Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചന്ദ്രന്റെ സഞ്ചാരമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനിയങ്ങോട്ട് ധനലക്ഷ്മി ഭാഗ്യയോഗം
ചന്ദ്രന് മകരം രാശിയില്‍ വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 7 ന് ആണ് ചന്ദ്രന് മകരം രാശിയില്‍ പ്രവേശിച്ചത്. നവംബര്‍ 7 മുതല്‍ ചില രാശിക്കാര്‍ക്ക് സമ്പത്തിന് യോഗം തെളിഞ്ഞിരുന്നു. നിലവില്‍ മകരം രാശിയില്‍ ചന്ദ്രന് സഞ്ചാരഗതിമാറ്റിയിരിക്കുന്നതിനാല് ചില രാശിക്കാര്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

ഈ ഭാഗ്യം സിദ്ധിച്ച 4 രാശിക്കാരില്‍ ധനലക്ഷ്മി ഭാഗ്യയോഗം രൂപപ്പെട്ടിരിക്കുന്നു. അതിനാല്‍, സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടിയിരിക്കുന്നു. ഈ സൗഭാഗ്യം സിദ്ധിച്ചിരിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ധനലക്ഷ്മി ഭാഗ്യയോഗം ഉണ്ടായിരിക്കുന്നതാണ.് ഈ രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കൃത്യമായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കുന്നതാണ്. വീടുപണി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ സമ്പാദ്യ പദ്ധതികളില്‍ പങ്കാളിയാകും. മക്കളുടെ വിദ്യാഭ്യാസം നല്ലരീതിയില്‍ നടത്താന്‍ സാധിക്കും. പുതിയ സാധനങ്ങള്‍ വീട്ടിലേയ്ക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്. ആരോഗ്യനില മെച്ചപ്പെടും. അനാവശ്യ ചെലവുകള്‍ കുറയുന്നതാണ്. പുതിയ ജോലി ലഭിക്കും. മക്കള്‍ക്ക് ജോലി ലഭിക്കും. സാമ്പത്തിക ലാഭം വര്‍ദ്ധിക്കും. പറമ്പില്‍ നിന്നും ആദായം ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും നല്ല നാളുകളാണ് വരാനിരിക്കുന്നത്. ആഗ്രഹിച്ച കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നിലനില്‍പ്പ് ഉണ്ടായിരിക്കുന്നതാണ്. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ട പണം കണ്ടെത്താന്‍ സാധിക്കും. തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതാണ്. പുതിയ മേഖലയില്‍ നിന്നും പുതിയ അറിവുകള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇത് നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് സഹായിക്കും. പണം ഏത് വിധത്തില്‍ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കും. പല മേഖലയില്‍ പണം നിക്ഷേപിക്കും. ഇത് സാമ്പത്തിക ലാഭം വര്‍ദ്ധിപ്പിക്കുന്നു. ലാഭം നോക്കി ചെയ്യുന്ന ഏതൊരു കാര്യവും വിജയപൂര്‍വ്വം ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് മുന്നില്‍ കിടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്.
ഇടവം
വിദ്യയില്‍ തിളങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ട്. പഠിച്ച് കഴിഞ്ഞ്, ഉടനെ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിലവില്‍ ജോലി തേടുന്നവര്‍ക്ക് നല്ല ജോലി ലഭിക്കാനും സാധ്യത ഉണ്ട്. ദീര്‍ഘകാലമായി ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വന്ന് ചേരും. പ്രണയ സാഫല്യം ഉണ്ടായിരിക്കും. മക്കളില്‍ നിന്നെല്ലാം നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കും. ബിസിനസസ് ആരംഭിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാകാനും യോഗം ഉണ്ട്.
കന്നി
വളരെ ചെറുപ്രായത്തില്‍ തന്നെ സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ സാധിക്കും. ബിസിനസ്സിലൂടെ വളരാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പരമായി മെച്ചപ്പെടാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ട്. ഏത് കാര്യം, എങ്ങനെ കൃത്യമായി ചെയ്യണം എന്ന് ഈ രാശിക്കാര്‍ക്ക് അറിവ് ഉണ്ടായിരിക്കുന്നതാണ്. ഇത് സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിപ്പിക്കുന്നത് സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ജോലി തേടുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
