ഒക്ടോബര്‍ 2025: 12 രാശിക്കും ധനം, കരിയര്‍, വിവാഹം, ജോലി, ഫലങ്ങള്‍ കിറുകൃത്യം സമ്പൂര്‍ണം

ഒക്ടോബര്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ജ്യോതിഷപ്രകാരം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ എപ്രകാരം ദോഷഫലങ്ങള്‍ എപ്രകാരം എന്നത് ശ്രദ്ധേയമാ കാര്യമാണ്. വരുന്ന 31 ദിനങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളാണ് ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നു. വ്യാഴം കര്‍ക്കിടകത്തിലും സ്ഥിതി ചെയ്യുന്ന സമയമാണ്. അത് മാത്രമല്ല ശനി അതിന്റെ വക്രഗതി സഞ്ചാരമാണ് ഒക്ടോബറില്‍ തുടരുന്നത്. ശുക്രനാവട്ടെ കന്നി രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. രാഹു കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ ഈ ഗ്രഹനില പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ 12 രാശിക്കാരിലും സംഭവിക്കുന്നു. എന്തൊക്കെയാണ് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഒക്ടോബറില്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം.

Monthly HoroscopeOctober 2025

മേടം രാശി
മേടം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. രോഗാവസ്ഥകളെ നിസ്സാരമാക്കരുത്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അധ്യാപകരില്‍ നിന്ന് അഭിനന്ദനം ലഭിക്കുന്നു. ജോലിയില്‍ സ്ഥലം മാറ്റം തേടി എത്തും. കൂടാതെ ഏറ്റെടുത്ത ജോലികള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കാത്തിരുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. കുട്ടികളുടെ ആരോഗ്യം മികച്ചതായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. പരീക്ഷയില്‍ ഉന്നത വിജയം തേടി എത്തുന്നു. അഭിപ്രായ പ്രകടനങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം അല്‍പം ശ്രദ്ധിക്കണം. കാരണം അപകീര്‍ത്തികരമായ കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അനുകൂല സാഹചര്യം തേടി എത്തും. ഉന്നത വിജയം എല്ലാ കാര്യത്തിലും തേടി എത്തും. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് നഷ്ടപ്പെട്ട പ്രതാരം തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏത് കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. ശത്രുദോഷം വര്‍ദ്ധിക്കുന്നു. പുതിയ സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് യോഗം കാണുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല പുതിയ ജോലി ലഭിക്കുന്നതിനും യോഗം കാണുന്നു. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിക്കായി പുതിയ അവസരങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. നിര്‍ത്തി വെച്ചിരുന്ന പല കാര്യങ്ങളും പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. വരുമാനം അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല അയല്‍ക്കാരുമായുള്ള ബന്ധം മികച്ചതായിരിക്കും. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. മത്സരപരീക്ഷയില്‍ ഉന്നത വിജയം തേടി എത്തുന്നു.

Monthly HoroscopeOctober 2025

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗം കാണുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സാധ്യതയുണ്ട്. വാഹനയോഗത്തിനും വീട് പണി പുനരാരംഭിക്കുന്നതിനും യോഗം കാണുന്നു. ശ്രദ്ധിക്കേണ്ടത് അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നതാണ്. മാനസികാരോഗ്യം മികച്ചതാണ്. തുടര്‍പഠനത്തിനുള്ള അവസരം തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. കൂടാതെ സന്തോഷകരമായ വാര്‍ത്തകള്‍ തേടി എത്തും. കുടുംബത്തിലും ഇതേ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. വരവ് അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സൗഹൃദത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. യാത്രകള്‍ എല്ലാം ഫലവത്താവുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലിക്കേണ്ടതാണ്.. ബിസിനസില്‍ ലാഭം തേടി എത്തും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ തേടി എത്തുന്നു. അത് മാത്രമല്ല വിഷമങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സ്വയം ശ്രദ്ധിക്കണം. ബിസിനസില്‍ ലാഭം തേടി എത്തുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. യാത്രകള്‍ എല്ലാം സാമ്പത്തിക ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. യാത്രകള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. അച്ഛനില്‍ നിന്ന് എല്ലാ തരത്തിലുള്ള സഹായവും തേടി എത്തും. മത്സരബുദ്ധിയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിജയം ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. പഠന കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന മികവ് ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Wednesday, September 24, 2025, 12:52 [IST]
X
Desktop Bottom Promotion