കന്നിമാസം സമ്പൂര്‍ണ നക്ഷത്രഫലം: നിര്‍ണായക മാറ്റങ്ങള്‍ ഈ നാളുകാര്‍ക്ക്, 30 ദിനങ്ങള്‍ കടന്ന് കിട്ടേണ്ടവര്‍

കന്നി മാസത്തിന് തുടക്കം കുറിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അതില്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാം. കന്നി മാസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നക്ഷത്രഫലം എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

27 നക്ഷത്രക്കാരില്‍ അശ്വതി - രേവതി വരെ പെടാപാടിലാവുന്നവരും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവരും ഉണ്ട്. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഗുണപരമായ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടവര്‍ ആരൊക്കെ ആരിലെല്ലാം മാറ്റങ്ങളുണ്ടാവുന്നു, ആരൊക്കെ ശ്രദ്ധയോടെ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാം.

Monthly Horoscope

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസത്തില്‍ പലപ്പോഴും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ചെറിയ അശ്രദ്ധയില്‍ നേട്ടം നഷ്ടമാവുന്നതിനുള്ള സാധ്യതയും ഉണ്ട്.
ആദ്യ പാദത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുവെങ്കിലും ശ്രദ്ധിക്കണം എന്നത് എപ്പോഴും ഓര്‍ത്തിരിക്കേണ്ട ഒന്നാണ്. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാര്‍ക്ക് കന്നി മാസത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന മാസമാണ്. പല കാര്യങ്ങളിലും രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കാര്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിക്കാര്യത്തില്‍ ആദ്യം അല്‍പം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എന്നാല്‍ പിന്നീട് അതിന് പരിഹാരം കാണാന്‍ സാധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും ഈ മാസം കാണുന്നുണ്ട്.

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )
മിഥുനക്കൂറുകാര്‍ക്ക് വളരെയധികം ഗുണപ്രദമായ ഒരു മാസമാണ് കന്നിമാസം. ഇത് കൂടാതെ കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു.
ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ആരോഗ്യ പ്രതിസന്ധി പോലും അകന്ന് പോവുന്നു.

കര്‍ക്കിടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല ആരോഗ്യകരമായ പല അവസ്ഥകളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനോടൊപ്പം തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം എടുക്കരുത്.

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാര്‍ക്ക് ഈ മാറ്റങ്ങള്‍ അനുകൂലമായി മാറുന്ന സമയമാണ് കന്നി മാസം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് വര്‍ദ്ധിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഇരട്ടിയാവുകയും ജീവിതം മാറി മറിയുകയും ചെയ്യുന്നു. ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കന്നിയില്‍ കാത്തിരിക്കുന്നത്. കൂടാതെ മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. പണം അനാവശ്യമായി ചിലവാക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. വാഹനം ഉപയോഗിക്കുന്നവര്‍ ഒരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കും. ഇത് ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)
തുലാക്കൂറുകാര്‍ക്ക് മികച്ച മാസമാണ് ഇതെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം അത്രയധികം ഭാഗ്യഫലങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ജീവിതം പുതിയ തുടക്കത്തിലേക്ക് ഇവരെ എത്തിക്കും എന്നതാണ്‌സത്യം. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്കുള്ള സാധ്യത കാണുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത ഈ നക്ഷത്രക്കാര്‍ക്കുണ്ട്.

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറുകാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല തരത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഐശ്വര്യവും ഊര്‍ജ്ജവും വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല ജോലിക്കാര്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷം ഇരട്ടിയാവുന്നു. കൂടാതെ ജോലിയിലൂടെ നേട്ടങ്ങള്‍ തേടിയെത്തുന്നു.

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച സമയമായിരിക്കും എന്നത് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു. അലസതയോടെ പക്ഷേ മുന്നോട്ട് പോയാല്‍ അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.വിദേശത്ത് പോവുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്നുള്ളതാണ്.

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. മാത്രമല്ല ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എങ്കിലും അതിനെല്ലാം കഠിനമായി പരിശ്രമിക്കണം എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷം വരുന്ന നിമിഷങ്ങളായിരിക്കും ഈ മാസം.

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച ഫലം ഓരോ കാര്യത്തിലും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ആഗ്രഹം പോലെ എല്ലാം സാധിക്കുന്ന ഒരു സമയമായിരിക്കും. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിനും വിദേശ പഠനത്തിനും സാധ്യതയുണ്ട്. ജോലി സംബന്ധമായ യാത്രകള്‍ നടത്തുന്നതിനും അതിലെല്ലാം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)
മീനക്കൂറുകാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ഉണ്ടാവും എന്നാണ് ജ്യോതിഷ പ്രകാരം പറയുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മെച്ചമുണ്ടാവുന്നു. ജീവിതത്തില്‍ അനിവാര്യമായ മാറ്റങ്ങളെല്ലാം സംഭവിക്കുന്ന സമയമാണ്. എങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധ പല കാര്യത്തിലും ആവശ്യമായി വരുന്നു. ജോലികളെല്ലാം പുനരാരംബിക്കുന്നതിനുള്ള സാധ്യതയുണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, September 16, 2024, 12:18 [IST]
X
Desktop Bottom Promotion