Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
2025 ഫെബ്രുവരി ശനിയുടെ വിളയാട്ടം: കഷ്ടപ്പാടും, ദാരിദ്ര്യവും ശത്രുദോഷവും ഇവര്‍ക്കൊപ്പം നിഴല്‍പോലെ
Monthly Horoscope February 2025: ഫെബ്രുവരി മാസത്തിന് തുടക്കമാവുമ്പോള്‍ ജ്യോതിഷപരമായി ഓരോ ഗ്രഹ-രാശി മാറ്റങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. പലപ്പോഴും സൂര്യന്റെ സഞ്ചാരം ഫെബ്രുവരി 12 വരെ മകരം രാശിയിലും അതിനു ശേഷം കുംഭം രാശിയിലേക്കും മാറുന്നു. കൂടാതെ ചൊവ്വ പുണര്‍തം നക്ഷത്രത്തില്‍ മിഥുനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയയുന്നു. ഈ സമയം അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കാം.
പലപ്പോഴും ബുധന്റെ സ്ഥാനചലനവും ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. ശനി ഈ മാസവും കൂടി കുംഭം രാശിയില്‍ സ്ഥിതി ചെയ്യും. മാര്‍ച്ച് 29-ന്് ശനി മീനം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി പല രാശിക്കാരിലും അനുകൂല പ്രതികൂല ഫലങ്ങളുണ്ടാവും. വ്യാഴം ഇടവം രാശിയില്‍ അതിന്റെ വക്രഗതി സഞ്ചാരം നടത്തുകയാണ്. ഇത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന മാസമാണ് ഫെബ്രുവരി മാസം. ഈ മാസത്തില്‍ ചില രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം. അതില്‍ നിങ്ങളുണ്ടോ എന്നും അറിയാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സൂര്യന്റെ മാറ്റം പലപ്പോഴും പ്രതികൂലമായ സാഹചര്യങ്ങള്‍ ഫെബ്രുവരി മാസത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും വ്യക്തിപരമായി പല വിധത്തിലുള്ള പ്രതിസന്ധികളെ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന ചിന്ത ഇവരെ അലട്ടുന്നു. അതിന്റെ ഭാഗമായി പലപ്പോഴും അനിശ്ചിതത്വവും ഉണ്ടാവും. കാര്യക്ഷമമായി എല്ലാകാര്യങ്ങളിലും ഇടപെടാന്‍ സാധിക്കാത്തത് പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അല്പം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും നിങ്ങളെ ബാധിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ ശനിയുടെ സ്വാധീനം വളരെ മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു. നിയന്ത്രണങ്ങളും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് പോവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളൊന്നും തന്നെ നടക്കുകയില്ല. മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതായി വരും. ജോലിയിലെ സമ്മര്‍ദ്ദം ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കുടുംബത്തിലെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കുംഭത്തില്‍ ശുക്രന്റെ സ്ഥാനം വക്രഗതിയില്‍ ആയതിനാല്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പലപ്പോഴും വൈകാരികമായ പല പ്രതിസന്ധികളും ജീവിതത്തെ ബാധിക്കുന്നു. കൂടാതെ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും, നിരവധി വെല്ലുവിളികള്‍ നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുക്കേണ്ടതായി വകുന്നു. വ്യക്തതയില്ലാത്ത പല കാര്യങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടിവരുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്നു. സന്തോഷകരമായ അവസ്ഥകള്‍ അവസാന നിമിഷം നഷ്ടപ്പെടുന്നു. വ്യക്തിപരമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരും. പിരിമുറുക്കം വര്‍ദ്ധിക്കുകയും ഇടപെടലുകള്‍ കൃത്യമല്ലാതാവുകയും ചെയ്യുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവിന്റെ സ്വാധീനം മോശം ഫലങ്ങളിലേക്ക് അവരെ എത്തിക്കുന്നു. പലപ്പോഴും അതിന്റെ ഫലമായി ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കുന്നതിനാല്‍ അത് കൂടുതല്‍ തളര്‍ച്ചയിലേക്ക് നിങ്ങളെ എത്തിക്കും. കാര്യങ്ങള്‍ പല വിധത്തിലാണ് പ്രശ്നത്തെ വഷളാക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികളും പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications