Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മേടം ഒന്നാം തീയ്യതി മുതലങ്ങോട്ട് നാള്‍ക്കുനാള്‍ ഉയര്‍ച്ച: ഗജകേസരി യോഗമുള്‍പ്പടെ 27 നാളിനും നക്ഷത്രഫലം
മേടമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ജ്യോതിഷത്തിനുള്ള പ്രാധാന്യം വളരെ ശ്രദ്ധേയമാണ്. പലപ്പോഴും ആദിത്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുമ്പോഴാണ് മേടം 1-ന് തുടക്കം കുറിയ്ക്കുന്നത്. സൂര്യന്‍ മീനത്തില്‍ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്ന സമയമായതിനാല്‍ അതിനെ മേടസംക്രമം എന്നും പറയുന്നു. ഏപ്രില്‍ 14-ന് തുടങ്ങി മേയ് 14-ന് അവസാനിക്കുന്ന 31 ദിവസങ്ങളാണ് മേടമാസത്തില്‍ വരുന്നത്. പല ഞാറ്റുവേലകളും ഈ മാസത്തിലാണ് വരുന്നത്.
അത് മാത്രമല്ല സമ്പത്സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണി കണ്ടുണരുന്ന വിഷുവിനും മേടം 1 സാക്ഷ്യം വഹിക്കുന്നു. നിരവധി ഗ്രഹമാറ്റങ്ങളും മേടമാസത്തെ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ശനിയുടെ മീനം രാശിയിലെ സഞ്ചാരം ഈ സമയം അല്‍പം കൂടി ശക്തമാവുന്നു. ബുധന്‍ മേടം രാശിയിലും വ്യാഴവും മേടം രാശിയിലേക്കും സഞ്ചരിക്കുന്നു. മേടമാസം എപ്രകാരമാണ് 27 നക്ഷത്രക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പുതിയ മാസത്തിന്റെ തുടക്കം തന്നെ മികച്ച രീതിയില്‍ ആവുന്നു. കൂടാതെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. അത് മാത്രമല്ല വ്യാഴത്തിന്റെ മാറ്റവും ഇവരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. വിജയത്തിലേക്ക് കുതിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാവും. വിഷുപ്പുലരിയായത് കൊണ്ട് തന്നെ അന്ന് മുതല്‍ വരുന്ന 31 ദിവസത്തേക്ക് കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ അവരാഗ്രഹിക്കുന്നത് പോലെ പഠനത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കടക്കെണിയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പ്രണയിക്കുന്നവരിലും ഇതേ സന്തോഷം ജീവിതാവസാനം വരെ ഇവര്‍ക്കുണ്ടാവുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പല രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കും. മാത്രമല്ല എല്ലാ വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ചതാണ്. വീട് പണി ആരംഭിക്കുന്നവര്‍ക്ക് അത് അനുകൂലമായ സമയവും സാമ്പത്തിക സ്ഥിതിയും കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്ന മാസമാണ് മേടമാസം. ഇത് പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല ഫലങ്ങളുണ്ടാവുന്നു എന്നതാണ് സത്യം. ആരോഗ്യം നിസ്സാരമാക്കരുത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേട മാസം അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. മക്കളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ പഠന കാര്യങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നതിന് യോഗം കാണുന്നു. വിദേശത്ത് പോവുന്നതിനും വിജയത്തിലേക്ക് കുതിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും ഈ മാസത്തില്‍ ഉണ്ടാവും. എങ്കിലും ദൈവാനുഗ്രഹം കൂടെ തന്നെ ഉണ്ടാവും. രോഗാവസ്ഥകള്‍ പലതും നിങ്ങളെ പിടികൂടുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് കഴിയുന്നവര്‍ക്ക് ജന്മനാട്ടില്‍ ബന്ധുക്കളോടൊപ്പം ഒത്തു ചേരുന്നതിന് സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പലവിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്..വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു. ബിസിനസില്‍ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവും. അത് നിങ്ങളുടെ ജീവിതത്തില്‍ സമാധാനക്കേടുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ ആ ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ഒരു തരത്തിലും അശ്രദ്ധയുണ്ടാവാന്‍ പാടില്ല എന്നതാണ് പ്രധാന കാര്യം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്. പലപ്പോഴും തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവുന്നില്ല. എങ്കിലും പിന്നീട് അങ്ങോട്ട് നിങ്ങള്‍ക്ക് ചെറിയ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നതിന് സാധ്യത കാണുന്നു. ജീവിതത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ മേടത്തില്‍ പതിയെ പതിയേ തേടി എത്തുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തിലെ പല മാറ്റങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ അംഗീകാരവും വിലയും നിങ്ങള്‍ക്കുണ്ടാവുന്നു. ലോട്ടറി യോഗത്തിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്നു മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പക്ഷേ ചിലവാക്കുന്നതിന്. ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. സാമ്പത്തിക ക്ലേശങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് വെല്ലുവിളികള്‍ സൃഷ്ടിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











