Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ ഗ്രഹസംയോജനം വര്‍ഷത്തിലൊരിക്കല്‍: സാക്ഷിയാവുന്നത് 2024 ഡിസംബര്‍- ധനയോഗം 5 രാശിക്കാര്‍ക്ക്
ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും എത്രത്തോളമാണ് നമ്മളെ സ്വാധീനിക്കുന്നത് എന്നുള്ള കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും 2024-ലെ അവസാനത്തെ ഗ്രഹമാറ്റമാണ് ചൊവ്വയും ചന്ദ്രനും സംയോജിക്കുമ്പോള്‍ സംഭവിക്കുന്നത്. ഡിസംബര്‍ 10 മുതല്‍ ഈ ഗ്രഹങ്ങള്‍ സംയോജിക്കുന്നതിന്റെ ഫലവും ലഭിക്കുന്നു. പലപ്പോഴും ശുഭകരമായ യോഗമാണ് ഇതിന്റെ ഫലമായി ലഭിക്കുന്നത്. സ്വന്തം രാശിയില്‍ തന്നെ നിന്നുകൊണ്ടാണ് ഈ ഗ്രഹസംക്രമണം നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചന്ദ്രന് കര്‍ക്കിടകം രാശിയിലും ചൊവ്വ മേടം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
2024 ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 15 വരെയുള്ള സമയത്ത് ഇനി പറയുന്ന അഞ്ച് രാശിക്കാര്‍ക്ക് അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം അപ്രതീക്ഷിതമായ നേട്ടങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. കരിയറിലും ജോലിയിലും സാമ്പത്തികകാര്യങ്ങളിലും എല്ലാം ഇതിന്റെ ഫലം ലഭിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്നത് എന്നും എന്തൊക്കെയാണ് ആ മാറ്റങ്ങളെന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഭാഗ്യപ്പെരുമഴയാണ് കാത്തിരിക്കുന്നത്. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ വളരെയധികം നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തും. പലപ്പോഴും മേടം രാശിക്കാര്‍ക്ക് മേലുദ്യോഗസ്ഥന്റെ അഭിനന്ദനം ജോലിയുടെ കാര്യത്തിലുണ്ടാവുന്നു. അതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യവും നിലനില്ക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗവും കാണുന്നുണ്ട്. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ഗ്രഹസംഗമം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അത് പലപ്പോഴും ജോലിയുടെ കാര്യത്തില്‍ അനുകൂലമായ നേട്ടങ്ങളിലേക്ക് എത്തിക്കും. കൂടാതെ ജോലി ലഭിക്കുകയും അതില്‍ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കൃത്യമായി പറയുകയാണെങ്കില്‍ ധനവരവ് ഇരട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും പല വിധത്തിലുള്ള ലാഭകരമായ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ദീര്‍ഘദൂര യാത്രകള്‍ പലതും നടത്തേണ്ടി വരുന്നു. അതെല്ലാം തന്നെ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കും. അധിക വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു.
കുംഭം
ഈ വരുന്ന ദിവസങ്ങളില്‍ ധനയോഗത്തില്‍ ആറാടുന്നവരാണ് കുംഭം രാശിക്കാര്‍. അത്രയധികം ഗുണഫലങ്ങള്‍ ചന്ദ്രനും ചൊവ്വയും ഇവര്‍ക്ക് നല്കുന്നു. കരിയറുമായി ബന്ധപ്പെട്ടുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരുന്നില്ല. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ വിജയം ഏത് മേഖലയിലും കരസ്ഥമാക്കാം. ധനനേട്ടങ്ങളില് നിങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ചൊവ്വ- ചന്ദ്ര സംക്രമണം ഭാഗ്യത്തിന്റെ വാതില്‍ തുറക്കും എന്ന് തന്നെ പറയാം. പലപ്പോഴും സര്‍ക്കാര്‍ സംബന്ധമായുണ്ടാവുന്ന നേട്ടങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ഓഫീസിലെ എല്ലാ ജോലിയും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബുദ്ധിയും കാര്യക്ഷമതയും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ലാഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ജീവിതം തന്നെ മാറി മറിയും എന്നതാണ് ഈ ഗ്രഹസംഗമത്തിന്റെ പ്രത്യേകത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
