Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശിവനും ലക്ഷ്മിയും ഒരുപോലെ ഈ രാശിക്കാരെ അനുഗ്രഹിക്കും; വരും ദിവസങ്ങളില്‍ വെച്ചടി വെച്ചടി കയറ്റം
വേദ ജ്യോതിഷ പ്രകാരം, ചന്ദ്രന് ധനു രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ചന്ദ്രന്റെ ഈ രാശിമാറ്റം മൂലം 3 രാശിക്കാരില്‍ ശൂല യോഗം രൂപപ്പെടുകയാണ്. ഈ അമൂല്യമായ യോഗത്താല്‍ പരമശിവന്റെയും അതുപോലെ, ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഈ രാശിക്കാരില്‍ വര്ഷിക്കപ്പെടുന്നു. ഇത് ജീവിത്തില്‍ ഉയര്‍ച്ചകള്‍ പലതും ഉണ്ടാകാന്‍ ഈ നക്ഷത്രക്കാരെ സഹായിക്കുന്നതാണ്.

ഇവര്‍ക്ക് ആഗ്രഹിച്ച രീതിയിലുള്ള ജീവിതം നയിക്കാന്‍ സാധിക്കും. കൂടാതെ, ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ നല്ലരീതിയില്‍ സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ അമൂല്യമായ സൗഭാഗ്യം സിദ്ധിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ധനു
ചന്ദ്രന് ധനു രാശിയില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍, ഏറ്റവുമധികം ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ധനു രാശിക്കാര്‍ തന്നെയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നതാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ജോലി ലഭിക്കും. ജോലിയില്‍ നല്ലരീതിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. എത്ര വലിയ പ്രതിസന്ധികളും വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കളില്‍ നിന്നും ഇവര്‍ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിക്കും. കച്ചവടക്കാര്‍ക്കും നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്.
മേടം
ശത്രുക്കളെ പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി സ്ഥലത്ത് ഇവര്‍ക്ക് പല ബഹുമതികളും ലഭിക്കുന്നതാണ്. സ്ഥാനക്കയറ്റത്തിന് നല്ല യോഗം ഉണ്ടായിരിക്കും. സാമ്പത്തിക ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. സ്വന്തം കഴിവില്‍ അമിതമായ വിശ്വസം അര്‍പ്പിക്കുന്നത് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ലാഭം വളരെയധികം പ്രതീക്ഷിക്കാവുന്നതാണ്. വീടുപണിയെല്ലാം വളരെ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. കാര്യവിജയം ഇവര്‍ക്ക് ഉണ്ടായിരിക്കും. ദാമ്പത്യത്തിലും ശോഭിക്കാന്‍ സാധിക്കും.
മിഥുനം
കാര്യവിജയം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ വളരാന്‍ സാധിക്കും. പുതിയ പ്രോജക്ടുകള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ.് സാമ്പത്തിക ലാഭം ഇവര്‍ക്ക് ഉണ്ടായിരിക്കും. പണം കൈകാര്യം ചെയ്യുന്നതിലെ അച്ചടക്കം സാമ്പത്തിക നേട്ടങ്ങളിലേയ്ക്ക് വഴിവെയ്ക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. നല്ലരീതിയില്‍ വളരാന്‍ ഇവര്‍ക്ക് സാധിക്കും. കുടുംബ പ്രശ്നങ്ങള്‍ പലതും ഇല്ലാതാകുന്നതാണ്. ഇത് സന്തോഷകരമായ ജീവിതം ആസ്വദിക്കുന്നതിന് സഹായിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരു വിഹിതം ലഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കടബാധ്യതകളെല്ലാം തീര്‍ക്കും. വിദേശത്തേയ്ക്ക് പോകാൻ നോക്കുന്നവർക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
