Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
നവംബര്‍ 2024- തുടങ്ങുന്നതേ ഐശ്വര്യത്തോടെ: ധനം, കരിയര്‍, ദാമ്പത്യം ജോലി: എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍
നവംബര്‍ മാസം ആരംഭിക്കുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ മാസം കാത്തിരിക്കുന്നത് നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും തന്നെയാണ്. മാത്രമല്ല മണ്ഡല മാസത്തിന് തുടക്കം കുറിക്കുന്നതും നവംബര്‍ മാസത്തിലാണ്. കാര്‍ത്തികമാസമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഐശ്വര്യവും നിങ്ങളെ തേടി എത്തുന്നു.
കൂടാതെ പല ഗ്രഹങ്ങളുടെ സ്ഥാനവും മാറി വരുന്ന സമയം കൂടിയാണ് നവംബര്‍ മാസം. നവംബര്‍ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും നവംബര്‍ മാസത്തില്‍ ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് മാസത്തിന്റെ ആദ്യം ചെറിയ ചില പ്രതിസന്ധികള്‍ ഉണ്ടാവാം. എന്നാല്‍ പിന്നീട് അതിന് പരിാഹരം കാണാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. മാസത്തിന്റെ മധ്യത്തില്‍ തൊഴിലും ബിസിനസ്സും മുന്നേറാനുള്ള ധാരാളം അവസരങ്ങള്‍ തേടി എത്തും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. ജോലിയുടെ കാര്യത്തില്‍ മാത്രം അല്‍പം ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. അത് ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ നവംബര്‍ മാസത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടായേക്കാം. ബിസിനസില്‍ അത്ര നല്ല സമയമായിരിക്കില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവാന്‍ ഇടയില്ല.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. പലപ്പോഴും ജീവിതത്തിലെ പല പ്രതിസന്ധികളും നിങ്ങളെ തേടി വരുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. വ്യക്തിജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. ശാരീരികമായി പല വിധത്തിലുള്ള അസ്വസ്ഥതകളും വിടാതെ പിന്തുടരുന്നു. ഏത് കാര്യത്തിനും കഠിനാധ്വാനത്തിന് ശേഷമേ ആഗ്രഹിച്ച ഫലം ലഭിക്കൂ. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. എങ്കിലും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു. എല്ലാ ജോലികളും സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. പണം കടം കൊടുത്ത കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടേണ്ടതായി വരുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. നവംബര്‍ മാസത്തില്‍ കരിയറിലും ബിസിനസിലും നേട്ടങ്ങളുണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ തേടി വരുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നതിന് സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയുടെ കാര്യത്തില്‍ മാസത്തിന്റെ ആരംഭം തന്നെ മികച്ചതായിരിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അധികാരം നേടിയെടുക്കുന്നതിലൂടെ നേട്ടങ്ങളും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു. നിരവധി അവസരങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നവംബര്‍ അനുകൂല ഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. കൂടാതെ ജോലികളെല്ലാം തന്നെ നല്ല രീതിയില്‍ വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും, സന്തോഷം എങ്ങെങ്ങും നിലനില്‍ക്കുന്നു. ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പെട്ടെന്ന് തന്നെ വലിയ സാമ്പത്തിക നേട്ടം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് മേഖലയിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞിരിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം നിങ്ങളെ തേടി എത്തുന്നു. ഏത് കാര്യത്തിനും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. രാഷ്ട്രീയ മേഖലയില്‍ ഉള്ളവര്‍ക്ക് അനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും അതെല്ലാം തന്നെ അനുകൂലമായി മാറുകയും ചെയ്യും. പ്രശസ്തി നിലനില്‍ക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഈ സമയം കരിയറിനും ബിസിനസ്സിനും സമയം വളരെ അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം നവംബര്‍ മാസത്തില്‍ അല്‍പം പ്രയാസകരമായിരിക്കും. പലപ്പോഴും കുടുംബത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ലക്ഷ്യത്തിലെത്താതെ പരാജയപ്പെടുന്നതിനുള്ള ഒരു സാധ്യതയും ഉണ്ട്. പലപ്പോഴും ആഗ്രഹിക്കുന്നതൊന്നും നേടുന്നത് മറ്റൊന്നുമായിരിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പ്രതികൂലമാവുന്ന സമയം കൂടിയാണ്. മാസം പകുതിയാവുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് മാറ്റം വരുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
നവംബര്‍ മാസത്തിന്റെ ആദ്യപകുതി മീനക്കൂറുകാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ അതില്‍ നിന്ന് മോചനം നേടുന്നതിന് നവംബര്‍ പകുതിയില്‍ സാധിക്കും. പലപ്പോഴും ലക്ഷ്യത്തില്‍ നിന്ന് നിങ്ങള്‍ വ്യതിചലിച്ചേക്കാം. സാമ്പത്തിക പ്രയാസങ്ങള്‍ അടിക്കടി വന്നു കൊണ്ടിരിക്കും. അതില്‍ നിന്ന് മോചനം നേടാന്‍ അല്‍പം പ്രയാസപ്പെടേണ്ടി വരുന്നു. എതിരാളികളില്‍ നിന്ന് കടുത്ത മത്സരം പല മേഖലകളില്‍ നിന്നും നേരിടേണ്ടി വരും. പലപ്പോഴും ദാമ്പത്യത്തിലെ പ്രതിസന്ധികള്‍ സൈ്വര്യം കെടുത്തുന്നവയായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











