Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ഡിസംബര്‍ 31 വരെ ഓരോ ചുവടും ശ്രദ്ധിക്കണം; വെല്ലുവിളികളില്‍ തളരും കാലക്കേട് തലയ്ക്ക് മുകളില്‍
ഡിസംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു, എന്നാല്‍ ചിലര്‍ക്കാകട്ടെ അത് ദോഷകരമായ ഫലങ്ങള്‍ ആണ് നല്‍കുന്നത്. പല രാശിക്കാര്‍ക്കും ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ജ്യോതിഷത്തില്‍ മാസഫലം നോക്കുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡിസംബര്‍ മാസത്തില്‍ കഷ്ടപ്പാട് തേടി വരുന്നവര്‍ ആരൊക്കെയെന്ന് എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്.
ഗ്രഹ-രാശിമാറ്റങ്ങള്‍ പലപ്പോഴും മോശം ഫലങ്ങളാണ് ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. നിങ്ങളുടെ വരുന്ന 31 ദിവസത്തില്‍ 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരാണ് ദോഷകരമായ മാറ്റത്തിലൂടെ കടന്ന് പോവുന്നത് എന്ന് നമുക്ക് നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. കൂടാതെ ആരൊക്കെ കരുതിയിരിക്കണം എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മീനം രാശി
മീനം രാശിക്കാര്‍ ഡിസംബര്‍ മാസത്തില്‍ അല്പം ശ്രദ്ധിക്കണം. പ്രയാസം ഓരോ കാര്യത്തിലും അല്പം കൂടുതലായിരിക്കും. അറിഞ്ഞ് കൊണ്ട് തന്നെ പലപ്പോഴും നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ വളരെ മോശമായിരിക്കും. പ്രശ്നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. കൂടാതെ ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. അതായിരിക്കും പിന്നീട് ഭാവി തീരുമാനിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വളരെയധികം സങ്കീര്‍ണമായ ഒരു സമയമായിരിക്കും കടന്ന് പോവുന്നത്. പലപ്പോഴും പ്രണയത്തിലെ പ്രശ്നങ്ങള്‍ ജീവിതത്തെ വലക്കും. ലക്ഷ്യബോധമില്ലാതെ മുന്നോട്ട് പോവുന്ന അവസ്ഥയുണ്ടാവും. മാനക്കേട് വരെ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ആ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ജോലിയിലെ നഷ്ടങ്ങള്‍ നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഏറ്റവും ദോഷങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും കര്‍ശനമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ ഒരു ബന്ധത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ നിസ്സഹായരാവുന്നു. കൂടുതല്‍ പ്രശ്നങ്ങള്‍ തേടി എത്തുന്ന ഒരു മാസം കൂടിയായിരിക്കും. എന്ത് കാര്യത്തിലും സത്യസന്ധത പുലര്‍ത്തുക എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അനുകൂലാവസ്ഥകള്‍ പ്രതീക്ഷിക്കരുത്. അത് നിങ്ങളെ മാനസികമായി തളര്‍ത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ മോശം വാര്‍ത്തകള്‍ വളരെയധികം കേള്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടാവുന്നു. മാത്രമല്ല മനനഷ്ടവും ജോലി നഷ്ടവും ഉണ്ടാവാം. സാമ്പത്തികമായി വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. പലപ്പോഴും പ്രണയത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. വ്യാഴം, വെള്ളി ദിവസങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചെയ്യുന്ന കാര്യങ്ങളില്‍ നല്ലൊരു ശതമാനവും പരാജയത്തിലേക്ക് എത്തും. ശ്രദ്ധയില്ലായ്മ ജീവിതത്തെ കീഴ്മേല്‍ മറിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഡിസംബറില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വെല്ലുവിളികള്‍ പലതും അഭിമൂഖീകരിക്കേണ്ടി വരും. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. പ്രണയിക്കുന്നവരുടെ ജീവിതം മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം. പക്ഷേ എത്രയൊക്കെ ശ്രദ്ധിച്ചാലും പ്രശ്നങ്ങള്‍ ഒഴിഞ്ഞ് പോവുകയില്ല. കുടുംബബന്ധങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അകല്‍ച്ച സൃഷ്ടിക്കും. സാമ്പത്തിക കാര്യങ്ങളും നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications