Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ശനി, വ്യാഴം, രാഹു-കേതു: 31 ദിനവും പ്രശ്നങ്ങള്‍ വട്ടം ചുറ്റിപ്പിടിക്കും, നാളെ പുലരുമ്പോള്‍ കഷ്ടകാലം
Monthly Horoscope: മാര്‍ച്ച് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അതിന് മുന്നോടിയായി തന്നെ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങള്‍ ഉണ്ടാവും. പലപ്പോഴും ഗ്രഹരാശിമാറ്റവും നക്ഷത്രമാറ്റവും എല്ലാം അനുകൂല പ്രതികൂല ഫലങ്ങള്‍ നല്കുന്നു. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന സമയവും അതോടൊപ്പം തന്നെ വളരെയധികം കഷ്ടപ്പെടുന്ന സമയവും കൂടിയാണ് വരാന്‍ ഇരിക്കുന്നത്. പല ഗ്രഹങ്ങള്‍ക്കും രാശിമാറ്റം സംഭവിക്കുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു.
മാര്‍ച്ച് 29-ന് മഹാശനിമാറ്റം നടക്കാന്‍ പോവുകയാണ്. അത് കൂടാതെ വ്യാഴം ഇടവ രാശിയില്‍ രോഹിണി നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നതും. ഇത് കൂടാതെ രാഹുവാകട്ടെ മീനം രാശിയില്‍ സഞ്ചരിക്കുന്നു. കേതു കന്നി രാശിയിലും ഇപ്പോള്‍ ചലിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ ബുധന്‍ മാറ്റമില്ലാതെ മീനം രാശിയില്‍ തന്നെ മാര്‍ച്ച് മാസത്തില്‍ സഞ്ചരിക്കുന്നു. ശുക്രന് ഈ സമയം മീനത്തില്‍ ഉച്ചരാശിയിലൂടെ കടന്ന് പോവുന്ന സമയം കൂടിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഗ്രഹ-രാശി-നക്ഷത്രമാറ്റംനിങ്ങള്ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സമ്മാനിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കുകയില്ല മാര്‍ച്ച് മാസം നല്‍കുന്നത്. മാത്രമല്ല ഇവര്‍ക്ക് പ്രത്യേകിച്ച് ചില പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ജോലിയുടെ കാര്യത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ കുടുംബത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ക്ക് യോഗം കാണുന്നുവെങ്കിലും അതില്‍ പിന്നീട് പ്രതിസന്ധികള്‍ ഉണ്ടാക്കും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഒരിക്കലും അതൊരു നല്ല സമയമായിരിക്കില്ല എന്നതാണ് സത്യം. പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് പോവുകയും ചെയ്യുന്നു. മാതാപിതാക്കളുടെ ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മാനസികമായി വളരെയധികം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമയമാണ്. പലപ്പോഴും സമ്മര്‍ദ്ദപൂര്‍ണമായ ഒരു ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. കൂടാതെ വീട്ടില്‍ നിന്ന് മാറിതാമസിക്കേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് സൂക്ഷിക്കേണ്ടി വരും. എന്നാല്‍ അത് കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കാത്തത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ബന്ധങ്ങളില്‍ പല തരത്തിലുള്ള വിള്ളലുകള്‍ വീഴ്ത്തും. സാമ്പത്തിക സ്ഥിതിയില്‍ പെതുവേ പ്രശ്നങ്ങളുണ്ടാവുകയില്ലെങ്കിലും ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം വെയ്ക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. അബദ്ധത്തില്‍ ചെന്ന് ചാടാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നതില്‍ വളരെയധികം ജാഗ്രത വേണം. അപകടത്തിനുള്ള സാധ്യത എപ്പോഴും തൊട്ടു പുറകിലുണ്ട്. അത് മാത്രമല്ല ചെയ്യുന്ന ഓരോ കാര്യവും അത്രയേറെ ശ്രദ്ധയോടെ വേണം ചെയ്ത് തീര്‍ക്കുന്നതിന്. ബിസിനസ് തുടങ്ങുന്നതിന് നല്ല സമയമെങ്കിലും അതിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി കുറേ കഷ്ടപ്പെടേണ്ടി വരുന്നു. ജോലിയുടെ കാര്യത്തിലും ഈ കാത്തിരിപ്പ് തുടരും.
ധനു
ധനു രാശിക്കാര്‍ക്ക് അത്ര നല്ല സമയമല്ല മാര്‍ച്ച് നല്‍കുന്നത്. പലപ്പോഴും കുടുംബത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പോലെ എല്ലാ കാര്യവും നടക്കണം എന്നില്ല. പലപ്പോഴും ബന്ധുക്കള്‍ക്ക് നിങ്ങളോട് പല കാര്യത്തിലും അനിഷ്ടം തോന്നാം. അത് മാത്രമല്ല പ്രതിസന്ധികള്‍ ഒന്നും ഇല്ലാതെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് ഇപ്പോള്‍ ചിന്തിക്കേണ്ടി വരില്ല. പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. എങ്കിലും അതിനെയെല്ലാം മറികടക്കാന്‍ നിങ്ങള്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം അത്ര നല്ല ഗുണകരമായ മാറ്റങ്ങളല്ല നല്‍കുന്നത്. പലപ്പോഴും ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രയാസങ്ങളാണ് ഇവര്‍ അനുഭവിക്കേണ്ടി വരുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്. പലപ്പോഴും അനാവശ്യ ആശങ്കകള്‍ ജീവിതം നശിപ്പിക്കും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുമെങ്കിലും അതിനെയെല്ലാം നിങ്ങള്‍ക്ക് നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്നതിനുള്ള പ്രവണതയുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications