Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ചൊവ്വയുടെയും ശനിയുടെയും ദോഷദൃഷ്ടി; ജൂണില്‍ കഷ്ടപ്പാടില്‍ ഉഴലുന്ന 5 രാശി
ജൂണ്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. ജൂണ്‍ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ വരുന്നുണ്ട്. ചൊവ്വയുടെയും ശനിയുടെയും ദോഷഫലങ്ങളാല്‍ ജൂണ്‍ മാസം ചില രാശിക്കാര്‍ക്ക് വളരെ അസ്ഥിരമായിരിക്കും. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ചൊവ്വ അതിന്റെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. കുംഭത്തില്‍ സ്ഥിതി ചെയ്യുന്ന ശനിയുടെ മൂന്നാം ദൃഷ്ടി ഇവിടെ ഉണ്ടാകും. ചൊവ്വയിലെ ശനിയുടെ ഭാവം അതിന്റെ അശുഭകരമായ ഫലങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
രാജ്യത്തും ലോകത്തും ചില ദുരന്ത സംഭവങ്ങളും ഇതുകാരണം ഉണ്ടായേക്കാം. ഭീകരാക്രമണങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശനിയുടെയും ചൊവ്വയുടെയും അശുഭഫലങ്ങള്‍ ചില രാശിക്കാരിലും നിലനില്ക്കും. ജൂണ്‍ മാസത്തില്‍ 5 രാശികളെയാണ് ശനിയും ചൊവ്വയും പ്രതികൂലമായി ബാധിക്കുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
ശനിയുടെയും ചൊവ്വയുടെയും അശുഭഫലങ്ങള്‍ മൂലം കര്‍ക്കടക രാശിക്കാര്‍ക്ക് ജൂണ്‍ മാസം അല്പം ബുദ്ധിമുട്ടായിരിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. നിങ്ങളുടെ മനസ്സില്‍ വലിയ നിരാശ ഉണ്ടാകുകയും ചെയ്യും. പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ജൂണ്‍ മാസം നിങ്ങള്‍ക്ക് അനുകൂലമല്ല. പങ്കാളിയുമായി പലതരത്തിലുള്ള വഴക്ക് ഉണ്ടായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ അനാവശ്യ തര്‍ക്കങ്ങളില്‍ അകപ്പെട്ടേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെയും ശനിയുടെയും അശുഭഫലങ്ങള്‍ മൂലം ജോലിയില്‍ പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സ് കൊണ്ടുനടത്താന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാതെവന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങള്‍ക്ക് ജൂണ്‍ മാസം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. ഈ മാസം നിങ്ങളുടെ ആരോഗ്യവും മോശമായേക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് കുടുംബ ബന്ധങ്ങളില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടിവന്നേക്കാം. അവിവാഹിതര്‍ക്ക് ഈ സമയം പരാജയങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വിവാഹകാര്യം തല്ക്കാലം മാറ്റിവെച്ചേക്കാം. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് പണനഷ്ടം നേരിടേണ്ടി വന്നേക്കാം. ആരോഗ്യപരമായ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് അല്പം പ്രയാസകരമായിരിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ ചൊവ്വയും ശനിയും വലിയ തോതില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് അനാവശ്യമായി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം ജോലി നേടുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങളുടെ അനാവശ്യ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ പണം അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവരും. കുടുംബത്തിന് സമയം നല്കാന് കഴിയാത്തതിനാല്‍ ഈ സമയം തര്‍ക്കങ്ങളും ഉണ്ടായേക്കാം.
മകരം
ചൊവ്വയുടെയും ശനിയുടെയും ദോഷഫലങ്ങള്‍ മൂലം ജൂണ്‍ മാസത്തില്‍ നിങ്ങളുടെ സന്തോഷവും സൗകര്യങ്ങളും കുറഞ്ഞേക്കാം. ഓഫീസില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടി വരും. കുടുംബ പ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ ഇണയുമായി കലഹമുണ്ടായേക്കാം. ബിസിനസ്സിലെ പ്രശ്നങ്ങള്‍ വര്‍ധിക്കും. നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം. ദുര്‍ബലമായ പ്രതിരോധശേഷി കാരണം നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം. ചില രോഗങ്ങള്‍ നിങ്ങളെ പിടികൂടിയേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യവും വഷളായേക്കാം. അതുകാരണം ഈ സമയം നിങ്ങള്‍ക്ക് വളരെയധികം ചിലവുകള്‍ ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
