Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ജൂലൈ 1-മുതല്‍ സ്ഥിതി സങ്കീര്‍ണമാവും: 31ദിനങ്ങള്‍ കഷ്ടകാലം എണ്ണിയിരിക്കണം നാളുകാര്‍
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ചില നക്ഷത്രക്കാരെ അത് ദോഷകരമായി ബാധിക്കുന്നു. കാരണം ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ ജൂലൈ മാസത്തില്‍ ഉണ്ടാവുമ്പോള്‍ ചിലരില്‍ അത് പ്രതികൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ഗ്രഹങ്ങളുടെ മാറ്റവും ഗ്രഹങ്ങളുടെ നക്ഷത്ര-രാശിമാറ്റങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമല്ലാത്ത പല കാര്യങ്ങളും ജൂലൈ മാസത്തില്‍ ഇനി പറയുന്ന നക്ഷത്രക്കാര്ക്കുണ്ടാക്കുന്നു.
ജൂലൈ മാസത്തിലെ രാശിമാറ്റങ്ങളെല്ലാം തന്നെ 27 നക്ഷത്രക്കാരേയും 12 രാശിക്കാരേയും അനുകൂലമായും പ്രതികൂലമായൂം ബാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. വരുന്ന 31 ദിവസം ഏതൊക്കെ രാശിക്കാരിലാണ് മോശം ഫലങ്ങള്‍ ഉണ്ടാവുന്നത്, ആരൊക്കെയാണ് ശ്രദ്ധിച്ചിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസം അത്ര ശുഭകരമായ ഫലങ്ങള്‍ അല്ല നല്കന്നത്. പലപ്പോഴും നീതി തേടിയുള്ള നിങ്ങളുടെ അലച്ചില്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പലപ്പോഴും പല കാര്യങ്ങളിലും പ്രതികൂലാവസ്ഥകള്‍ ഉണ്ടാവുന്നു. ശനിയുടെ വക്രഗതി സഞ്ചാരം ഇവരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. ചെറിയ രീതിയില്‍ തടസ്സങ്ങള്‍ മാറുന്നുണ്ടെങ്കിലും അതിന് അല്പം കാലതാമസം എടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ജൂലൈ മാസം അത്ര നല്ല ഫലങ്ങള്‍ നല്‍കുന്നില്ല. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് വേണ്ടി അതികഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. എന്നാല്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടായേക്കാം. എന്നാല്‍ അതൊന്നും ശാശ്വതമായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരങ്ങള് വന്നു ചേരുമെങ്കിലും അതിനായി ഇവര്‍ കഠിനധ്വാനം ചെയ്യുകയില്ല.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തിലെ രാഹുവിന്റെ സ്ഥാനം ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ സൗഹൃദത്തില്‍ പോലും കള്ളത്തരങ്ങള്‍ ഉണ്ടാവും. ജോലിയില്‍ വിജയം നേടുന്നതിന് അതിഠിനമായി അധ്വാനിക്കേണ്ടി വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണ്ട മാസമാണ്. അമിത ദേഷ്യം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തേയും ഇത് ബാധിക്കുന്നു. അമിത ദേഷ്യത്തേയും എടുത്ത് ചാട്ടത്തേയും നിയന്ത്രിക്കണം. മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കഷ്ടനഷ്ടങ്ങളോടെയാണ് ജൂലൈ മാസം തുടങ്ങുന്നത് തന്നെ. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ വട്ടം ചുറ്റുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ചെറിയ കാര്യങ്ങളില്‍ പോലും പ്രതിസന്ധികള്‍ ഉണ്ടായേക്കാം. കുടുംബത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവും.തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ തടസ്സം നിലനില്ക്കുന്നു. കാര്യങ്ങള്‍ ഒരിക്കലും തീരുമാനിക്കാന്‍ സാധിക്കാത് അവസ്ഥയിലേക്ക് എത്തുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്കും ജൂലൈ മാസം നല്കുന്ന ഫലങ്ങള്‍ അത്ര നല്ലതല്ല. ഇത് കൂടുതല്‍ ദോഷങ്ങള്‍ നിങ്ങള്‍ക്ക് തന്നുകൊണ്ടിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ ദേഷ്യപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുമെങ്കിലും അതില്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗുരുതരമായ പല പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്കും ജൂലൈ അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. പലപ്പോഴും ശ്രദ്ധിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങള്‍ ഒരിക്കലം പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് കാര്യത്തിനും ക്ഷമ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications