Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മേയ് 1-ന് ശേഷം 5 നാളുകാര്‍ക്ക് ഗജകേസരി യോഗം നെറുകയില്‍: സമ്പത്ത് ഇരട്ടി, സൗഭാഗ്യം തൊട്ടരികേ
മേയ് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം അറിഞ്ഞിരിക്കേണ്ടതാണ്. ഗ്രഹ-രാശി മാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ സ്വാധീനം ചെലുത്തുമ്പോള്‍ അത് നിങ്ങളുടെ സമാധാനത്തിലും സമ്പത്തിലും എല്ലാം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മേയ് മാസത്തില്‍ പ്രധാനമായും 6 ഗ്രഹമാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു വരുന്ന ഒരു മാസം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എല്ലാ മാറ്റങ്ങളിലേക്കും വാതില്‍ തുറക്കുന്നു. ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. രാജയോഗസമാനമായ മാറ്റങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. 27 നക്ഷത്രക്കാരില്‍ പ്രധാനമായും അഞ്ച് നക്ഷത്രക്കാരിലാണ് ഗുണാനുഭവങ്ങള്‍ മേയ് മാസത്തില്‍ ഉണ്ടാവുന്നത്. ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് മേയ് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വ്യാഴത്തിന്റെ മാറ്റമാണ് പല വിധത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. അപ്രതീക്ഷിതമായ ധനനേട്ടം, സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. സൂര്യന്റെ മാറ്റവും നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ശുക്രന്റെ സ്ഥാനം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സമ്പത്തും കൊണ്ട് വരുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ മെയ് മാസത്തില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളിലേക്കാണ് കുതിയ്ക്കുന്നത്. സന്തോഷകരമായ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നത് മേയ് മാസത്തിലാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം ഉണ്ടാവും. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ധനയോഗം വര്‍ദ്ധിക്കുന്നതിനാല്‍ സമ്പത്തിന്റെ കാര്യത്തില്‍ സ്ഥിരത വര്‍ദ്ധിക്കുന്നു. വിദേശയാത്രക്ക് സാധ്യതയുണ്ട്. സര്‍വ്വസൗഭാഗ്യങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യം മികച്ചതായിരിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. വ്യാഴവും ബുധനും രാശി മാറുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ധനപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ ഉണ്ടാവുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം വിജയത്തിലേക്ക് കുതിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. ശുക്രന്റെ മാറ്റങ്ങള്‍ എല്ലാ തരത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് നല്കുന്നു. പലപ്പോഴും ഗജലക്ഷ്മി രാജയോഗ സമാനമായ ഫലങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിക്കുന്ന മാസമാണ് മെയ് മാസം. ഇത് പലപ്പോഴും നിങ്ങളുടെ എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന ഒരു മാസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഠന കാര്യങ്ങള്‍ക്ക് വേണ്ടി വിദേശയാത്ര യോഗം കാണുന്നു. വിദേശത്ത് നിന്ന് വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. സ്ഥലം വാങ്ങുന്നതിനും കൊടുക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്. ഉപരിപഠനത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനും നിലനില്ക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പ്രണയ ജീവിതത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വാഹന ഉപയോഗത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷവും സമാധാനവും ഒരുപോലെ ജീവിതത്തില്‍ നിലനില്ക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. സാമ്പത്തിക നില മികച്ചതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാവിയിലേക്കുള്ള നിക്ഷേപം വരെ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
