Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
എത്രയൊക്കെ ശ്രദ്ധിച്ചാലും കഷ്ടപ്പാട് വട്ടംചുറ്റിപ്പിടിക്കും: മേടം കടക്കാന്‍ പാടുപെടുന്ന നാളുകാര്‍
മേടമാസത്തിന് തുടക്കമിടുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും എല്ലാം മേടമാസം കാരണമാകുന്നു. എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങള്‍ ധാരാളം വര്‍ദ്ധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നത് പോലെ തന്നെ ജീവിതത്തില്‍ ദോഷഫലങ്ങളും വര്‍ദ്ധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
മേടത്തില് 30 ദിവസം നീണ്ട് നില്ക്കുന്ന ഫലങ്ങള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാരാണ് പ്രതിസന്ധികളില്‍ വലയുന്നത്, ഏതൊക്കെ നക്ഷത്രക്കാരാണ് പ്രശ്നങ്ങളില്‍ നിന്ന് കരയ്ക്ക് കയറാന്‍ സാധിക്കാതെ നില്‍ക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതില്‍ നിങ്ങളുണ്ടോ എന്നും നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം ഈ മാസത്തില്‍ മുന്നോട്ട് പോവുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ പല മാറ്റങ്ങളും വളരെ പെട്ടെന്നാണ് സങ്കടത്തിലേക്ക് എത്തുന്നത്. എല്ലാ മാറ്റങ്ങളും തേടി എത്തുമെങ്കിലും അതെല്ലാം തന്നെ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും കഷ്ടപ്പാട് വട്ടം ചുറ്റിപ്പിടിക്കുന്ന ഒരു മാസമാണ് മേടമാസം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് മേടമാസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. അതെല്ലാം തന്നെ ദോഷകരമായ പല പ്രതിസന്ധികളും നിലനില്‍ക്കുന്നതിലേക്ക് എത്തുന്നു എന്നതാണ് സത്യം. അനാരോഗ്യകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെ ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ പിടികൂടുന്നതിന് യോഗം കാണുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. ഗുണപ്രദമായ കാര്യങ്ങള്‍ പോലും ദോഷത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. വലിയസാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ മേടമാസത്തില്‍ തേടി എത്തുന്നു. അനാരോഗ്യകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റുകള്‍ ഈ മാസത്തില്‍ നിങ്ങളെ പെടാപാടിലാക്കും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് മേടമാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ പ്രതിസന്ധി നിങ്ങളെ പ്രശ്നത്തിലാക്കുന്നു. അത് വഴി സന്തോഷവും സമാധാനവും നഷ്ടപ്പെടും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രോഗാവസ്ഥകളെ ഒട്ടും നിസ്സാരമാക്കരുത്. ആശുപത്രി വാസത്തിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് മേടമാസത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളെ കഷ്ടപ്പെടുത്തുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications