Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കന്നി മാസം ഒന്നാം തീയ്യതി മുതല്‍ 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലം (സെപ്റ്റംബര്‍ 17 - ഒക്ടോബര്‍ 17)
Kanni Monthly Horoscope: കന്നി മാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ അത് ഓരോ നക്ഷത്രക്കാരിലും എപ്രകാരമാണ് മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും കന്നി മാസം എന്നത് ചില നക്ഷത്രക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. അത് കൂടാതെ ആദിത്യന്‍ കന്നി രാശിയിലേക്ക് സഞ്ചരിക്കുന്നത് വഴി ഗുണദോഷഫലങ്ങളും ഓരോരുത്തരിലും കാത്തിരിക്കുന്നു. 31 ദിനങ്ങളാണ് കന്നി മാസത്തിലുള്ളത്. സെപ്റ്റംബര്‍ 17-ന് ആരംഭിച്ച് ഒക്ടോബര്‍ 17-നാണ് അവസാനം.
കന്നി മാസത്തില്‍ 14, 15, 16 എന്നീ ദിവസങ്ങളിലാണ് ദുര്‍ഗ്ഗാഷ്ടമി, നവമി, വിജയദശമി എന്നിവ വരുന്നത്. ബുധന്റെ മൗഢ്യത്തിന് ഈ മാസത്തോടെ തീരുമാനമാവുന്നു, അത് മാത്രമല്ല ശുക്രന്റെ രാശിമാറ്റം കന്നി 23-നാണ് സംഭവിക്കുന്നത്. ചൊവ്വയാകട്ടെ തുലാം രാശിയിലേക്ക് സഞ്ചരിച്ച് തുടങ്ങി, വ്യാഴം മിഥുനം രാശിയിലും. ശനിയുടെ സ്ഥാനം മീനം രാശിയില്‍ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങം രാശിയിലേക്കും സ്ഥാനങ്ങള്‍ മാറ്റും. ഈ ഗ്രഹനില അടിസ്ഥാനപ്പെടുത്തി ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടക്കൂറ്:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസത്തിന്റെ തുടക്കം മുതല്‍ കാര്യങ്ങളെ വരുതിക്ക് നിര്‍ത്താന്‍ സാധിക്കും. എങ്കിലും ചെറിയ നഷ്ടങ്ങള്‍ അവരുടെ ജീവിതത്തിലും സംഭവിക്കാം. പലപ്പോഴും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും അതിനായി കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. പലപ്പോഴും സാമ്പത്തികമായി അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. അതിന്റെ ഫലമായി അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കും.
ഇടവക്കൂറ്: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാര്‍ക്ക് കന്നി മാസത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ഇത് കാര്യങ്ങള്‍ അല്‍പം കൂടി എളുപ്പത്തിലാക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചെറിയ ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക സാധിക്കും. കരിയറില്‍ അവസരങ്ങള്‍ ധാരാളം വന്നു ചേരും. അവയെല്ലാം വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനക്കൂറ്:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )
മിഥുനക്കൂറുകാര്‍ക്ക് ഈ മാസത്തില്‍ രോഗങ്ങളില്‍ ക്ലേശം അനുഭവിക്കേണ്ടി വരും. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിനുള്ള മന:ശക്തി നിങ്ങള്‍ക്കുണ്ടാവും. പൊതുവേ ഗുണകരമായ സമയമാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. ഓരോ ഗ്രഹങ്ങളുടെ സ്ഥാനവും മാറ്റവും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. ശത്രുക്കള്‍ ശക്തരാവുന്നു. കടബാധ്യതകള്‍ വര്‍ദ്ധിക്കും, എങ്കിലും മാസം പകുതിയോടെ കാര്യങ്ങള്‍ പതുക്കെ വരുതിയിലാവുന്നു.
കര്‍ക്കിടകക്കൂറ്:- (പുണര്‍തം 1/4, പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു കന്നി മാസത്തില്‍. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. വാഹന ഉപയോഗത്തില്‍ അല്‍പം കരുതല്‍ വേണം. ഭൂമി ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിന് നിങ്ങളുടെ അശ്രദ്ധ കാരണമാകും.
