Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ശനിയും ശുക്രനും ബുധനും മൂലത്രികോണ രാശികളില്, അപൂര്‍വ്വ രാജയോഗം രൂപമെടുക്കുന്നു
ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലം കൂടുമ്പോള്‍ രാശിയും നക്ഷത്രവും മാറുന്നു. ഈ മാറ്റങ്ങളും ഓരോ ആളുകളെയും ഓരോ രീതിയിലാണ് സ്വാധീനിക്കുക. ചിലയാളുകള്‍ക്ക് നല്ല കാലം നല്കുന്ന ഗ്രഹമാറ്റങ്ങള്‍ ചിലര്‍ക്ക് ദോഷം ചെയ്യും. എല്ലാ മാസവും നവഗ്രഹങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. ഒക്ടോബറിലും നിരവധി ഗ്രഹങ്ങള്‍ രാശി മാറുന്നു.

ശനി, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളാല്‍ ഈ മാസം ഒരു ശുഭയോഗം രൂപപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു യോഗം രൂപപ്പെടുന്നത്. ഈ മൂന്ന് ഗ്രഹങ്ങളും തങ്ങളുടെ മൂലത്രികോണ രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അങ്ങനെ മൂല ത്രികോണ രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. ഈ രാജയോഗത്താല്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ സമ്പത്തുകാലം വിരുന്നെത്താന്‍ പോകുകയാണ്.
മൂലത്രികോണ രാജയോഗം
ശനി കുംഭത്തിലും ബുധന്‍ കന്നിയിലും ശുക്രന് തുലാത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ രാശികളെല്ലാം അവയുടെ മൂലത്രികോണ രാശിയാണ്. മൂല ത്രികോണ രാജയോഗത്തെ കൂടാതെ അവ യഥാക്രമം ശശ രാജയോഗം, ഭദ്ര രാജയോഗം, മാളവ്യ രാഡയോഗം എന്നിവയ്ക്കും രൂപം നല്കുന്നു. ഇതിന്റെ ശുഭഫലങ്ങള്‍ അനുഭവിക്കുന്നത് ഏതെല്ലാം രാശികളാണെന്ന് അറിയാം.
കന്നി
കന്നി രാശിക്ക് മൂലത്രികോണ രാജയോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ കാലയളവില്‍ ശുക്രന്, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹമുണ്ടാകും. ഏറെക്കാലമായി ചെയ്യണമെന്ന് കരുതിയ കാര്യം വീണ്ടും ആരംഭിക്കാനും പുതുതായി ആരംഭിക്കാനും കഴിയും. ഇവരുടെ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. കുടുംബത്തിലും ഇത് വളരെ നല്ല സമയമായിരിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗമുണ്ടാകും. ജീവിതത്തില്‍ ഭൗതികസുഖവും സൗകര്യങ്ങളും ഉണ്ടാകും. ബുദ്ധിക്ഷമത വര്‍ധിക്കും. ബിസിനസില്‍ വളര്‍ച്ചയുണ്ടാകും. വിദേശത്ത് നിന്നും ധനമോ ധനനേട്ടമുണ്ടാകുന്ന മറ്റെന്തങ്കിലും കാര്യങ്ങളോ വരാം. കുട്ടികളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന മോചനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലയളവ് ഗുണകരമായിരിക്കും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും മൂല ത്രികോണ രാജയോഗം ഗുണകരമാകും. ഇവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷവും നേട്ടങ്ങളും ഉണ്ടാകും. പാരമ്പര്യ സ്വത്തിന്റെ ഗുണങ്ങള്‍ ലഭിക്കും. ഇത് വരുമാനത്തില്‍ പ്രതിഫലിക്കും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ഈ കാലയളവ് വളരെ അനുകൂലമാണ്. ഇവര്‍ ജോലിയില്‍ കൂടുതല്‍ ആത്മാര്‍ത്ഥത പ്രകടമാക്കുകയും പ്രയത്നത്തിന് നല്ല ഫലം ലഭിക്കുകയും ചെയ്യും. ഇവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പളവര്ധനയക്കും സാധ്യതയുണ്ട്. ബിസിനസില്‍ നിന്നും ഈ രാശിക്കാര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. നിക്ഷേപകാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാനും പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാനും കഴിയും. കുടുംബത്തിലും സന്തോഷത്തിന്റെ സമയമായിരിക്കും ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
