Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മിഥുനത്തില് 5 രാശിക്കാരെ ഭാഗ്യം തുണക്കും: അക്കാര്യത്തില്‍ സംശയം വേണ്ട
മിഥുനമാസത്തിന് തുടക്കമായി, ഈ സമയം ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നത് പലപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ചില ഭാഗ്യ രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. 12 രാശിക്കാരില്‍ മിഥുനത്തില് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്.
മിഥുനം ഒന്ന് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഭാഗ്യം ആര്‍ക്കൊക്കെയാണ് തുണക്കുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ 5 രാശിക്കാരില്‍ എന്ത് തന്നെയായാലും ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കരിയറിലും, ജോലിയിലും ദാമ്പത്യത്തിലും എല്ലാം ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മിഥുനം രാശിയില്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഉപരിപഠനത്തിന് അവസരം ലഭിക്കുന്നു. ഗൃഹനിര്‍മ്മാണത്തിന് അനുകൂലമായ സമയമാണ്. വാഹനം വാങ്ങുന്നതിനും വീട് വാങ്ങുന്നതിനും ഉള്ള ഏറ്റവും മികച്ച സമയം കൂടിയാണ്. വിദേശത്ത് പണിയെടുക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ നല്ല സമയമാണ് ഉണ്ടാവുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും സാധിക്കുന്നു. ഭൂമി വാങ്ങുന്നതോടൊപ്പം തന്നെ വീട് പണി തുടരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഭൂമിയില്‍ നിന്ന് ലാഭം ലഭിക്കുന്നു.വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷന്റേയും ആവശ്യമില്ല. എല്ലാ തരത്തിലും അനുകൂലമായ മമാറ്റങ്ങള് ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്നത് ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്നുള്ള മോചനമായി മാറുന്നു. പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയമാണ്.
വൃശ്ചികം രാശി
മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അര്‍ഹിക്കുന്ന വിജയത്തോടെ തന്നെ നിങ്ങള്‍ പരീക്ഷ പാസ്സാവുന്നു. ആശയങ്ങള്‍ പങ്കു വെക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുന്നു. കടം കൊടുത്ത പണം തിരിച്ച് ലഭിക്കുന്നു. ഒരിക്കലും ചിന്തകള്‍ മോശമാവുന്നില്ല. ധനം നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ജീവിതത്തില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങളുണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. വീട് വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഉള്ള യോഗം കാണുന്നു. ജീവിതം തന്നെ മാറി മറിയുന്ന നിരവധി ഘട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ചതാവും. എല്ലാ തരത്തിലും മാറി വരുന്ന ജീവിതരീതികള്‍ അനുകൂലമായിരിക്കും. സൗഹൃദങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
