Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Monthly Horoscope: സെപ്റ്റംബര്‍ 1-ലെ പുലരി, കണക്ക് കൂട്ടലുകള്‍ തെറ്റും മാസം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
സെപ്റ്റംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ 12 രാശിക്കാര്‍ക്കും ജ്യോതിഷപരമായി എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഗ്രഹചലനങ്ങളും രാശിമാറ്റങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. രാശിചിഹ്നങ്ങള്‍ അനുസരിച്ച് 12 രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമാണോ പ്രതികൂലമാണോ എന്നത് ശ്രദ്ധേയമാണ്.
ഈ മാസം ചില രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. എന്നാല്‍ ചിലര്‍ക്ക് അതിന് വിപരീതമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാരാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടമാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് സെപ്റ്റംബറില്‍ ഗുണദോഷ സമ്മിശ്രമായഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവരുടെ ജീവിതം പല വിധത്തിലാണ് മാറ്റങ്ങളിലേക്ക ്എത്തിക്കുന്നത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. പണവുമായി ബന്ധപ്പെട്ട വലിയ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അതീവ ശ്രദ്ധ അനിവാര്യമാണ്. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ നഷ്ടങ്ങള്‍ ഉണ്ടാവാം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് വ്യക്തിജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും മാനസികാരോഗ്യം നിങ്ങളെ പ്രതിസന്ധിയില്‍ ആക്കിയേക്കാം. ചിലരില്‍ അവരുടെ ജോലിയേയും ഇത് ബാധിക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ പകുതിക്ക് ശേഷം പലപ്പോഴും ഇവരുടെ ജീവിതത്തില്‍ അനുകൂലമായ കാറ്റ് വീശാം. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് സെപ്റ്റംബര്‍ മാസത്തില്‍ ഉണ്ടാവുന്നത്. സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു, പ്രതീക്ഷിച്ചത് പോലെ ജീവിതം മാറി മറിയുന്നു. സാമ്പത്തിക നേട്ടം ബിസിനസിലും പ്രതിഫലിക്കും. പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും, വിവാഹിതര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ മാസം ഉണ്ടാവുന്നു. പലപ്പോഴും സന്തോഷത്തിന്റേതായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലുണ്ടാവുന്നു. നല്ല മാറ്റങ്ങള്‍ക്ക് ഉള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലിക്കായി പോവുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളിത്തത്തോടെ ജോലി ആരംഭിക്കുന്നതോടെ ജീവിതം പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുന്നു.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സാമ്പത്തിക സ്ഥിതി മോശമാകുന്നു. പലപ്പോഴും ധനനഷ്ടത്തിനുള്ള സാധ്യതയുണ്ട്. ഈ മാസം ഇവര്‍ക്ക് അനാവശ്യ ചെലവുകളും നേരിടേണ്ടി വന്നേക്കാം. പലപ്പോഴും ദൈനംദിന ചിലവുകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും ജോലിയില്‍ പലപ്പോഴും നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. പ്രണയ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കും. ദാമ്പത്യം മികച്ചതായിരിക്കും.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ നല്‍കുന്നത് മികച്ച മാറ്റങ്ങളാണ്. സാമ്പത്തികമായ എല്ലാ നേട്ടങ്ങളും ഒരുമിച്ച് വരുന്ന മാസമാണ് സെപ്റ്റംബര്‍ മാസം. പലപ്പോഴും പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വീടോ ജോലിസ്ഥലമോ ആകട്ടെ, ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള സാധ്യത കൂടുതലാണ്. കാരണം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതമാണ് ഉണ്ടാവുന്നത്. ഈ മാസം ജോലിയിലും ബിസിനസിലും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കഠിനാധ്വാനത്താല്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും
അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. ജോലി സംബന്ധമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
സെപ്റ്റംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് പ്രണയ ജീവിതം വിവാഹത്തിലേക്കുള്ള പാതയിലായിരിക്കാം. പലപ്പോഴും ഇവരില്‍ സ്നേഹത്തിന്റെ മാറ്റങ്ങള്‍ ഉണ്ടാവാം. നിങ്ങളുടെ ബന്ധത്തില്‍ അകലം ഉണ്ടാവുമെങ്കിലും പ്രണയം അതുപോലെ തന്നെ നിലനില്ക്കുന്നു. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കഠിനാധ്വാനത്തിലൂടെ വിജയം കരസ്ഥമാക്കാം. ബിസിനസില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം നേടാനാകും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
സെപ്റ്റംബറില്‍ ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവരില്‍ ഈ സമയം ഗുണകരമാകും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പങ്കാളിയുമായി മികച്ച സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. കുട്ടികളുടെ ഭാവിയെപ്പറ്റി ആശങ്ക നിലനില്ക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ ഈ കാലയളവില്‍ പ്രധാന തീരുമാനങ്ങളൊന്നും എടുക്കുന്നതിന് മുതിരരുത്. അത് കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ പലതും ഒഴിവാക്കേണ്ടതുണ്ട്. പലപ്പോഴും പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതികൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തിക രംഗത്ത് ഒരു വലിയ അവസരം നഷ്ടപ്പെട്ടേക്കാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങളുടെ തന്ത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് മാറ്റങ്ങള്‍ നല്‍കുന്നതാണ്. അതിലെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലി നിങ്ങള്‍ക്ക് അനുകൂലാവസരങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ലാഭം ഉണ്ടാവുന്നു. ഗാര്‍ഹിക തര്‍ക്കങ്ങള്‍ അവസാനിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ അനുകൂലപ്രതികൂല ഫലങ്ങള്‍ സമ്മിശ്രമായി വരുന്നു. പലപ്പോഴും പങ്കാളിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം എന്നത് നിസ്സാരമായി കണക്കാക്കരുത്. ആശുപത്രി വാസത്തിനായി സമയവും പണവും നഷ്ടപ്പെടുന്നു. നിങ്ങളുടെ ബന്ധങ്ങള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ്. വിവേകത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കണം. വിവാഹിതര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications