Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
തുലാം മാസഫലം 2025: ഭാഗ്യത്തിന്റെ കാഹളം മുഴങ്ങുന്ന 30 ദിനങ്ങള്‍, ഈ നാളുകാരില്‍ ധനം, ദാമ്പത്യം, സന്തോഷം
സൂര്യന്റെ രാശിമാറ്റം തുലാം രാശിയിലേക്ക് എത്തുമ്പോള്‍ അത് നിങ്ങളില്‍ ചില നക്ഷത്രക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് കൊണ്ട് വരുന്നത്. പലപ്പോഴും ഇനി വരുന്ന 30 നാളുകള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. പലവിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ ഈ മാസത്തില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ അനുകൂലമായി മാറുന്നതിനുള്ള യോഗം കാണുന്ന ചില രാശിക്കാരും ഉണ്ട്. നിങ്ങളുടെ ജീവിതത്തിലെ സന്തോഷം സമാധാനം എന്നിവയ്ക്ക് കാരണമാകുന്ന ഇത്തരം ചില മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കം.
ശനി ഇപ്പോഴും അതിന്റെ വക്രഗതി സഞ്ചാരത്തിലാണ്. ബുധനാകട്ടെ മൗഢ്യത്തിലാണ് സ്ഥിതി ചെയ്യുന്നതും. വ്യാഴം ഈ സമയം പുതിയ രാശിമാറ്റത്തിലേക്ക് എത്തുകയും ചെയ്തു. ഇതെല്ലാം തന്നെ നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്. അത് കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് തുലാം മാസം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക ഇടപാടുകള്‍ പലതും മികച്ച് നില്ക്കുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ മികച്ച അനുഭവങ്ങളും വിജയവും തേടി എത്തും. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലാണ് ധനം തേടി എത്തുന്നത്. അനുകൂലമായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലും തേടി എത്തും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ധാരാളം ഗുണാനുഭവങ്ങള്‍ ഈ സമയം സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിനും അതില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും യോഗം കാണുന്നു എന്നതാണ് സത്യം. വിജയത്തിലേക്കുള്ള വഴികള്‍ നിങ്ങള്‍ക്ക് വഴിയേ തന്നെ തെളിഞ്ഞ് വരുന്നു. ഏത് കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തുലാം മാസത്തില്‍ ഉണ്ടാവുന്നു. ഇത് കര്‍മ്മരംഗത്ത് ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവും. പ്രതീക്ഷിക്കാത്ത വഴികളിലുടെ ധനവരവ് തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല ഏത് പ്രശ്നത്തേും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിനുള്ള യോഗം കാണുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് തുലാം മാസം അനുകൂലമായ സമയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം കണ്ടെത്തുന്നതിനുള്ള യോഗം നിങ്ങള്‍ക്കുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തും. പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിനും സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ ബന്ധം മികച്ച് നില്‍ക്കുന്നതിനുള്ള യോഗം കാണുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് യാത്രകളെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ഉയര്‍ച്ച നിങ്ങളെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ കുടുംബത്തില്‍ തേടി എത്തും. ആരോഗ്യ കാര്യങ്ങളിലും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. ഏത് പ്രശ്നത്തേയും നിസ്സാരമായി പരിഹരിക്കാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഏത് അവസ്ഥയിലും നിലനില്ക്കുന്നു.
ഉത്രം
ഉ്ത്രം നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ആദായം വര്‍ധിക്കുന്നതിന്റെ ഫലമായി സാമ്പത്തിക അടിത്തറ മികച്ചതാവുന്നു. കൂടാതെ യാത്രകള്‍ കൊണ്ട് നേട്ടങ്ങളുണ്ടാവുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. ഏത് കാര്യത്തിലും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയം നിങ്ങളുടെ കൈകളിലേക്ക് ധനം വന്നു ചേരുന്നു. അത് മാത്രമല്ല പ്രഗത്ഭരായ വ്യക്തികളെ കണ്ട് മുട്ടുന്നതിനും അതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications
