Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കാത്തുകാത്തിരുന്ന ജീവിതം കൈയ്യില്‍, പണവും പദവിയും തേടി എത്തും: ഡിസംബര്‍ സമ്പൂര്‍ണ നക്ഷത്രഫലം
ഡിസംബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഓരോ നക്ഷത്രക്കാരും എപ്രകാരം നേട്ടങ്ങളും കോട്ടങ്ങളും കൈകാര്യം ചെയ്യണം എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. അതുപോലെ തന്നെയാണ് ഡിസംബറില്‍ സംഭവിക്കുന്ന ജ്യോതിഷ മാറ്റവും.
കരിയറിലും ദാമ്പത്യത്തിലും സാമ്പത്തിക കാര്യങ്ങളിലും എല്ലാം എപ്രകാരമാണ് ഡിസംബര്‍ മാസം ഓരോ നക്ഷത്രക്കാരും എന്നത് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ചെറിയ കാര്യങ്ങള്‍ പോലും ജ്യോതിഷ പ്രകാരം വളരെയധികം പ്രാധാന്യമുള്ളവയായിരിക്കും. ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. മാത്രമല്ല മാസത്തിന്റെ ആദ്യപകിതിയില്‍ പലപ്പോഴും ഗുണഫലങ്ങളും അവസാന പകുതിയില്‍ അത് ദോഷഫലങ്ങളിലേക്കും വഴിമാറുന്നു. കൂടാതെ ബിസിനസ് കാര്യങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലുകളും കാണാന്‍ സാധിക്കും. ആരോഗ്യ കാര്യങ്ങളില്‍ പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ മാസാവസാനത്തോടെ സാമ്പത്തിക ദുരിതങ്ങള്‍ക്ക് അവസാനമാവുന്നു. ആരോഗ്യവും മികച്ചതാവും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ജോലിയില്‍ ചെറിയ കാര്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത വിധം പ്രശ്‌നങ്ങളുണ്ടാവുന്നു. നിങ്ങള്‍ എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം ലഭിക്കാതെ വരുന്ന അവസ്ഥയും ഉണ്ടാവും. ജോലി കൃത്യമായി ആസൂത്രണം ചെയ്ത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാരോഗ്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസം പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ കൊണ്ട് തരുന്നു. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ജോലിയുടെ കാര്യത്തിലും വര്‍ഷാവസാനം മാറ്റങ്ങളുണ്ടാവും. അതെല്ലാം തന്നെ മികച്ച രീതിയിലേക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അത്ര നല്ല ഒരു മാസമായിരിക്കില്ല ഡിസംബര്‍.
പല കാര്യങ്ങളും തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാനുന്നു. സ്വത്ത് സമ്പാദനത്തിന് പല കോണില്‍ നിന്നും തടസ്സങ്ങളുണ്ടാവുന്നു. കൂടാതെ മാസത്തിന്റെ ആദ്യം തന്നെ വളരെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് വരുന്ന മാസത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെയെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു മാസം കൂടിയാണ് ഡിസംബര്‍. പലപ്പോഴും എല്ലാ കാര്യങ്ങളേയും പോരാടി നേടിയെടുക്കുന്ന ഒരു മാസമാണ്. പലപ്പോഴും മംഗളകരമായ കാര്യങ്ങള്‍ വീട്ടില്‍ സംഭവിക്കുന്നു. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവും. എന്നാലും അതിന് പിന്നില്‍ ധാരാളം കഷ്ടപ്പെടേണ്ടി വരുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടി വരും. എന്നാല്‍ മാസം പകുതിയാവുമ്പോഴേക്ക് അതില്‍ മാറ്റം വരുകയും സന്തോഷകരമായ സാഹചര്യം തേടി എത്തുകയും ചെയ്യുന്നു. ജോലിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അതിനെ പരിഹരിക്കാന്‍ പലരും കുറുക്ക് വഴികളില്‍ പലതും തേടും. എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ കണ്ടെത്തുന്നതിനും സാധിക്കും. നിക്ഷേപങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമാക്കരുത്.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ അതിനെയെല്ലാം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രശസ്തിയും പദവിയും നിങ്ങളെ തേടി എത്തുന്നു. കരിയറിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. തര്‍ക്കഭൂമിയില്‍ പലപ്പോഴും വീട് വെക്കുന്നതിന് വേണ്ടി തീരുമാനിക്കും. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനും സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ അതില്‍ സാമ്പത്തിക സ്ഥിതി വളരെയധികം നേട്ടങ്ങളുണ്ടാക്കുന്നതാണ്.
ബിസിനസ് ചെയ്യുന്നവര്‍ക്കും ഗുണഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഡിസംബര്‍ മാസത്തില്‍ അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കൂടാതെ അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന ഒരു മാസം തന്നെയാണ് ഡിസംബര്‍ മാസം. അത് പലപ്പോഴും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആളുകളുമായി ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ നേട്ടങ്ങള്‍ ഇരട്ടിക്കുന്നു. ആസൂത്രണം ചെയ്ത എല്ലാ ജോലികളും നിങ്ങള്‍ക്ക് കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന മാസമാണ്. ജോലിഭാരം വര്‍ദ്ധിക്കുമെങ്കിലും അതിനെയെല്ലാം കൃത്യമായി പരിഹരിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ കഠിനാധ്വാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനുള്ള ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്. ഭൂമി വാങ്ങുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ തന്നെ നിലനില്‍ക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും മാസത്തിന്റെ അവസാനത്തില്‍ അല്‍പം വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. ബിസിനസിന്റെ കാര്യത്തിലും ഗുണഫലങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധ വേണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന മാസമാണ് ഡിസംബര്‍. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം അല്‍പം അമിത ശ്രദ്ധ ചെലുത്തണം. അല്ലാത്ത കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ആയിരിക്കും. ബന്ധുക്കളോടുള്ള സമീപനത്തില്‍ മാറ്റം വരുന്നു. ശത്രുക്കളെ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











