ജൂലൈ 2025 സമ്പൂര്‍ണ മാസഫലം: അശ്വതി മുതല്‍ രേവതി 27 നാളിനും ധനം, കരിയര്‍, ജോലി, ദാമ്പത്യം സമഗ്രം, കൃത്യം ഫലം

ജൂലൈ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ വരുന്ന ഒരു മാസത്തില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ജൂലൈ മാസം സംഭവിക്കുന്നു. ഇടവത്തില്‍ വ്യാഴത്തിന്റെ ഉദയം, മീനത്തില്‍ ശനിയുടെ വക്രഗതി സഞ്ചാരം, സൂര്യന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള മാറ്റം എന്നിവയെല്ലാം തന്നെ ജൂലൈ മാസത്തെ മാറ്റി മറിയ്ക്കുന്നു.

ഇതെല്ലാം 27 നാളുകാരിലും സ്വാധീനം ചെലുത്തുന്നതാണ്. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഇതെല്ലാം തന്നെ നിങ്ങുടെ ജൂലൈ മാസത്തിന്റെ ആകെത്തുകയെയാണ് സൂചിപ്പിക്കുന്നത്. 27 നാളുകാരിലും എന്തൊക്കെയാണ് ജൂലൈ കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

Monthly Horoscope
Photo Credit: Wise Generated

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും സംഭവിക്കുന്ന ഫലങ്ങള്‍. അത് മാത്രമല്ല ഇവര്‍ മേടക്കൂറിന്റെ അധിപനായത് കൊണ്ട് തന്നെ എടുക്കുന്ന തീരുമാനങ്ങളെല്ലാം മികച്ചതായിരിക്കും. കൂടാതെ പല വിധത്തിലുള്ള ശുഭഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസം ഗുണഫലങ്ങളുടേതായിരിക്കും. മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്ന സമയമാണ്. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കര്‍മ്മരംഗത്തെ ചെറിയ തടസ്സങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധനാണ് അനുഗ്രഹ ഭാവത്തില്‍ വരുന്നത്. അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുകൂല ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ ചന്ദ്രനാണ്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും തിളങ്ങുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ശനിയുടെ സ്വാധീനവും വക്രഗതി സഞ്ചാരവും ഇവരുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങള്‍ക്ക് നേടിയെടുക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും തടസ്സം നേരിടുന്നതിനും യോഗം കാണുന്നു. പ്രതിസന്ധികളെല്ലാം തന്നെ പരിഹരിക്കപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്‍ ആണ് ഭരണാധിപന്‍. സൂര്യന്റെ എല്ലാ പോസിറ്റീവ് മാറ്റങ്ങളും നിങ്ങളെ ഈ സമയം സ്വാധീനിക്കുന്നു. കൂടാതെ ശനിയുടെ മാറ്റങ്ങളെ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നതും വ്യാഴത്തിന്റെ ഉദയം നിങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും ചില അവസരങ്ങളില്‍ അതിനെ പ്രതിരോധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ ബുധന്‍ ആണ് എന്നത് കൊണ്ട് തന്നെ ബുദ്ധിയും ഊര്‍ജ്ജവും ഇവരില്‍ കൂടുതലായിരിക്കും. മാത്രമല്ല പലകാര്യങ്ങളിലും നിങ്ങളെ തേടി അനുകൂല സമയം കാത്തിരിക്കുന്നു എന്നതും ജൂലൈ മാസത്തെ പ്രത്യേകതയാണ്. പല തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിനും നിര്‍ത്ത് വെച്ച ജോലു പുനരാരംഭിക്കുന്നതിനും അനുകൂല സമയമാണ് എന്നതാണ് ജൂലൈ മാസത്തെ പ്രത്യേകതയും. സാമ്പത്തികം ശക്തമായിരിക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ അധിപന്‍ വ്യാഴാമാണ്. ഈ സമയം നിങ്ങളുടെ ഗുണഫലങ്ങള്‍ വ്യാഴത്തിന്റെ കൃപയാല്‍ അധികരിച്ച് നില്‍ക്കുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അത് മാത്രമല്ല വിദേശത്ത് പഠന കാര്യങ്ങള്‍ക്കായി പോവുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്.

Monthly Horoscope
Photo Credit: Wise Generated

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയാണ് രാശ്യാധിപനായി വരുന്നത്. അതിന്റെ ഫലമായി ഇവര്‍ക്ക് എപ്പോഴും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഏത് കാര്യത്തിലും ധൈര്യത്തോടെ തീരുമാനം എടുക്കുന്നതിനും അതില്‍ സന്തോഷവും വിജയവും കണ്ടെത്തുന്നതിനും സാധിക്കുന്നു. എങ്കിലും ചില കാര്യങ്ങളില്‍ പലപ്പോഴും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതിലും സംശയം വേണ്ട.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. ഇവര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും ആത്മവിശ്വാസം വളരെയധികം കൂടുതലായിരിക്കും. എന്ന് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തെ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിനും അത് വഴി ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ ശനിയാണ്. ശനിയുടെ വക്രഗതി സഞ്ചാരം ജൂലൈ മാസത്തില്‍ നടക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ആഗ്രഹങ്ങള്‍ പോലെ എല്ലാ കാര്യങ്ങളും നടക്കുന്നു. സാമ്പത്തിക സ്ഥിതി അതി ഗംഭീരമായിരിക്കും. എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കും. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. കാത്തിരിക്കുന്ന പല കാര്യങ്ങളും ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ ശനിയാണ്. ശനിയുടെ വക്രഗതി സഞ്ചാരം ഈ സമയം നടക്കുന്നതിനാല്‍ ചെറിയ രീതിയില്‍ പല കാര്യങ്ങളിലും തടസ്സം നേരിടേണ്ട അവസ്ഥയുണ്ടാവും. കുടുംബത്തില്‍ തന്നെ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ ഭരിക്കുന്നത് വ്യാഴം ആണ്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ മോശം ഫലങ്ങളും അതുപോലെ തന്നെ ഗുണഫലങ്ങളും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും. വ്യാഴത്തിന്റെ മാറ്റം പക്ഷേ ഇവരെ ഗുണാനുഭവങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ അധികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

Story first published: Tuesday, June 24, 2025, 17:02 [IST]
X
Desktop Bottom Promotion