Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ദുരിതങ്ങള്ക്കവസാനം വര്‍ഷാവസാനം ശുക്രനുദിച്ചു: നവംബര്‍ 1-ലെ പുലരി അതിഗംഭീരം: സമ്പൂര്‍ണ രാശിഫലം
ഒക്ടോബര്‍ അവസാനത്തിലേക്ക് എത്തുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള ചില മാറ്റങ്ങളെക്കുറിച്ചാണ് പലരും ആലോചിക്കുന്നത്. ഒരു വര്‍ഷത്തിന് അവസാനം കുറിക്കാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഓരോ വര്‍ഷം കഴിയുമ്പോഴും പുതിയ ദിവസങ്ങളും മാസങ്ങളും വളരെയധികം ആകാംഷയോടെയാണ് നാം വീക്ഷിക്കുന്നത്. വരുന്ന മാസം അതായത് നവംബര്‍ 1- മുതല്‍ ആരംഭിക്കുന്ന ദിവസങ്ങള്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്നതാണ് എല്ലാവരും നോക്കുന്നത്.
നവംബര്‍ 1-ന് തുടക്കം കുറിക്കുമ്പോള്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ ദോഷഫലങ്ങള്‍ കാത്തിരിക്കുന്നു, ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെ എന്നത് ചോദ്യമാണ്. നവംബര്‍ മാസത്തില്‍ 12 രാശിക്കാര്‍ക്കും അവരുടെ സമ്പൂര്‍ണ സൂര്യ രാശിഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും നവംബര്‍ മാസത്തില്‍ കാത്തിരിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാവുകയില്ല. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിങ്ങളും പഠിക്കുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ്. വിദേശ യാത്ര യോഗവും കാത്തിരിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നവംബര്‍ ആദ്യ കുറച്ച് ദിവസങ്ങള്‍ പ്രയാസകരമായിരിക്കും. ഈ ദിനങ്ങള്‍ കടന്ന് പോവുന്നതിന് പാടു പെടുന്നു. എന്നാല്‍ പകുതിയാവുന്നതോടെ ജീവിതം മാറി മറിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. എങ്കിലും ജോലിയില്‍ അശ്രദ്ധ വച്ചു പുലര്‍ത്തുന്നത് ജോലി നഷ്ടപ്പെടുന്നതിന് വരെ സാഹചര്യങ്ങള്‍ ഒരുക്കും. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുക എന്നതാണ് ഈ മാസം ഇടവം രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ജീവിതത്തില്‍ നവംബര്‍ കാത്തു വെച്ചിരിക്കുന്നത്. ശ്രദ്ധിക്കാതെ മുന്നോട്ട് പോവുമ്പോള്‍ പക്ഷേ ആ നേട്ടങ്ങളെല്ലാം നഷ്ടങ്ങളിലേക്ക് എത്താം. എങ്കിലും അതിഗംഭിര ഫലങ്ങള്‍ ഈ വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷത്തിന്റെ ദിനങ്ങളാണ് ഇവര്‍ക്കായി ഉള്ളത്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കാം. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു മാസം കൂടിയാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ പിടികൂടാം. അത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു, നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വീഴ്ചയില്‍ നിന്ന് കരകയറാന്‍ ബുദ്ധിമുട്ടായിരിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിക്കുന്നു. കര്‍മ്മരംഗം പുഷ്ടിപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് നവംബര്‍ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മെച്ചെപ്പടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും വിവാഹത്തിലേക്ക് വരെ കാര്യങ്ങള്‍ എത്താം. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. നിങ്ങള്‍ നേടിയെടുക്കുന്ന പല നേട്ടങ്ങളും ജീവിതത്തില്‍ പിന്നീട് ഉപകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷകരമായ അവസ്ഥകള്‍ പലപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അല്പം ദോഷഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു സമയമാണ് നവംബര്‍ മാസം. ആഗ്രഹം പോലെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം എന്നില്ല. പലപ്പോഴും ചെറിയ അശ്രദ്ധക്ക് വലിയ വില നല്‍കേണ്ടി വരും. ആഗ്രഹപൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്കുമ്പോള് അല്പം ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. എങ്കിലും അതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരും. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് വീണ്ടും നിങ്ങളെ എത്തിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്ന അവസരങ്ങളുണ്ടാവും. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികളിലേക്ക് എത്താം. കര്‍മ്മരംഗത്ത് ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുകയില്ല. ഇത് ജോലിയില്‍ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാം, ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസരങ്ങളുണ്ടാവാം. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കുന്നതിനുള്ള സാഹചര്യം ഈ മാസമാണ് ഉണ്ടാവുന്നത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ തേടി വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു മാസമാണ്. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ ഉണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും വരുന്ന ഒരു സമയമാണ്. ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങളെല്ലാം നടക്കുന്നു. സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്ന ഒരു മാസം കൂടിയാണ്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധവും ഉണ്ടാവാം. നിലനില്‍ക്കുന്ന എല്ലാ കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്. കാരണം കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതം മാറി മറിയുമ്പോള്‍ അത് നിങ്ങളെ എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തിക്കും എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നുവെങ്കിലും അതിന് വേണ്ടി ധാരാളം കഷ്ടപ്പെടേണ്ടി വരും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു സമയമാണ് വരാന്‍ പോവുന്നത്. ഇത് നിങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നു. പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ചെറിയ അശ്രദ്ധയെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തും. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും നിങ്ങളേ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ കാണും. ജോലിയില്‍ ഒരു തരത്തിലും അശ്രദ്ധയുണ്ടാവാന് പാടില്ല.
മീനം രാശി
മീനം രാശിക്കാരുടെ ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും സംഭവിക്കുന്ന മാസമാണ് നവംബര്‍ മാസം. ചെറിയ കാര്യങ്ങള്‍ മതി ഇവരുടെ ജീവിതം അപ്പാടെ മാറുന്നതിന്. കാര്യങ്ങളെല്ലാം തന്നെ വിചാരിച്ചത് പോലെ നടക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആഗ്രഹങ്ങള്‍ ജീവിതത്തെ കൂടുതല്‍ സ്നേഹമുള്ളതാക്കുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications