Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
നവംബര്‍ തുടക്കം നിസ്സാരമല്ല: 30 ദിനവും സര്‍വ്വസൗഭാഗ്യം മാത്രം തേടിയെത്തുന്ന നാളുകാര്‍
നവംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ പ്രതിസന്ധികള്‍ ദോഷങ്ങള്‍ അനുകൂല മാറ്റങ്ങള്‍ എന്നിവയുണ്ടാവുന്നുണ്ട്. ഇതില്‍ നിങ്ങളുടെ നക്ഷത്രപ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആരോഗ്യത്തിന്റെയും സാമ്പത്തിക കാര്യങ്ങളുടേയും ദാമ്പത്യത്തിന്റേയും കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ടത് നവംബര്‍ മാസം എപ്രകാരമായിരിക്കണം എന്നതാണ്.
വരുന്ന 30 ദിവസവും നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും എല്ലാം സംഭവിക്കുന്നുണ്ട്. ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. വ്യാഴം ഇടവം രാശിയിലും വക്രഗതിയില്‍ സഞ്ചരിക്കുന്ന മാസം തന്നെയാണ് നവംബര്‍ മാസം. ഇത് കൂടാതെ നിരവധി നക്ഷത്രമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതൊക്കെ ചില നാളുകാരില്‍ അനുകൂലമായി വരുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസം അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ പ്രാക്റ്റിക്കലായി ചിന്തിച്ച് മാത്രമേ എന്ത് തീരുമാനവും എടുക്കുകയുള്ളൂ. പണം മുടക്കുന്നതിന് അനുസരിച്ചുള്ള ഫലവും നിങ്ങള്‍ക്ക് ലഭിക്കുന്നു. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. മേലധികാരിയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാവുന്നു. ജോലിയില്‍ നേട്ടങ്ങളും സാമ്പത്തിക സ്ഥിരതയും ഉണ്ടാവുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും അത് വഴി നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. കരാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. വാഗ്ദാനം പാലിക്കുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും സ്വന്തമായി പല കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ഉദരരോഗങ്ങള്‍ വിഷമിപ്പിച്ചേക്കാം. എങ്കിലും അതിനുള്ള പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ പകുതിയോടെ ശുക്രനുദിക്കും എന്നതാണ് സത്യം. പലപ്പോഴും തിരിച്ച് കിട്ടുന്നതിനുള്ള പണം തിരികെ ലഭിക്കുന്നു. പങ്കാളിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റപ്പെടുന്നു. ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നതിനാല് അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൃത്യമായ വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കും. ചിലവുകള്‍ ചുരുങ്ങുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഗ്രഹരാശിമാറ്റങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന സമയമാണ് നവംബര്‍ മാസം. സാമ്പത്തികം ശക്തമായിരിക്കും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ഏറെക്കാലമായി നിലനിന്നിരുന്ന ഇവരുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്താം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. കിടപ്പ് രോഗികള്‍ക്ക് രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന സമയം കൂടിയാണ്. പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റമാണ് ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടിവരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കൃത്യ സമയത്ത് തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കടബാധ്യതകളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മേലധികാരികളില്‍ നിന്ന് അനുകൂലമായ പല തീരുമാനങ്ങളും ഉണ്ടാവുന്ന സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങളുണ്ടാവുന്ന സമയം കൂടിയാണ്. വീട് പണി പുനരാരംഭിക്കുന്നതിനും നേട്ടങ്ങള്‍ തേടിയെത്തുന്നതിനും അനുകൂലമായ സമയമാണ്. സുഹൃത്തുക്കളില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. മാനസികമായി നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications