Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒക്ടോബറില്‍ തേടി എത്തുന്ന നേട്ടങ്ങള്‍: 27നാളുകാരില്‍ ഭാഗ്യം കടാക്ഷിക്കുന്നത് ഇവരെ മാത്രം
ഒക്ടോബര്‍ മാസത്തിന് തുടക്കമാവുമ്പോള്‍ അത് ചില രാശിക്കാരില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. അത്രയധികം ഗുണാനുഭവങ്ങള്‍ ചില നക്ഷത്രക്കാരെ ഒക്ടോബറില്‍ കാത്തിരിക്കുന്നു. നിരവധി ഗ്രഹമാറ്റങ്ങളാണ് ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കുന്നത്. അതില്‍ വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള മാറ്റവും പ്രധാനപ്പെട്ടതാണ്. അത് കൂടാതെ ശനി അതിന്റെ വക്രഗതി സഞ്ചാരം മീനം രാശിയില്‍ തന്നെ തുടരുകയും ചെയ്യുന്നു.
തുലാം രാശിയിലേക്ക് ബുധന്‍ ഒക്ടോബര്‍ 2-ന് സഞ്ചരിക്കും. ബുധന്‍ ഇപ്പോള്‍ മൗഢ്യത്തിലാണെങ്കിലും രണ്ടാ തീയ്യതിക്ക് ശേഷം മൗഢ്യമില്ലാതെ സഞ്ചരിക്കുന്നു. ശുക്രന് കന്നി രാശിയിലേക്ക് എത്തുമ്പോള്‍ ആരൊക്കെയാണ് ഭാഗ്യത്തിന്റെ കൊടുമുടി കയറുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം ഇരട്ടിയാവുന്നതിനും പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം തേടി എത്തുന്നതിനും യോഗം കാണുന്നു. വാഹനം പുതിയത് വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് വിവാഹത്തിന് വരെ നിങ്ങള്‍ക്ക് യോഗം നല്കുന്നു. വിദേശയാത്രക്ക് അനുകൂലമായ സാഹചര്യം തേടി എത്തുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഒക്ടോബര്‍ മാസത്തില്‍ തേടി എത്തും. തൊഴില്‍ രംഗത്ത് വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ഇഷ്ടമുള്ള ജോലി ലഭിക്കുന്നതിന് യോഗം കാണുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് മൂലം പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പിണക്കങ്ങള്‍ അവസാനിപ്പിച്ച് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. അത് മാത്രമല്ല സാമ്പത്തികമായി അനുകൂല സമയത്തിലൂടെയാണ് കടന്ന് പോവുന്നതും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ വളരെയധികം പുരോഗതിയുണ്ടാവുന്നു. അത് മാത്രമല്ല മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ നിങ്ങളുടെ ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വഴി അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. മകന്റെ ആരോഗ്യവും പഠന കാര്യങ്ങളും എല്ലാം മികച്ച് നില്‍ക്കുന്നതിന് യോഗം കാണുന്നു. ജീവിത ശൈലി രോഗങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന് യോഗം കാണുന്നു. രാഷ്ട്രീയത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പങ്കാളിയുടെ താല്‍പ്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. വസ്തുവാങ്ങുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തല്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ആത്മബലം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. മാസാദ്യം വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക സ്ഥിതി കൃത്യമായി നിലനില്ക്കുകയും ചെയ്യുന്നു. വ്യാപാരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങളും ഉയര്‍ച്ചയും കൊണ്ട് വരുന്നു. വിദേശത്ത് നിന്ന് പല അവസരങ്ങളും ജോലിക്കായി നിങ്ങള്‍ക്ക് ലഭിക്കുന്നു. യാത്രകള്‍ പലപ്പോഴും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ സംബന്ധമായ ഉയര്‍ച്ച നിങ്ങള്‍ക്കുണ്ടാവുന്നു. അതെല്ലാം നിങ്ങളുടെ ഗുണപരമായ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതും.



Click it and Unblock the Notifications