ചിങ്ങക്കൂറ്:-(മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുമെങ്കിലും അതിനെല്ലാം തന്നെ കൃത്യമായി പരിഹാരം കാണുന്നതിന് സാധിക്കും. നേട്ടങ്ങള്‍ സാമ്പത്തിക ലാഭമായി മാറുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നതിന്റെ ഫലമായി പുതിയ ബിസിനസ് ആരംഭിക്കുന്നതിനും പലപ്പോഴും നിങ്ങള്‍ തയ്യാറാവും.
കന്നിക്കൂറ്:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)
കന്നിക്കൂറില്‍ മൂന്ന് നക്ഷത്രക്കാര്‍ വരുമ്പോള്‍ അവരില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് നിന്ന് ജോലിക്കായി അവസരങ്ങള്‍ തേടി എത്തും. അവ കൃത്യമായി ഉപയോഗിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താല്‍ അതിനെ കൃത്യമായി നല്ല ഫലത്തില്‍ മുന്നേറാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുന്ന ചെറിയ മാറ്റം പോലും നിങ്ങള്‍ നിസ്സാരമാക്കരുത്. ഇത് ഒരു ആശുപത്രി വാസത്തിലേക്ക് നിങ്ങളെ എത്തിക്കും.

തുലാക്കൂറ്:-(ചിത്തിര1/2,ചോതി, വിശാഖം3/4)
തുലാക്കൂറുകാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ കാത്തിരിക്കുന്ന മാസമാണ് കന്നി മാസം. എന്നാല്‍ പലപ്പോഴും അശ്രദ്ധയോടെ നാം ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് തലവേദനയായി മാറുന്നുണ്ട്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിന് അനുകൂല സമയമാണ്. തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയില്‍ അത്ഭുതം തോന്നാം.
വൃശ്ചികക്കൂറ്:-(വിശാഖം1/4,അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറുകാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കന്നി മാസത്തില്‍ സംഭവിക്കാം. അത് അനുകൂലമായി വരാം, എങ്കിലും ചിലതിലെല്ലാം രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതായി വരുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുന്നു. ജോലിക്കാര്യത്തില്‍ ആഗ്രഹങ്ങള്‍ പോലെ കാര്യങ്ങള്‍ സംഭവിക്കും. അവസരങ്ങളൊന്നും പാഴാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ധനുക്കൂറ്: (മൂലം,പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എന്നാല്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം അല്‍പം കരുതല്‍ വേണം. അലസത നിങ്ങളെ അല്‍പം പ്രശ്‌നത്തിലാക്കും. ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. വിദേശത്ത് പോവുന്നവര്‍ക്ക് മികച്ച സമയമായിരിക്കും കന്നി മാസം.
മകരക്കൂറ്:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ വേണം ചെയ്ത് തീര്‍ക്കുന്നതിന്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. എങ്കിലും നേട്ടങ്ങളിലേക്ക് എത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷം വരുന്ന പല സാഹചര്യങ്ങളും ഉണ്ടായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭക്കൂറ്:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച ഫലം ഉണ്ടാവുന്ന 31 ദിനങ്ങളാണ് വരാന്‍ ഇരിക്കുന്നത്. എതിരാളികളെ തരിപ്പണമാക്കി മുന്നേറുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ബിസിനസില്‍ വളര്‍ച്ചുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കലാരംഗത്ത് തടസ്സങ്ങളുണ്ടാവുമങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
മീനക്കൂറ്:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)
മീനക്കൂറുകാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങളാണ് കന്നി മാസത്തില്‍ കാത്തിരിക്കുന്നത്. അത് മാത്രമല്ല സാമ്പത്തിമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും വസ്തുവില്‍ക്കുന്നതില്‍ തടസ്സം നേരിടേണ്ടി വരും. ജോലികളെല്ലാം പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications

