Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
അപ്രതീക്ഷിത നേട്ടം, ധനം, കരിയര്‍, ദാമ്പത്യം, ജോലി: തുലാം മാസം അശ്വതി-രേവതി സമ്പൂര്‍ണ നക്ഷത്രഫലം
തുലാം മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ മാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്നതിന് ജ്യോതിഷം കൂടെയുണ്ട്. സൂര്യന് കന്നി രാശിയിലെ സംക്രമണം അവസാനിപ്പിച്ച് തുലാം രാശിയിലേക്ക് ചേക്കേറാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ.
ഈ സമയം ഓരോ നക്ഷത്രക്കാര്‍ക്കും ജീവിതം എപ്രകാരമാണ് മുന്നോട്ട് പോവുന്നത്, ഏതൊക്കെ മേഖലകളില്‍ നേട്ടങ്ങളുണ്ട്, എന്നതിനെക്കുറിച്ച് പൂര്‍ണമായും അറിയാന്‍ ഈ ലേഖനം വായിക്കാം. നിരവധി ഗ്രഹമാറ്റങ്ങളും രാശി മാറ്റങ്ങളും സംഭവിക്കുന്ന ഒരു മാസം തന്നെയാണ്. ഇതെല്ലാം നമ്മളോരോരുത്തരേയും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂര്:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ മാസത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതോടൊപ്പം തന്നെ ഇവര്‍ക്ക് തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ക്കും അനുകൂല സമയമാണ്. എന്നാല്‍ പകുതിയാവുമ്പോഴേക്ക് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ആരോഗ്യം അല്പം പ്രതിസന്ധിയിലാവാം. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
ഇടവക്കൂര്: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. കൂടാതെ ജോലിയില്‍ നിലനിന്നിരുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്ന ഒരു മാസമാണ്. അതോടൊപ്പം തന്നെ വിദേശത്ത് ജോലി കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവു സമാധാനവും നിലനില്ക്കുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.
മിഥുനക്കൂര്:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )
മിഥുനക്കൂറുകാര്‍ക്ക് വളരെയധികം മികച്ച ഒരു മാസമാണ് തുലാം മാസം എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ഇവര്‍ക്ക് കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. സന്താനസൗഭാഗ്യം നല്കി ഭഗവാന് ഇവരെ അനുഗ്രഹിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ദു:ഖദുരിതങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
കര്ക്കിടകക്കൂര്:- (പുണര്‍തം 1/4, പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല. അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കും. തീരുമാനമെടുക്കുന്നതിനുള്ള കഴിവുണ്ട്. വാഹനത്തിന്റെ ഉപയോഗം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണെന്നത് കൂടി ഓര്‍മ്മയില്‍ വെക്കാം
ചിങ്ങക്കൂര്:-(മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാര്‍ക്ക് തുലാം മാസം മികച്ച മാസമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഒരു ടെന്‍ഷനുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. പലപ്പോഴും ബിസിനസ് ആരംഭിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. ജീവിതം തന്നെ മികച്ച അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അവസാനം കുറിക്കുന്ന സമയം കൂടിയാണ് തുലാം മാസം.
കന്നിക്കൂര്:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)
കന്നിക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും നേട്ടങ്ങളുടെ ആദ്യപകുതി കഴിഞ്ഞാല്‍ പിന്നെ അല്പം ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവാക്കരുത്. അത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കരുതലോടെ മുന്നോട്ട് പോയാല്‍ ലോട്ടറി അടിക്കുന്നതിന് വരെ സാധ്യതയുണ്ട്. സന്താനസൗഭാഗ്യം ഉണ്ടാവാം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കും.
തുലാക്കൂര്:-(ചിത്തിര1/2,ചോതി, വിശാഖം3/4)
തുലാക്കൂറുകാര്‍ക്ക് മികച്ച മാസമാണ് തുലാം മാസം എന്നതാണ് സത്യം. പലപ്പോഴും ജീവിതത്തിലെ മികച്ച കാര്യങ്ങളെല്ലാം ഈ മാസത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവാം. സാമ്പത്തിക അടിത്തറ ശക്തമായിരിക്കും. വിദേശയയാത്രയോഗം കാണുന്നു. ഐശ്വര്യം നിറയുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന സമയമാണ്.
വൃശ്ചികക്കൂര്:-(വിശാഖം1/4,അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് തുലാം മാസം. വിദ്യാഭ്യാസത്തിനായി കഠിനാധ്വാനം ചെയ്തവര്‍ക്ക് അതിന്റെ ഫലം ലഭിക്കുന്ന സമയമാണ്. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവാം. ധനപരമായ ഇടപാടുകളില്‍ സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. ജോലിയിലൂടെ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്ന സമയമാണ്. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്നു.
ധനുക്കൂര്: (മൂലം,പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാര്ക്ക തുലാം മാസം അനുകൂലമായ നിരവധി ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും കുടുംബത്തിലുണ്ടായിരുന്ന എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു മാസമാണ്. സാമ്പത്തികമായി നിങ്ങള്‍ എല്ലാ കാര്യങ്ങളിലും മുന്നിലെത്തും. നിക്ഷേപം നടത്തുന്നതിന് ഏറ്റവും അനുകൂലമായ മാസമാണ് തുലാം മാസം. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. വിദേശത്ത് ജോലിയും മികച്ച ശമ്പളവും നിങ്ങളെ കാത്തിരിക്കുന്നു.
മകരക്കൂര്:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് വരുന്ന മാസം. ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. എന്നാല്‍ വരവറിയാതെ ചിലവ് ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കണം. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
കുംഭക്കൂര്:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് തുലാം മാസം മികച്ച നേട്ടങ്ങള്‍ നല്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. യാത്രകള്‍ നടത്തുന്നതിന്റെ ഫലം ലഭിക്കുന്നു. വിവാഹത്തിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനക്കൂര്:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി,രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിലും ചെലവുകള്‍ വര്‍ദ്ധിക്കുന്നു. വീടുപണിയുടെ കാര്യത്തില്‍ കൂടുതല്‍ ചിലവുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications