Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ചന്ദ്രനും കേതുവും ഒരേ രാശിയില്‍ ഒന്നിക്കുന്നു; ഈ രാശിക്കാരര് കുറച്ചധികം സൂക്ഷിക്കുന്നത് നല്ലതായിരിക്കും
Moon-Ketu conjunction: 2025-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മാര്‍ച്ച് 14ന് നടക്കാന്‍ പോവുകയാണ്. ചന്ദ്രഗ്രഹണം സംഭവിക്കുന്ന അന്ന് കേതുവും ചന്ദ്രനും കന്നി രാശിയില്‍ ഒന്നിക്കുകയാണ്. നിലവില്‍ കേതു കന്നി രാശിയില്‍ സ്ഥിതി ചെയ്യുകയാണ്. ചന്ദ്രന് കന്നിയിലേയ്ക്ക് പ്രവേശിക്കുന്നതോടെ 12 രാശികളില് ചില രാശിക്കാര്‍ക്ക് കഷ്ടകാലം ആരംഭിക്കുന്നതാണ്.

ചന്ദ്രന് ഒരു വ്യക്തിയുടെ ജീവിതത്തില്‍ നേട്ടങ്ങളുടെ അടയാളമായി സ്ഥിതി ചെയ്യുമെങ്കിലും കേതു പാപഗ്രഹമായതിനാലും ചന്ദ്രഗ്രഹണം നടക്കുന്നതിനാലും ഈ രാശിക്കാര്‍ക്ക് ദോഷം കുറച്ച് കടുപ്പത്തിലായിരിക്കും. ചന്ദ്രഗ്രഹണ ദിവസം ഏതെല്ലാം രാശിക്കാര്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ചിങ്ങം
ചന്ദ്രഗ്രഹണ ദിവസം എല്ലാ രാശിക്കാര്‍ക്കും ദോഷങ്ങള്‍ ഉണ്ടാകുമെങ്കിലും. ചിങ്ങം രാശിക്കാര്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം, ചിങ്ങം രാശിയില്‍ നിന്നാണ് ചന്ദ്രന് കന്നിയിലേയ്ക്ക് പ്രവേശിക്കുന്നത്. വളരെ വേഗത്തില്‍, രണ്ട് ദിവസം കൊണ്ട് രാശിമാറുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്. അതിനാല്‍, ചന്ദ്രഗ്രഹണത്തിന്റെ ആദ്യഘട്ടം ചിങ്ങം രാശിയില്‍ നിന്നും ആരംഭിക്കുന്നു. അതിനാല്‍, ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ദോഷങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. വിചാരിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും തടസസ്സങ്ങള് ഇവര്‍ നേരിട്ടേക്കാം. പണം കൈകാര്യം ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
കന്നി
കന്നിരാശിയില്‍ ചന്ദ്രന് പ്രവേശിക്കുന്നതോടുകൂടിയാണ് കേതുവുമായി ചന്ദ്രന് ഒരേ രാശിയില്‍ ഒന്നിക്കുന്നത്. അതിനാല്‍ കന്നി രാശിക്കാര്‍ക്ക് ദോഷങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍, പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചധികം സൂക്ഷിക്കുന്നത് നല്ലതാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പങ്കാളിയോട് ദേഷ്യം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വാക്കുകള്‍ സൂക്ഷിിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ദോഷങ്ങളും ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യത വളരെ കൂടുതലാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, പണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കഷ്ടപ്പട്ടതിനനുസരിച്ച് ശരിയായ വിധത്തില്‍ ഫലം ലഭിക്കുന്നില്ല എന്ന തോന്നലും ഇവരില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
മകരം
മകരം രാശിക്കാരിലും സമ്മിശ്രമായ രീതിയില്‍ ചില ദോഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടാം. സാമ്പത്തിക പ്രയാസങ്ങള്‍ മനസ്സിനം അസ്വസ്ഥതപ്പെടുത്താം. അയല്‍ക്കാരുമായി ഏതെങ്കിലും വിധത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍, പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അകലുന്നതായിരിക്കും. എന്നിരുന്നാലും, പങ്കാളിയില്‍ നിന്നും നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
