Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
Monthly Horoscope: വരുന്ന 31 ദിനം മുന്‍കൂട്ടി അറിയാം, കരിയര്‍, ധനം, ദാമ്പത്യം: സര്‍വ്വമേഖലകളിലും ഇപ്രകാരം
വരുന്ന മാസം അതായത് ഒക്ടോബര്‍ മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഓരോ തരത്തിലുള്ള മാറ്റങ്ങളും രാശിമാറ്റത്തിനും ജ്യോതിഷ മാറ്റത്തിനും അനുസരിച്ചായിരിക്കും. ജീവിതത്തില്‍ അനുകൂല ഫലങ്ങളും പ്രതികൂലഫലങ്ങളും മനസ്സിലാക്കാന്‍ ജ്യോതിഷം സഹായിക്കുന്നു. ഒക്ടോബര്‍ മാസം എന്താണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്താണ് കരുതി വെക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ കൃത്യമായി മനസ്സിലാക്കാം.
ഇത്തരമൊരു സാഹചര്യത്തില്‍ 12 രാശികളിലും ഒക്ടോബര്‍ മാസം അനുകൂലമായും പ്രതികൂലമായും എന്തൊക്കെയാണ് നല്കുന്ന ഫലങ്ങള്‍ എന്ന് നോക്കാം. ഒക്ടോബര്‍ മാസം നിരവധി ഗ്രഹമാറ്റങ്ങള്ക്ക് കൂടി സാക്ഷിയാവുന്ന സമയമാണ്. കൂടാതെ നവരാത്രി ഉത്സവവും ഈ സമയത്ത് തന്നെയാണ് വരുന്നത്. ഇതെല്ലാം നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കഠിനമായിരിക്കും. പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങളും വഴക്കുകളും വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മേലുദ്യോഗസ്ഥരുമായി ജോലിയുടെ കാര്യത്തിലും നിങ്ങള്‍ തര്‍ക്കിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതിനാല്‍ അത് ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ മാസാവസാനം സാമ്പത്തിക ലാഭം തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ഒരു സാധാരണ മാസം പോലെ തന്നെ കടന്ന് പോവുന്നു. അധികം പ്രതിസന്ധികളോ അധികം പ്രശ്നങ്ങളോ ലാഭമോ നഷ്ടമോ ഇല്ലാതെ കടന്നുപോവുന്ന ഒരു മാസമായിരിക്കും. കഠിനാധ്വാനത്തിന്റെ തുടക്കത്തിലാണ് കാര്യങ്ങള്‍ മാറി മറിയുകയുള്ളൂ. ദാമ്പത്യ ജീവിതത്തില്‍ വിയോജിപ്പുകളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം ഗുണദോഷസമ്മിശ്രമായിരിക്കും. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കും. പലപ്പോഴും നെഗറ്റീവ് ചിന്തകള്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങളിലേക്ക് കൊണ്ട് വരുന്നു. ജോലിയില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. സുഹൃത്തുക്കളോടൊപ്പം സമയം ചിലവവിക്കാം. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് മാത്രം ഒരു കാര്യം തീരുമാനിക്കണം. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതതത്തില്‍ സന്തോഷം നിറയുന്നു.
കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ മാസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ആസൂത്രണം ചെയ്ത കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കൂടാതെ സാമ്പത്തിക നഷ്ടം വര്‍ദ്ധിക്കുമെങ്കിലും മാസാവസാനത്തോടെ അതെല്ലാം തിരിച്ച് പിടിക്കാന്‍ സാധിക്കും. അമിതമായ വിശ്വാസം പലപ്പോഴും പ്രതിസന്ധിയിലേക്ക് എത്തിക്കും. ജോലിയില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ചിന്തിച്ച് പ്രവര്‍ത്തിക്കണം. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ കൂടാം. പരസ്പര ഐക്യം സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്. തൊട്ടതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നത് സമാധാനത്തിന് വഴി വെക്കും. കുടുംബത്തില്‍ അകല്ച്ചയില്ലാതാക്കുന്നു. ജീവിതം മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. കുടുംബത്തിലെ തര്‍ക്കങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം എല്ലായ്പ്പോഴും ലഭിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അവസാനത്തോട് അടുക്കുമ്പോള്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം തന്നെ നിങ്ങള്‍ക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനും അവരുടെ പിന്തുണ ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന മാസമാണ് ഒക്ടോബര്‍.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഗുണഫലങ്ങളും ദോഷഫലങ്ങളും ഒരുപോലെ നിലനില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതം മാറി മറിഞ്ഞ് വരുന്നു. പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. തൊഴില്‍പരമായി നോക്കിയാല്‍ ചിലര്‍ക്ക് വിദേശയാത്രക്ക് ഉള്ള സാധ്യത പോലും കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ മാസം മികച്ച മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ പോലും പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്. ജീവിത പങ്കാളി വിശ്വാസ വഞ്ചന കാണിച്ചേക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം മികച്ച മാറ്റങ്ങള്‍ നല്കുന്നു. ജീവിതം തന്നെമാറി മറിയുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവും. അതെല്ലാം സൂചിപ്പിക്കുന്നത് ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്. കുടുംബത്തോടൊപ്പം യാത്ര പോവുന്നതിനും കുടുംബത്തില്‍ സന്തോഷത്തോടെ സമയം ചിലവഴിക്കുന്നതിനും അനുകൂല സമയമാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിന് സാധ്യത കാണുന്നു. പകുതിയില്‍ നിര്‍ത്തിയ ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം ഗുണാനുഭവങ്ങള്‍ അധികരിച്ച് നില്ക്കുന്നു. ചെറിയ തടസ്സങ്ങള്‍ ജോലിയില്‍ ഉണ്ടാവാമെങ്കിലും അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം തന്നെയാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോവാം. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. ജോലിയിലും അപാരമായ നേട്ടം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും അത് ജീവിതത്തെ ബാധിക്കുകയില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വീട്ടിലെ ചെറിയ കാര്യങ്ങള്‍ പലപ്പോഴും ടെന്‍ഷനുണ്ടാക്കുന്നു. എന്നാല്‍ അതിനെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് നിസ്സാര സമയം മതി എന്നതാണ് സത്യം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
മീനം
ഈ മാസം മീനം രാശിക്കാര്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അശ്രദ്ധയോടെ ജീവിതം കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ഗൂഢാലോചനകള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. എങ്കിലും കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി ജീവിതം മികച്ചതാവുന്നു. മാനസിക പിരിമുറുക്കത്തിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ഈ മാസത്തെ പ്രശ്നത്തിലാക്കും. കുടുംബത്തോടൊപ്പം സമാധാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. എങ്കിലും ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications