Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന്‍ മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
വൃശ്ചികം സമ്പൂര്‍ണ നക്ഷത്രഫലം: ഭാഗ്യമാസം, രാജയോഗവും ഫലം: നഷ്ടപ്പെട്ടതിന്റെ നൂറിരട്ടി കൈകളിലെത്തും
വൃശ്ചികമാസത്തിന് നവംബര്‍ 16-ന് തുടക്കം കുറിക്കുന്നു, ശബരിമലകാലവും ഇതോടെ ആരംംഭിക്കും. ഈ സമയം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ ഉണ്ടാവുന്നു. നക്ഷത്രഫലം അനുസരിച്ച് ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ എന്ന് നമുക്ക് വിശദമായി വായിക്കാം. സൂര്യന്‍ വൃശ്ചികരാശിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുന്നതിനാല്‍ അത് ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ശനി കുംഭം രാശിയിലാണ്. വ്യാഴം ഇടവം രാശിയില്‍ മകയിരം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ വ്യാഴം അതിന്റെ വക്രഗതിസഞ്ചാരത്തിലാണ്. രാഹു മീനം രാശിയിലും കേതു കന്നിരാശിയിലും സ്ഥിതി ചെയ്യുന്നു. ബുധനാകട്ടെ വൃശ്ചികം രാശിയില്‍ തന്നെയാണ് നിലനില്‍ക്കുന്നു. ശുക്രന്റെ സ്ഥാനം ധനുരാശിയിലായതില്‍ അത് ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അശ്വതി- രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് വൃശ്ചികമാസം കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണഫലങ്ങളാണ് കാത്തിരിക്കുന്നത്. ധനലാഭവും തൊഴില്‍ നേട്ടവും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. മാത്രമല്ല പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയം കൂടിയാണ് വൃശ്ചിക മാസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എന്നാല്‍ മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സുഖകരമായ ഒരു സമയം തന്നെയായിരിക്കും വൃശ്ചിക മാസം. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്താം. എങ്കിലും ശനിയുടെ സ്ഥാനം വഴി ചെറിയ അലച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അത് പിന്നീട് നിങ്ങള്‍ക്ക് ഗുണമായി വരാനും സാധ്യത കൂടുതലാണ്. വാക്‌സാമര്ത്ഥ്യത്താല്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വാഹന ഉപയോഗത്തില്‍ അതീവ ജാഗരൂകരായിരിക്കണം.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍പരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പക്ഷേ അത് പിന്നീട് സമ്മര്‍ദ്ദപൂരിതമായ അവസ്ഥയിലേക്ക് എത്തുന്നു. രാഷ്ട്രീയ രംഗത്ത് അനുകൂലമല്ലാത്ത കാറ്റ് വീശുന്നതിന് സാധ്യത കാണുന്നു. പലപ്പോഴും പുതിയ ആശയങ്ങള്‍ ആവശ്യപ്പെടുന്നതിനാല്‍ അതില്ലാത്ത അവസ്ഥ നിങ്ങളെ പ്രതിസന്ധിയിലാക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം.
കര്‍ക്കടകക്കൂറ്
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അത് വഴി നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് മാറ്റങ്ങളുണ്ടാവാം. പ്രണയിക്കുന്നവര്‍ക്ക് സന്തോഷകരമായ സാഹചര്യം നിലനില്‍ക്കുന്നു. ബിസിനസ് ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. അത് ഒരുമിച്ച് ചേര്‍ന്ന് ചെയ്യുന്ന ബിസിനസ് ആണെങ്കില്‍ ഗുണഫലങ്ങള്‍ക്ക് പകരം പലപ്പോഴും നഷ്ടമാണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ ആഗ്രഹിക്കുന്ന ഒരു മാറ്റം ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. എങ്കിലും മറ്റ് മേഖലകളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. സമ്മര്ദ്ദം വളരെയധികം കുറവുള്ള ഒരു സമയമാണ്. വസ്തു, വീട് എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴും നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നഷ്ടങ്ങളെ നേട്ടങ്ങളാക്കി മാറ്റാം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്ഥിതി അനുകൂലമായിരിക്കും വൃശ്ചിക മാസത്തില്‍ നേടാതെ പോയതെല്ലാം സ്വന്തമാക്കുന്ന സമയമാണ്. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ഇറക്കിയതിന്റെ ഇരട്ടി കൈയ്യിലെത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും കലഹവും ഒരുപോലെ ഉണ്ടാവുന്നു. എന്നാല്‍ അതില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ടതില്ല. കുറ്റബോധം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അറിയേണ്ടത് ഗുണഫലങ്ങളാണ് ഈ മാസം ഇവരെ കാത്തിരിക്കുന്നത് എന്നതാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ചെയ്യുന്ന പല കാര്യങ്ങള്‍ക്കും സന്തോഷം അനുഭവപ്പെടുന്ന സമയം കൂടിയാണ്. എല്ലാ അര്‍ത്ഥത്തിലും അനുകൂലാവസ്ഥകളുണ്ടാവുന്നു.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്നവര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും ഒരു മുന്നൊരുക്കം അനിവാര്യമാണ്. തയ്യാറെടുപ്പ് ഏത് കാര്യത്തിനും അത്യാവശ്യമാണ്. അല്ലാത്ത പക്ഷം സംഗതി പാളിപ്പോവാം. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാവുന്നു. മാനസികാരോഗ്യം വളരെ പ്രധാനമാണെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നുന്ന സമയമാണ്. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്ന സമയമാണ്. പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ഉത്തമ സമയമാണ്. പല തരത്തിലുള്ള തൊഴിലുകള്‍ വഴി സാമ്പത്തിക നേട്ടം ഉണ്ടാവും. പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ സമയമാണ്. ആരോഗ്യം വളരെ മികച്ചതായിരിക്കും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹങ്ങളുടെ അനുകൂല സ്ഥാനം നിമിത്തം പലപ്പോഴും പല നേട്ടങ്ങളും വന്നു ചേരുന്നു. കൂടാതെ സാമ്പത്തികമായി മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിക്കുന്നു. ഇത് മനസ്സിന് സംതൃപ്തിയും സമാധാനവും നല്‍കും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് വൃശ്ചിക മാസം. ഈ മാസത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. വില്‍പ്പനയും വാങ്ങലും ഏറ്റവും അനുകൂലമായ സാഹചര്യങ്ങളില്‍ നടക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അവസരങ്ങള്‍ പലതും നിങ്ങള്‍ക്ക് നഷ്ടമായേക്കാം. എന്നാല്‍ അതില്‍ ദു:ഖിക്കാതിരിക്കാന്‍ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവേണ്ടതാണ്. വൈകാരികമായ ചിന്തിക്കുന്ന ഒരു മാസം കൂടിയാണ് ഇവര്‍ക്ക്.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ദോഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു സമയമാണ്. കലാപ്രവര്‍ത്തന രംഗത്ത് പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അവസരങ്ങളില്‍ പലതും നിങ്ങള്‍ക്ക് പക്ഷേ നഷ്ടപ്പെടുന്നതിനുള്ള ഒരു സാധ്യതയും കാണപ്പെടുന്നു. ജീവിത ശൈലി രോഗങ്ങളെ ഭയപ്പെടണം. സാമ്പത്തിക കാര്യങ്ങളില്‍ തിരിമറികള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ വേണം. വലിയ സാമ്പത്തിക നഷ്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











