Latest Updates
-
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്!
ജൂലൈ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനങ്ങള്‍ ഭാഗ്യ നിര്ഭാഗ്യങ്ങളില് വീഴുന്ന നക്ഷത്രക്കാര്‍, നിങ്ങളുണ്ടോ?
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് നിരവധി ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നുണ്ട്. ചിലത് അനുകൂലമായി വരുമ്പോള്‍ ചിലത് പ്രതികൂല ഫലങ്ങളാണ് നല്‍കുന്നത്. കാരണം അത്രയധികം ഗ്രഹമാറ്റങ്ങള്‍ ജൂലൈ മാസത്തില്‍ സംഭവിക്കുന്നുണ്ട്. 2025 ജൂലൈ മാസത്തില്‍ വ്യാഴത്തിന്റെ ഉദയം, ശനിയുടെ വക്രഗതി സഞ്ചാരം കൂടാതെ നിരവധി ഗ്രഹസംക്രമണങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ഉദയവും അസ്തമയവും എല്ലാം ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ജീവിതത്തില്‍ വരുത്തുന്നതും.
27 നാളുകാരില്‍ ജൂലൈ മാസം കനിഞ്ഞനുഗ്രഹിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ആര്‍ക്കൊക്കെയാണ് ദോഷങ്ങളുണ്ടാവുന്നത് എന്നും നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറിലും അതോടൊപ്പം തന്നെ ധന മാറ്റങ്ങളും, ദാമ്പത്യവും എല്ലാം ജൂലൈ മാസത്തില്‍ മാറി മറിയുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

രോഹിണി
ശുക്രന് ആണ് ഇവരെ ഭരിക്കുന്നത്, അതുകൊണ്ട് തന്നെ ജൂലൈ മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആകര്‍ഷണീയത, വിജയം, ശക്തമായ വൈകാരിക ബന്ധം, എന്നിവയെല്ലാം തന്നെ മികച്ച് നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യക്തിപരമായ വളര്‍ച്ചയും സാമ്പത്തിക പുരോഗതിയും എല്ലാം നിങ്ങളെ തേടി എത്തുന്നു എന്നത് തന്നെയാണ് ഏറ്റവും മികച്ച മാറ്റവും. അതിനുള്ള അനുകൂലമായ സമയമാണ് ജൂലൈ മാസം.
അത്തം
അത്തം നക്ഷത്രക്കാര്‍ക്കും ജൂലൈ മാസം വളരെയധികം സന്തോഷം നല്കുന്ന ഒരു മാസം തന്നെയായിരിക്കും. അത് മാത്രമല്ല ചെയ്യുന്ന എല്ലാ കാര്യങ്ങളും മികച്ചതാവുകയും ചെയ്യുന്നു. കൂടാതെ സ്ഥാനക്കയറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ചെയ്യുന്ന ജോലിയില്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതാണ് ജൂലൈ മാസത്തെ ഏറ്റവും വലിയ പ്രത്യേകതയും. ജോലിയിലെ സ്ഥാനക്കയറ്റം നിങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങളാണ് തേടി എത്തുന്നത്. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ പലതും നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. ആരോഗ്യത്തെ പോലും മികച്ചതാക്കി മാറ്റുന്നതിന് സാധിക്കും. ദൂരയാത്രക്ക് സാധ്യത കൂടുതലാണ്. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് അംഗീകാരം തേടി എത്തുന്നത്. പഠനം, കുടുംബ സന്തോഷം, ദാമ്പത്യ ജീവിതം എന്നീ കാര്യങ്ങളിലെല്ലാം തന്നെ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്ന ഒരു സമയമാണ്.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള ടെന്‍ഷനടിക്കേണ്ട ആവശ്യം വരുന്നില്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് സാമ്പത്തിക സുരക്ഷിതത്വം നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലേക്ക് എത്തിക്കുന്ന സമയമാണ് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ജൂലൈ മാസത്തില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്, അവര്‍ ആരൊക്കെയെന്ന് നോക്കാം.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു എന്നതാണ് ജൂലൈ മാസത്തില്‍ ഏറ്റവും വലിയ വെല്ലുവിളി. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും താറുമാറാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിത ചിന്ത, തെറ്റിദ്ധാരണകള്‍, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം നിങ്ങളെ ബാധിക്കുന്നു.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ വളരെയധികം പ്രതിസന്ധികള്‍ എല്ലാം ഒരുമിച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യപ്രശ്നങ്ങളാകട്ടെ വിട്ടുമാറാതെ നില്‍ക്കുകയും ചെയ്യുന്നു. വൈകാരിക അടുപ്പം പലപ്പോഴും നിങ്ങളെ ജീവിതത്തില്‍ ആശങ്കയുണ്ടാക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും പാതി വഴിയില്‍ നില്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. രോഗാവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്.



Click it and Unblock the Notifications