Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
വിഷുവിന് മുന്നേ വരും ഭാഗ്യം; ലക്ഷങ്ങള്‍ കൈമറിയും, ഏപ്രിലില്‍ രാജയോഗവും ധന സമൃദ്ധിയും ഇവര്‍ക്ക്
Lucky Birth Stars April 2025: മേടം ഒന്നാണ് ഹൈന്ദവവിശ്വാസികള്‍ക്ക് പുതുവര്‍ഷത്തിന്റെ തുടക്കം. ഏപ്രില്‍ മാസമാണ് മേടം തുടങ്ങുന്നത്. ഏപ്രിലില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന് തന്റെ ഉച്ച രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. ഈ മാസം ഇടവം, കര്‍ക്കിടകം ഉള്‍പ്പടെ മൂന്ന് രാശികളില് ജനിച്ച വ്യക്തികള്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശികളില് ജനിച്ചവര്‍ക്ക് ഏപ്രിലില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അപ്രതീക്ഷിത അവസരങ്ങള്‍ ലഭിക്കാം. കൂടാതെ, കരിയര്‍ പുരോഗതി, പ്രമോഷനുകള്‍ എന്നിവയ്ക്കുള്ള സാധ്യതകളും ഇവര്‍ക്കുണ്ട്. ഏപ്രില്‍ മാസത്തില്‍ ഏതെല്ലാം രാശികള്‍ക്കാണ് ഭാഗ്യം ഉണ്ടാകുക എന്നറിയാന്‍ സമഗ്രമായ മാസഫലം വായിക്കുക.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഏപ്രില്‍ മാസം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് ശുക്രന് ബലവാനായി പ്രവേശിക്കും. കൂടാതെ, ഈ കാലയളവില്‍ വ്യാഴത്തിന്റെ അനുഗ്രഹവും ഇടവം രാശിയില്‍ ഉണ്ടാകും. ഇത് ഏപ്രിലില്‍ മാസത്തില്‍ ഈ രണ്ട് ഗ്രഹങ്ങളാല്‍ ധാരാളം വരുമാന അവസരങ്ങള്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. പരിശ്രമവും കഠിനാധ്വാനവും കാഴ്ചവെച്ചാല്‍, ഏപ്രിലില്‍ കഠിനാധ്വാനത്തിന് പ്രതിഫലം ഉറപ്പാണ്. ഈ സമയത്ത്, മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ശുഭകരമായ ചടങ്ങുകള്‍ക്കുമായി ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. അതേസമയം ഈ മാസം ലാഭം നല്കുന്ന ധാരാളം അവസരങ്ങളും ലഭിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ഏപ്രില്‍ മാസം കര്‍ക്കിടകം രാശിയിലുള്ളവര്‍ക്കും അനുകൂലമായിരിക്കും. മാസത്തിന്റെ തുടക്കം ഉദ്യോഗസ്ഥരായ കര്‍ക്കിടകം രാശിക്കാര്‍ക്ക് പത്യേകിച്ച് ഗുണകരമായിരിക്കും. സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളില്‍ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം, എങ്കിലും ഈ കാലയളവില്‍ ചെലവുകള്‍ വരുമാനത്തെക്കാള്‍ കൂടുതലാകാം. ഏപ്രിലിന്റെ രണ്ടാം പകുതിയില്‍, പലപ്പോഴും യാത്രകള്‍ ഉണ്ടായേക്കാം. ഭാവിയില്‍ ഗുണകരമാകുന്ന സ്വാധീനമുള്ള വ്യക്തികളുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തികള്‍ക്ക് ആഗ്രഹിക്കുന്ന സ്ഥാനങ്ങള്‍ അല്ലെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാം. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വിജയിക്കാനും സാധ്യതയുണ്ട്. വ്യവസായികള്‍ക്ക് ബിസിനസില്‍ ലാഭവും പുരോഗതിയും കാണാന്‍ സാധ്യതയുണ്ട്. കൂടാതെ, വ്യക്തിബന്ധങ്ങളില്‍ നല്ല പുരോഗതി പ്രതീക്ഷിക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
എപ്രില്‍ മാസം, തുലാം രാശിക്കാര്‍ക്ക് ശുക്രന് അനുകൂല സ്ഥാനതതാണ്. കരിയര്‍ വിജയവും സാമ്പത്തിക നേട്ടങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ രാശിക്കാര്‍ക്ക് ധന ലാഭത്തിനുള്ള നിരവധി അവസരങ്ങള്‍ പ്രതീക്ഷിക്കാം. കൂടാതെ, കുടുംബ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ജീവനക്കാര്‍ക്ക് പ്രമോഷനും സാമ്പത്തികമായ നേട്ടങ്ങളും ലഭിക്കുന്നതിലൂടെ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് മാറ്റങ്ങള്‍ നേരിടേണ്ടിവരാമെങ്കിലും ഒടുക്കം ലാഭം നേടാന്‍ സാധ്യതയുണ്ട്. ജീവിത നേട്ടങ്ങള്‍ ആസ്വദിക്കാനും നിങ്ങള്‍ വിവിധ ശുഭകരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും ഏപ്രിലില്‍ സാധിക്കും. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കുള്ള സ്വീകാര്യതയും ബഹുമാനവും വര്‍ദ്ധിപ്പിക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ഏപ്രിലില്‍, മകരം രാശിക്കാര്‍ക്ക് ശനിയുടെ ഏഴരശനിയുടെ സ്വാധീനം കുറയുമ്പോള്‍, സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് ധനലാഭത്തിനും കരിയര്‍ പുരോഗതിക്കും അനുകൂലമായ നിരവധി അവസരങ്ങള്‍ പ്രതീക്ഷിക്കാം. ഏറെ നാളായി കാത്തിരുന്ന നേട്ടങ്ങള്‍ സഫലമാകുന്നതോടെ ഈ മാസം വളരെ ഗുണകരമായിരിക്കും. എന്നാല്‍, ആഡംബര വസ്തുക്കള്‍ക്കായി ചെലവ് കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ, ഈ മാസം ഒരു പമോഷന് ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയും ഉണ്ട്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഏപ്രിലില്‍, മീനം രാശിക്കാര്‍ക്ക് ഏഴരശനി ആരംഭിക്കും. ഇത് അവരുടെ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ക്ക് കാരണമാകും. എങ്കിലും, വീട്ടിലും കുടുംബത്തിലും അന്തരീക്ഷം പോസിറ്റീവായിരിക്കും. പ്രത്യേകിച്ച്, ഈ കാലയളവില്‍ ശുക്രന് മീനത്തില്‍ ഉച്ചസ്ഥിതിയിലായിരിക്കും. കൂടാതെ, സൂര്യനും ബുധനും മീനത്തില്‍ ചേര്‍ന്ന് ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും. അതിനാല്‍, വരും മാസം കരിയര്‍, കുടുംബം, ആരോഗ്യ മേഖലകളില്‍ ഇവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ജോലി ചെയ്യുന്നവര്‍ക്ക് പരിശ്രമത്തെ തുടര്‍ന്ന് കരിയറില്‍ നല്ല ഫലങ്ങള്‍ കാണാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications