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍, നേട്ടങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെ പോകാനും ഈ രാശിക്കാര്‍ തയ്യാറായിരിക്കും. ഇതെല്ലാം ഇവരെ വളരാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. ബിസിനസ്സില്‍ ഇറങ്ങിയാല്‍, നല്ലപോലെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സ്വന്തം കഴിവ് ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ മുന്നിലായിരിക്കും. ഇത് ഇവരില്‍ മതിപ്പ് വര്‍ദ്ധിപ്പിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാം വളരെ ലളിതമായി കൈകാര്യം ചെയ്തെടുക്കാന്‍ പ്രത്യേക കഴിവാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍, കുടുംബ പ്രശ്നങ്ങള്‍ ഇവരുടെ വീട്ടില്‍ അധികകാലം വാഴുകയില്ല. നിയമം കൈകാര്യം ചെയ്യുന്ന മേഖലിയല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലപോലെ ശോഭിക്കാന്‍ സാധിക്കും. അതുപോലെ, സ്വത്ത്, പണം എന്നിവയെല്ലാം ആവോളം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
മകരം
താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ചിന്താഗതിക്കാരാണ് മകരം രാശിക്കാര്‍. ഇതിന് ദോഷങ്ങളുണ്ടെങ്കിലും അതുപോലെ ഗുണങ്ങളും ഉണ്ട്. ഉറച്ച നിലപാട് ഇവരെ വ്യത്യസ്തരാക്കും. കാര്യങ്ങള്‍ ഇവര്‍ വിചാരിച്ച രീതിയില്‍ നേടിയെടുക്കാന്‍ സാധിക്കും. സമ്പാദിക്കുന്നതിലും ഇവര്‍ മുന്നിലായിരിക്കും. ഒരു തിരിഞ്ഞുനോട്ടത്തിന് ആവശ്യം വരികയില്ല. സ്വന്തമായി വീടും, വാഹനങ്ങളും ഇഷ്ടാനുസരണം വാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം കൈവരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications