Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജനുവരി 1 -ലെ ഉദയം 31 ദിനവും ശുക്രദശയില്‍ ആറാടുന്നവര്‍, സമ്പത്ത് ഇരട്ടിയാവും
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍വ്വൈശ്വര്യങ്ങളും നിറയണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ 2025 ജനുവരി മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ രാശിക്കാരുടേയും ഭാഗ്യം എത്രത്തോളമെന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. ജനുവരി മാസത്തില്‍ അനുകൂലമായ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവര്‍ക്ക് ഭാഗ്യം പല തരത്തിലാണ് സ്വാധീനിക്കുന്നത്.
ജനുവരി മാസത്തില്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം ഉദിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും സമാധാനവും നല്കുന്നു. സാമ്പത്തിക സ്ഥിരതയും കരിയറില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ അവര്‍ക്കുണ്ടാവുന്നു എന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ വരുന്ന മാസം കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നതാണ്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കൂടാതെ ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ജോലിയുടെ മാറ്റങ്ങള്‍ നിങ്ങളെ അതിശയപ്പെടുത്തുന്നതായിരിക്കും. പല വിധത്തിലാണ് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത ധനനേട്ടം ഉണ്ടാവാം. പലപ്പോഴും സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കും. ധനകാര്യങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിനാല്‍ നേട്ടങ്ങള്‍ തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജനുവരി മാസം സാമ്പത്തിക നേട്ടങ്ങളുടെ ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വര്‍ദ്ധിക്കുകയും നിക്ഷേപങ്ങള്‍ക്ക് സാധ്യത ഏറുകയും ചെയ്യുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതും ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും ജനുവരി മാസം സാധിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന വിജയത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജനുവരി മാസം വളരെയധികം അനുകൂല ഫലങ്ങളാണ് തെളിയുന്നത്. ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങളുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. എങ്കിലും പൊതുവേ ഭാഗ്യ ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം ഇരട്ടിയാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ജനുവരി മാസം ഭാഗ്യം നല്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്താം. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം മാറി മറിയുന്ന മാസമാണ് ജനുവരി മാസം.
മകരം
മകരം രാശിക്കാര്‍ക്ക് ജനുവരി മാസം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും മുടങ്ങിക്കിടന്ന ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക വിജയത്തിലേക്കുള്ള ആദ്യ ചുവട് വെക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം കാത്തിരിക്കുന്നു, ലക്ഷ്യങ്ങളെല്ലാം നിറവേറ്റുന്നതിനും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കും. എല്ലാ വിധത്തിലുള്ള സാമ്പത്തിക സ്ഥിയും വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്നതാണ് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
