Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
കടബാധ്യതകള്‍ മാറും, ജീവിതം രക്ഷപ്പെടും: എങ്കിലും മെയ് മാസം കരുതിയിരിക്കേണ്ട രാശികളുണ്ട്
മേയ് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. വ്യാഴത്തിന്റെ രാശിമാറ്റമാണ് ആദ്യത്തെ കാര്യം. ഇത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത് കൂടാതെ മൂന്ന് രാജയോഗങ്ങള്‍ ഈ സമയം സംഭവിക്കുന്നുണ്ട്. ബുധന്‍ മീനം രാശിയിലും ശുക്രന്‍ മേടം രാശിയിലും പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും നടക്കുമെങ്കിലും ചിലരില്‍ ചില ഗ്രഹമാറ്റങ്ങള്‍ മോശം ഫലം നല്‍കുന്നു. ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലമായ മാളവ് യോഗം രൂപീകരിക്കപ്പെടുന്നു. ബുധനും ശുക്രനും ചേരുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നു. എന്നാല്‍ രാഹുവും ചൊവ്വയും ചേരുന്നതിനാല്‍ അത് നിങ്ങളില്‍ ദോഷകരമായ അംഗാരയോഗമാണ് ഉണ്ടാക്കുന്നത്.
2024 മെയ് മാസം ഗ്രഹങ്ങളുടെയും ദോഷകരമായ യോഗകളുടെയും സംയോജനത്തോടെയാണ് ആരംഭിക്കുന്നത് തന്നെ. ഇതിന്റെ ഫലമായി മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് അനുകൂലഫലങ്ങള്‍, എന്തൊക്കെയാണ് പ്രതികൂല ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായി വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് രൂപം കൊള്ളുന്ന മൂന്ന് യോഗവും അനുകൂല ഫലങ്ങള്‍ നല്‍കുമെങ്കിും പൊതുവേ മോശം ഫലങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട്. മാസത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് കൂടാതെ ജോലിയില്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ രണ്ടാമത്തെ ആഴ്ചയില്‍ ചെറിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ബിസിനസ് പുനരാരംഭിക്കുകയും അതിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യും. പണം എവിടെയും നിക്ഷേപിക്കരുത്. കാരണം അത് പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മാസത്തിന്റെ തുടക്കം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല ജോലിയില്‍ അഭിന്ദനം നിന്ന് അഭിനന്ദനം ലഭിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ആഗ്രഹിച്ച പുരോഗതിയും ലാഭവും നേടാന്‍ കഴിയും. പ്രധാനപ്പെട്ട ജോലികള്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ചെയ്തു തീര്‍ക്കുന്നത് വഴി പലപ്പോഴും നിങ്ങളുടെ ജോലികള്‍ ലഘൂകരിക്കപ്പെടുന്നു. എല്ലാ പ്രോജക്റ്റും പൂര്‍ത്തീകരിക്കപ്പെടുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നില നില്‍ക്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യമാസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ഇവര്‍ക്ക് അവര്‍ ചെയ്യുന്ന പ്രവൃത്തികളിലൂടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നു. ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യേണ്ടി വരുന്നു. ജോലിയില്‍ നിന്ന് അധികവരുമാനം ലഭിക്കുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ലഭിക്കുന്നു.മിഥുന രാശിയുടെ ഭാഗ്യം ഈ മാസം വര്‍ദ്ധിക്കും. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി ശക്താമായിരിക്കും. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ്. സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. യാത്ര പോവുന്നതിനുള്ള യോഗം കാണുന്നു. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടം കരസ്ഥമാക്കുന്നതിന് സാധിക്കും. പല സാഹചര്യങ്ങളിും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പ്രിയപ്പെട്ടവരില്‍ നിന്ന് ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇവരില്‍ ആരോഗ്യം മികച്ചതായിരിക്കും, പ്രണയിക്കുന്നവര്‍ക്ക് അത് വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പല വിധത്തില്‍ പിന്തുണ ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ജോലി ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ കാത്തിരിക്കുന്ന നല്ല സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. സഹോദരനുമായുള്ള ബന്ധം മികച്ച രീതിയിലേക്ക് മാറുന്നു. സാമ്പത്തിക നേട്ടം രാജയോഗഫലമായി നിങ്ങള്‍ക്കുണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മാസത്തിന്റെ തുടക്കത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. എങ്കിലും അതിനനെയെല്ലാം തന്നെ മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല ജോലികളും പൂര്‍ത്തീരിക്കപ്പെടുന്നു. എങ്കിലും രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും ജോലി സംബന്ധമായ തടസ്സങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറിയ രീതയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. നിങ്ങളുടെ പങ്കാളിക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് മെയ് മാസത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. കഠിനാധ്വാനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും സാമ്പത്തികമായി പല പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസിലെ ഉയര്‍ച്ച താഴ്ചകള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മെയ് മാസത്തിന്റെ തുടക്കത്തില്‍ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നു. രണ്ടാം പകുതിയില്‍ ആയിരിക്കും ഇവര്‍ വിജയം കണ്ടെത്തുന്നത്. മാസത്തിന്റെ തുടക്കത്തില്‍ സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങള്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് പലപ്പോഴും നിരാശയുണ്ടാവും. എങ്കിലും സാമ്പത്തികം മോശമല്ലാത്ത രീതിയില്‍ തുടരുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് മെയ് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഇത് പലപ്പോഴും വിജയത്തിലേക്കും ലാഭത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങെ ഇങ്ങോട്ട് വിജയം തേടി വരുന്നു. ഭൂമി, വസ്തുക്കള്‍ എന്നിവ സ്വന്തമാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് മേയ് മാസത്തില്‍ അനുകലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. എങ്കിലും അല്‍പം ഉയര്‍ച്ച താഴ്ചകള്‍ ഈ സമയത്തും ജീവിതത്തില്‍ ഉണ്ടായിരിക്കും. പല കോണില്‍ നിന്നും അപമാനം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുന്നു. ജോലിയിലെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അനാവശ്യ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ബന്ധങ്ങളില്‍ എപ്പോഴും സത്യസന്ധത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ മാസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കാം. സാമ്പത്തിക രംഗത്ത് എതിരാളികള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ സാമ്പത്തികം പ്രതിസന്ധിയില്‍ ആക്കുന്നു. ഓഫീസില്‍ സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ അവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നതില്‍ ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഈ മാസം എടുക്കുന്ന തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കരുതാത്തതാണ്. പലപ്പോഴും കുടുംബത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധുക്കളുടെ സഹായത്തോടെ പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയില്‍ വിജയം കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മുതിര്‍ന്നവരുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











