Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Monthly Horoscope: വരുന്ന 30 ദിവസം 4 രാശിക്കാര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞത്: കഷ്ടപ്പാടുകള്‍ ചെറുതല്ല
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത് ഗ്രഹമാറ്റങ്ങള്‍ നിമിത്തമാണ്. ജൂണ്‍ ഒന്നിന് ചന്ദ്രന് ഉത്രട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 21, 22 തീയ്യതികളിലായി കറുത്ത വാവും പൗര്ണമിയം വരുന്നു. ജൂണ്‍ 1-ന് ചൊവ്വ മീനത്തില്‍ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. ജൂണ്‍ മാസം മുഴുവന്‍ ശുക്രന് മൗഢ്യാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. വ്യാഴം ഇടവം രാശിയില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു.
എന്നാല്‍ ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗ്രഹനിലയുടെ പശ്ചാത്തലത്തില്‍ മേടം- മീനം വരെയുള്ള രാശിക്കാരില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന ചില രാശിക്കാരുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം ജൂണ്‍ മാസം മോശം ഫലങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ജൂണ്‍ ദോഷഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജൂണ്‍ മാസം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും കുടുംബത്തില്‍ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. വാക്കു തര്‍ക്കത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. കുടുംബത്തില്‍ ഇത് മൂലം വിള്ളലുകള്‍ ഉണ്ടായേക്കാം. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഗുണപരമായ നേട്ടങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജൂണ്‍ മാസം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. ഏത് കാര്യവും രഹസ്യമായി ചെയ്യുന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. പലപ്പോഴും ജീവിതത്തില്‍ അനാവശ്യ നാടകീയത നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. കഠിനമായ ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. അമിതമായ ആഹ്ലാദം കൂടുതല്‍ പ്രതിസന്ധികളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. അതിവൈകാരികമായി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജീവിതത്തില്‍ തിരിച്ചറിവുകള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ജൂണ്‍ മാസം സാക്ഷിയാവുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളും ആശുപത്രി വാസത്തിനും ഉള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പ്രതികൂല ഫലം ഉണ്ടാവുന്ന ഒരു സമയമാണ് ജൂണ്‍ മാസം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജൂണ്‍ മാസം കരിയര്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതം മാറി മറിയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് ഈ മാസത്തില്‍ അനുഭവിക്കാവുന്നതാണ്. തര്‍ക്കിക്കുമ്പോള്‍ ഇവര്‍ പലതും വിളിച്ച് പറയുന്നു. പലപ്പോഴും വാക്ക് തര്‍ക്കം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏത് കാര്യത്തേയും വൈകാരികമായി ഇടപെടുകയാണ് ചെയ്യുന്നത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്കും ജൂണ്‍ മാസം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. ഇത് നിങ്ങളെ കഠിനാവസ്ഥയിലൂടെ കൊണ്ട് പോവുന്നു. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് തോന്നുന്ന സമയത്താണ് പലപ്പോഴും പുതിയത് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം നിങ്ങളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications