Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സെപ്റ്റംബര്‍ മാസഫലം: ശുഭകരമായ യോഗങ്ങളുടെ വിന്യാസം, സെപ്റ്റംബറിലെ ഉദയം ഈ രാശിക്കാര്ക്കുള്ളതാണ്
സെപ്റ്റംബര്‍ മാസത്തിലെ അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും സെപ്റ്റംബര്‍ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ചന്ദ്രന് കറുത്ത പക്ഷത്തിലാണ് സെപ്റ്റംബര്‍ തുടക്കത്തില്‍ ഉണ്ടാവുന്നത്. ഈ മാസം തന്നെയാണ് ഓണവും എന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. തിരുവോണമാകട്ടെ സെപ്റ്റംബര്‍ 15-നാണ് വരുന്നത്.
ശനി വക്രഗതിയില്‍ തന്നെയാണ് ഈ സമയം സഞ്ചരിക്കുന്നത്. അതും ശനിയുടെ സ്വരാശിയായ കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്നു. രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും സ്ഥിതി ചെയ്യുന്നു. ഈ മാസത്തെ രാശിഫലം അനുസരിച്ച് പക്ഷേ ഗുണഫലങ്ങള്‍ നിരവധിയുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പ്രധാന ഗ്രഹങ്ങളെല്ലാം തന്നെ അനുകൂല ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതിന്റെ ഫലമായി കാര്യസാധ്യം ഉണ്ടാവുന്ന സമയം തന്നെയാണ്. വരുന്ന ഒരു മാസത്തോളം ഇവരുടെ ജീവിതം അനുകൂലഫലങ്ങള്‍ കൊണ്ട് നിറയുന്നു. പലപ്പോഴും ജീവിതം ശരിയായ ദിശയില്‍ തന്നെയാണ് ഇവരെ കൊണ്ട് പോവുന്നത്. മാനസിക സമ്മര്‍ദ്ദം കുറയുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി അനുകൂ സമയമാണ്. ശുക്രന്റെ ഗുണഫലങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു മാസമാണ്. ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴു അധ്വാനിക്കുന്നവര്‍ക്ക് അതിന്‍െ ഫലം ലഭിക്കുന്നു. വാഹനയോഗവും ധനയോഗവും വളരെ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ ഏത് വെല്ലുവിൡയേയും നിങ്ങള്‍ക്ക് നേരിടാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് വരുന്ന സെപ്റ്റംബര്‍ മാസം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ധനപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെനേട്ടങ്ങള് തേടി എത്തും. എങ്കിലും എല്ലാ കാര്യത്തിലും അല്പം ശ്രദ്ധ അനിവാര്യം തന്നെയാണ്. പല സാഹചര്യങ്ങളും പുന: പരിശോധിക്കേണ്ടതാണെങ്കിലും ചെറിയ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ നല്കുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തീര്‍ത്ഥ യാത്ര നടത്തുന്നതിനും ആത്മീയ കാര്യങ്ങള്‍ക്കും കൂടുതല്‍ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്താം. പലപ്പോഴും ചൊവ്വയുടെ അനുകൂല സ്ഥാനം നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യഫലങ്ങളെ തിളക്കമുള്ളതാക്കി മാറ്റും. ബിസിനസില്‍ പുരോഗതിയുണ്ടാവുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും കടബാധ്യതകള്‍ പൂര്‍ണമായും മാറുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. സാങ്കേതികമായി നേട്ടങ്ങളുണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള സാധ്യത ഇവര്‍ക്കുണ്ട്. സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ബിസിനസിലും നിങ്ങളുടെ പുരോഗതിയെ കാണിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ ഇവര്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും അടിക്കേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
