Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗൗരി യോഗം: ഒക്ടോബര്‍ 21 മുതല്‍ 26 വരെ ധനഭാഗ്യം തേടിയെത്തുന്നത് ഇവരെ
ഈ മാസം അവസാന വാരത്തില്‍ ചന്ദ്രന് ഇടവം രാശിയിലേയ്ക്ക് നീങ്ങുകയാണ്. ഇതിന്റെ ഫലമായി ഗൗരി യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലും അതുപോലെ, ജോലിയിലും നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ഈ സൗഭാഗ്യങ്ങളെല്ലാം അനുഭവിക്കാന്‍ യോഗം ലഭിക്കുന്നത് 5 രാശിക്കാര്‍ക്കാണ്. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ചന്ദ്രന് ഇടവം രാശിയിലേയ്ക്ക് നീങ്ങുന്നതിനാല്‍, ഗൗരി യോഗത്തിന്റെ ഗുണങ്ങള്‍ ഏറ്റവുമധികം അനുഭവിക്കാന്‍ യോഗം ലഭിക്കുന്നതും ഈ രാശിക്കാര്‍ക്കാണ്. ഈ ഒരാഴ്ച സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പണം കയ്യില്‍ വന്നു ചേരും. ജോലിയില്‍ നല്ല മികച്ച് പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പാരമ്പര്യ സ്വത്തില്‍ അവകാശം ലഭിക്കും. അതിനാല്‍, കടബാധ്യതകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും. യാത്രകള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ അനിയോജ്യമായ സമയമാണിത്. മനസ്സില്‍ കൊണ്ടു നടക്കുന്ന പ്രണയം തുറന്ന് പറയാന്‍ അവസരം ലഭിക്കും.
കര്‍ക്കിടകം
കൃത്യമായ തീരുമാനങ്ങള്‍ കൃത്യമായ സമയത്ത് എടുക്കാന്‍ സാധിക്കുന്നതിനാല്‍, പിലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകകള് ഒഴിവാക്കാന്‍ സാധിക്കും. പല ബുദ്ധിപരമായ തീരുമാനങ്ങളും പൂര്‍വ്വിക സ്വത്ത് കൈവിട്ട് പോകാതിരിക്കാന്‍ സഹായിക്കുന്നതാണ്. ജോലി സ്ഥലത്ത് മറ്റുള്ളവരെ സഹായിക്കും. ഇത് നിങ്ങളുടെ മഹിമ വര്‍ദ്ധിപ്പിക്കും. പ്രായമായവരോടും കുട്ടികളോടും നല്ലരീതിയില്‍ പെരുമാറാന്‍ സാധിക്കും. ഇത് മറ്റുള്ളവരുടെ പ്രീതി സ്വന്തമാക്കാന്‍ സഹായിക്കും. ആരോഗ്യം മെച്ചപ്പെടും. ഓരോ ജോലി ചെയ്യാനും നല്ല ഉന്മേഷം ഉണ്ടായിരിക്കും. ജോലി സ്ഥലത്തെ പ്രവര്‍ത്തന മികവ് അഭിനന്ദനങ്ങള്‍ക്ക് വഴിയൊരുക്കും. പല മേഖലകളിലായി പണം നിക്ഷേപിക്കും.
ചിങ്ങം
ചന്ദ്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണകരമാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും, അതുപോലെ, ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തികപരമായി നല്ല പുരോഗതി ഉണ്ടായിരിക്കും. ജീവിത പങ്കാളിയ്ക്ക് ജോലി ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നതാണ്. ഇത് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. പങ്കാളിയോടുള്ള സ്നേഹം വര്‍ദ്ധിക്കും. പങ്കാളിയുമൊത്ത് യാത്രകള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ സമയമാണിത്.
തുലാം
തുലാം രാശിക്കാര്‍ക്കും ജീവിതത്തില്‍ പല കാര്യങ്ങളിലും നല്ല ഉയര്‍ച്ച ഉണ്ടാകും. മുന്‍പ് പരാജയപ്പെട്ട കാര്യങ്ങളില്‍ നല്ല വിജയം ഉറപ്പാക്കാന്‍ ഗൗരി യോഗത്താല്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ആത്മബന്ധം വര്‍ദ്ധിക്കും. ഇത് കൂടുതല്‍ ഉയര്‍ച്ചയിലേയ്ക്ക് നിങ്ങളെ സഹായിക്കും. ജോലി ഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ഒരാഴ്ചയാണ് വരാനിരിക്കുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. നിങ്ങള്‍ക്കെതിരെ മുന്‍പ് ആരോപിച്ചിരുന്ന പല കേസുകളും ഒത്തു തീര്‍പ്പാക്കാന്‍ സാധിക്കും. ജീവിതത്തില്‍ നല്ല സന്തോഷം ലഭിക്കും. ജോലി സ്ഥലത്തും നല്ല ആരോഗ്യപരമായ അന്തരീക്ഷം നിലനില്ക്കും. സാമ്പത്തികപരമായി നല്ല നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും നല്ല കാലമാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications