Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കരിയര്‍, ധനം, ദാമ്പത്യം, ജോലി: ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാവും: ഡിസംബര്‍ വെറുതെയാവില്ല ഈ രാശിക്കാര്‍ക്ക്
ഡിസംബര്‍ മാസത്തില്‍ ചില രാശിക്കാര്‍ക്ക് അല്പം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. സന്തോഷകരമായ മാറ്റങ്ങളിലേക്കാണ് ഈ സമയം വിരല്‍ ചൂണ്ടുന്നത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും വര്‍ഷാവസാനത്തോടെ മികച്ചതായി മാറുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് എപ്രകാരം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു, അത് ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
ഡിസംബര്‍ 2025 എന്നത് വ്യാഴം, ശുക്രന്, സൂര്യന് എന്നീ ഗ്രഹങ്ങളുടെ ചലനങ്ങളിലൂടെ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പലപ്പോഴും ആത്മവിശ്വാസവും ഭാഗ്യവും കൊണ്ട് വരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഈ മാസം ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ അതും അനുകൂലമായി മാറുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ അതിശക്തമായ പോസിറ്റീവ് മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കരിയറില്‍ പുരോഗതിയും സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. കൂടാതെ ദീര്‍ഘകാലമായി കാത്തിരുന്ന പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലും യാത്രയിലും മികച്ച മാറ്റങ്ങള്‍ തേടി എത്തും. കടം കൊടുത്ത പണം തിരികെ കിട്ടുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശക്തമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ആശയവിനിമയ കഴിവുകള്‍ നിങ്ങളില്‍ മികച്ച് നില്ക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് യോഗം കാണുന്നു. പഠനത്തിലും കരിയറിലും നേട്ടങ്ങളുണ്ടാവുന്നു. അതെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. ഡിസംബറിനെ ഭാഗ്യമാസമായാണ് ഇവര്‍ കണക്കാക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും നേതൃത്വഗുണങ്ങള്‍ നിങ്ങളില്‍ മികച്ച് നില്ക്കുന്നു. പോസിറ്റീവ് വാര്‍ത്തകള്‍ പലപ്പോഴും നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് വഴി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. മൊത്തത്തില്‍ വളരെ പിന്തുണ നല്കുന്ന പങ്കാളി നിങ്ങള്‍ക്കുണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം സമാധാനം, സ്നേഹം, വിജയം എന്നിവ തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പോസിറ്റീവ് മാറ്റം പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ഡിസംബറിനെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ തുടക്കങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് സംഭവിക്കുന്നത്. ദീര്‍ഘകാല പുരോഗതിക്ക് ഭാഗ്യകരമായ മാസമാണ് ഡിസംബര്‍.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ മാസം വൈകാരികമായ സന്തുലിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ആത്മീയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടം തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഏറ്റവും മികച്ച സമയമാണ്. അതിന് വ്യാഴവും ചൊവ്വയും സഹായിക്കുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നു.



Click it and Unblock the Notifications
