Latest Updates
-
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ!
കന്നിരാശിയില്‍ ഗജകേസരി യോഗം രണ്ട് ദിവസത്തില്‍: 3 രാശിക്കാരില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ശുഭഫലങ്ങള്‍
ഗ്രഹങ്ങളുടെ മാറ്റം പലപ്പോഴും ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. അതില്‍ തന്നെ പരസ്പര മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നു. രാജയോഗത്തിന്റെ പ്രാധാന്യം അത്ര തന്നെ ഫലപ്പെട്ടതുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ രാജയോഗം ഉണ്ടെങ്കില്‍ എന്തൊക്കെ ചെയ്താലും അവര്‍ക്ക് ജീവിതത്തില്‍ അതിനുള്ള അനുഭവയോഗം ഉണ്ടാവുന്നു. ജൂണ്‍ പകുതിയോടെ രാജയോഗം രൂപപ്പെടുന്ന ചില രാശിക്കാരുണ്ട്. വ്യാഴത്തിന്റെ മാറ്റമോ വ്യാഴവും ചന്ദ്രനും സംയോജിക്കുന്നതിന്റെ ഫലമായോ എല്ലാം പലപ്പോഴും രാജയോഗം രൂപപ്പെടുന്നു. കന്നി രാശിയിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്.
ഗജകേസരി യോഗം രൂപപ്പെടുന്ന രാശിക്കാര്‍ ഇവരാണ്. വ്യാഴത്തിന്റെ ഇടവം രാശിയിലെ സംക്രമണം ജൂണ്‍ 14 പുലര്‍ച്ചെ സംഭവിക്കുന്നു. ഇത് കൂടാതെ ചന്ദ്രന് കന്നി രാശിയിലേക്ക് മാറുന്നതും നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. കന്നി രാശിയിലെ ചന്ദ്രന് വ്യാഴത്തിന്റെ ഭാവത്തില്‍ വരുന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു. ചന്ദ്രനില്‍ ദേവഗുരുവിന്റെ ഐശ്വര്യം നിറയുന്നത് വഴി ഗജകേസരി യോഗമാണ് രൂപപ്പെടുന്നത്. ചില രാശിക്കാര്‍ക്ക് ഈ രാജയോഗം പ്രത്യേകിച്ചും ഗുണം ചെയ്യും. ഇത് എത്രത്തോളം അനുകൂല മാറ്റങ്ങള്‍ നല്കുന്നു എന്ന് നോക്കാാം.
{image-gajakesariyoga-benefits-1718193620.jpg malayalam.boldsky.com
മിഥുനം രാശി
ഈ രാശിയുടെ നാലാം ഭാവത്തിലാണ് ചന്ദ്രന്റെ മാറ്റത്തില്‍ വ്യാഴം ചേരുമ്പോള്‍ ശുഭകരമയാ ഗജകേസരി യോഗം രൂപപ്പെടുന്നത്. ജൂണ്‍ 14 മുതല്‍ ഗജകേശരി യോഗത്താല്‍ മിഥുനരാശിക്ക് സന്തോഷം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നിന്ന് സങ്കടങ്ങള്‍ അകലുകയും ചെയ്യുന്നു. നാലാമത്തെ ഭാവത്തിലാണ് ഇവരുടെ അധിപന് സ്ഥിതി ചെയ്യുന്നത്. മിഥുനം രാശിക്കാര്‍ക്ക് വളരെയധികം സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നു. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ഇവര്‍ക്ക് വീടോ വാഹനമോ വാങ്ങുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗജകേസരി യോഗഫലമായി പലപ്പോഴും അനുകൂലമായ അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും മികച്ച ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം വര്‍ദ്ധിപ്പിക്കുന്നു. പുരോഗതിയുടെ പരകോടിയിലായിരിക്കും നിങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം വരുന്നത്. ചന്ദ്രന്റെ മാറ്റം നിര്‍ഭാഗ്യകരമായ സ്ഥാനത്താണെങ്കില്‍ പോലും അത് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നു. ഉത്സാഹത്തോടെ പലപ്പോഴും ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. ഉത്സാഹത്തോടെ ജോലി ചെയ്യുന്നതിനും അത് വഴി ജീവിതം തന്നെ മാറി മറിയുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സഹോദരീ സഹോദരന്മാരുടെ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ധനു രാശി
ഈ രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം നല്കുന്ന സൗഭാഗ്യം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ഇവരുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും പല വിധത്തില്‍ മാറ്റങ്ങള്‍ വരുന്നു. ഏത് മേഖലയിലും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ പല വിധത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാവുന്നു. ജോലി ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതില്‍ നിന്ന് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും. സര്‍ക്കാരിന്റെ പല പദ്ധതികളും നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കും. ബിസിനസില്‍ ലാഭം നിങ്ങളെ തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications