Latest Updates
-
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
കുംഭം 1 മുതല്‍ കഷ്ടതകള്‍ നീങ്ങി സ്വര്‍ഗ്ഗതുല്യമായ ജീവിതം: അശ്വതി- രേവതി വരെ സമ്പൂര്‍ണ ഫലം
സൂര്യ രാശിപ്രകാരം 12 രാശിക്കാരില്‍ 11-മത് വരുന്ന രാശിയാണ് കുംഭം രാശി. സൂര്യന്‍ മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് ഫെബ്രുവരി 13-ന് സംക്രമിക്കുന്നു. ഇതിന്റെ ഫലമായാണ് കുംഭ സംക്രമം ഉണ്ടാവുന്നത്. 30 ദിനങ്ങള്‍ അടങ്ങുന്ന കുംഭ മാസത്തിന് വളരെ വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ നേട്ടങ്ങളും അത്ഭുതകരമായി മാറുന്ന ഒരു മാസം കൂടിയാണ് കുംഭമാസം.
പല വിധത്തിലുള്ള ഗ്രഹ-രാശിമാറ്റങ്ങള്‍ ഈ ദിനത്തില്‍ സംഭവിക്കുന്നു. കൂടാതെ അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും കുംഭമാസത്തിലുണ്ടാവും. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും കുംഭമാസത്തിലെ ഫലം എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യങ്ങളും അവര്‍ ആഗ്രഹിക്കുന്നത് പോലെ നടക്കണം എന്നില്ല. കൂടാതെ കര്‍മ്മരംഗത്തുണ്ടാവുന്ന സ്ഥാനമാറ്റം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അലസതയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കാത്തതില്‍ നിരാശയുണ്ടാവാം.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന 3 നക്ഷത്രക്കാര്‍ക്ക് അത് ഗുണപ്രദമായ പല മാറ്റങ്ങളും കുംഭം നല്‍കുന്നു. ധനലാഭത്തിന് സാദ്യതയുണ്ട്. വിദേശയാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. പുതിയ വീടോ വാഹനമോ വാങ്ങുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനാവശ്യ വിവാദത്തിനുള്ള സാധ്യത കുംഭമാസത്തില്‍ ഉണ്ടാവും. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഏത് തീരുമാനവും വളരെയധികം ശ്രദ്ധിച്ച് എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അതില് പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവണം.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാവുന്നു. പലപ്പോഴും ചിലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. അതില്‍ നിന്ന് മോചനം നേടണം. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ കടം കൊടുക്കുന്നതിനോ കടം വാങ്ങുന്നതിനോ തയ്യാറാവരുത്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലി അന്വേഷിക്കുന്നതില്‍ നേട്ടങ്ങളുണ്ടാവും. കൂടാതെ ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് അല്‍പം ശ്രദ്ധ വേണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം തേടി എത്തും. കൂടാതെ പലരില്‍ നിന്നും അപ്രതീക്ഷിതമായി സമ്മാനങ്ങളും മറ്റും ലഭിക്കുന്നു. ഭക്ഷണ നിയന്ത്രണം നല്ലതാണ്.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കര്‍മ്മരംഗത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വകുന്നു. യാത്രാക്ലേശവും നിങ്ങളെ ബാധിക്കും. പൊതുവേ ദോഷഫലങ്ങളാണ് ഈ മാസം കാത്തിരിക്കുന്നത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നു.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ സമയമാണ് കാത്തിരിക്കുന്നത്. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിദേശ യാത്രക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആലോചിക്കാതെ ഒരു കാര്യവും ചെയ്യരുത്. അത് കൂടുതല്‍ അപകടം നിങ്ങളിലുണ്ടാക്കുന്നു. അനര്‍ത്ഥങ്ങള്‍ പലപ്പോഴും സംഭവിക്കാം. അതെല്ലാം ശ്രദ്ധയില്ലായ്മയുടെ മാത്രം ഫലമാണ്. കര്‍മ്മരംഗത്ത് കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രണയത്തിന് ഏറ്റവും അനുകൂലമായ സമയമാണ് വരുന്നത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. പ്രാര്‍ത്ഥനയ്ക്ക് നിങ്ങളെ വളരെയധികം സ്വാധീനിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സന്തോഷപരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തികം മികച്ചതാവും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പണത്തിന്റെ കാര്യം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും സന്താനങ്ങളുടെ ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവും. ആരോഗ്യം അല്‍പം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യത കാണുന്നു. പലപ്പോഴും മംഗല്യഭാഗ്യവും, ജീവിതത്തില്‍ ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവാം. ഉപരിപഠനത്തിന് വേണ്ടി കൂടുതല്‍ സമയം കണ്ടെത്താം. അതെല്ലാം വിജയത്തിലെത്തുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം മെച്ചപ്പെടുന്നു. അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. സാമ്പത്തിക അഭിവൃദ്ധിയ്ക്കുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും ധനവരവിന് സാധ്യതയുണ്ട്. ഉപരിപഠനം വിജയത്തിലെത്തും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാവും. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവും.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അശ്രദ്ധ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീകളോട് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളില്‍ വരുത്തും. ദു:ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അത് ആരോഗ്യത്തെ പ്രശ്‌നത്തിലാക്കും..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











