Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Monthly Horoscope August 2025: ഓഗസ്റ്റ് മുട്ടുകുത്തിക്കും നാളുകാര്‍, 31 ദിനങ്ങള്‍ കരുതി നീങ്ങണം ഇവര്‍
Monthly Horoscope August 2025: ഓഗസ്റ്റ് മാസത്തിലേക്ക് നാം കടന്നിരിക്കുകയാണ്, ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ തന്നെ പലമാറ്റവും ജ്യോതിഷപരമായി സംഭവിച്ചിരിക്കാം. അതിന് കാരണമാകുന്നത് ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും എല്ലാം തന്നെയാണ്. ഇതില്‍ അനുകൂല ഫലവും പ്രതികൂല ഫലവും സംഭവിച്ചിരിക്കാം. പലപ്പോഴും നാം പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. എങ്കിലും അല്പം ശ്രദ്ധയോട മുന്നോട്ട് പോയാല്‍ മാത്രമേ പല നക്ഷത്രക്കാര്‍ക്കും ജീവിതം സങ്കീര്‍ണതകളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ.
ഓഗസ്റ്റ് മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ അനുകൂലഫലങ്ങളുണ്ടാവാം പ്രതികൂല ഫലങ്ങളുണ്ടാവും ഇത് രണ്ടും ചേര്‍ന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളും ഉണ്ടായിരിക്കാം. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ഇനി വരുന്ന ദിനങ്ങള്‍ അല്പം കരുതിയിരിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. അതിന് കാരണം അവരെ ബാധിക്കുന്ന ഗ്രഹമാറ്റങ്ങളാണ്. എന്നാല്‍ ഇത് ഓരോരുത്തരുടേയും ഗ്രഹനിലക്ക് അനുസരിച്ച് മാറ്റം വരാവുന്നതാണ്. ഏതൊക്കെയാണ് ഇത്തരത്തില്‍ ഓഗസ്റ്റ് പ്രതിസന്ധിയിലാക്കുന്ന നക്ഷത്രക്കാരെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരില്‍ സൂര്യന് നിങ്ങളുടെ നാലും അഞ്ചും ഭാവത്തില്‍ ആണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ അത് ചെറിയ രീതിയില്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. പലപ്പോഴും എല്ലാ പ്രശ്നത്തേയും കൃത്യമായി പരിഹരിച്ച് മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും മന:ക്ലേശവും നിങ്ങള്‍ അനുഭവിക്കേണ്ടി വരും. പലപ്പോഴും ഈ സമയം നടക്കുന്ന പ്രധാന കാര്യം എന്നത് നിങ്ങള്‍ എപ്പോഴും എതിര്‍പ്പുകളെ വക വെക്കാതെ മുന്നോട്ട് പോവുന്ന വ്യക്തിയായിരിക്കും എന്നതാണ്. യാത്രകളില്‍ പലപ്പോഴും തടസ്സം നേരിടുന്നതിനുള്ള യോഗം കാണുന്നു.
ഭരണി
ഭരണി നക്ഷത്രക്കാരുടെ സാഹചര്യവും മറിച്ചല്ല, കാരണം ഇവര്‍ക്ക് മുന്നോട്ടുള്ള ഓരോ നിമിഷത്തിലും അതീവ ശ്രദ്ധ അനിവാര്യം തന്നെയാണ്. ഇത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും തേടി എത്തുന്നതില്‍ വിലക്ക് തീര്‍ക്കുന്നു ഓഗസ്റ്റ് മാസം. ഓരോ സ്ഥലത്തും ചിലവാക്കുന്ന തുകയെക്കുറിച്ച് രണ്ട് പ്രാവശ്യം ആലോചിക്കുന്നു. അതിന് ശേഷം മാത്രമേ നിങ്ങള്‍ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുകയൂള്ളൂ. കാര്യസാധ്യത്തിനായി വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. എങ്കിലും പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല.

പുണര്‍തം
നിങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കുകയില്ല ഓരോ കാര്യങ്ങളും. പലപ്പോഴും അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിക്കുന്നു. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതകള്‍ പോലും മങ്ങിത്തുടങ്ങും. ഇത് നിങ്ങളെ കൂടുതല്‍ ആശങ്കയിലാക്കും. അത് മാത്രമല്ല മാസത്തിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. പലപ്പോഴും സാമ്പത്തിക സ്ഥിതി കൈവിട്ട് പോവുന്നു. ബിസിനസിലെ വരുമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തും. പൊതുവേ ദോഷങ്ങള്‍ കൊണ്ടുള്ള ആറാട്ടായിരിക്കും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ സ്ഥാനം നല്‍കുന്നത് ദോഷഫലങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് ജീവിതത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തുന്നു. പൊതുപ്രവര്‍ത്തനത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ തേടി എത്തുന്ന സമയമാണ് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന ഒരു സമയത്തിലൂടെയാണ് ഈ നക്ഷത്രക്കാര്‍ കടന്ന് പോവുന്നതും. ബിസിനസ് വീണ്ടും ആരംഭിക്കുക എന്ന തീരുമാനം പുന:പരോശോധിക്കുന്നത് നല്ലതാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷക്കനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിച്ചെന്ന് വരില്ല. അത്പലപ്പോഴും നിങ്ങളില്‍ ഭീകര നിരാശ കൊണ്ട് വരും. ഗുണദോഷ സമ്മിശ്രമെങ്കിലും ദോഷഫലങ്ങള്‍ അല്പം മുന്നിട്ട് നില്ക്കുന്നു. അത് മാത്രമല്ല തൊഴില്‍ മാറ്റങ്ങള്‍ പലതും ഈ സാഹചര്യത്തില്‍ അനുകൂലമായി വരില്ല. അതുകൊണ്ട് തന്നെ അതിനെപ്പറ്റി ചിന്തിക്കരുത്. ആഗ്രഹിക്കുന്ന പരിഗണന ജോലിയിലും കുടുംബത്തിലും ലഭിച്ചിന്ന് വരില്ല. പലപ്പോഴും മേലധികാരികള്‍ വളരെയധികം വിരോധം വെച്ച് പുലര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. ഗുണാനുഭവങ്ങളെ കാത്തിരിക്കുന്നവര്‍ക്ക് അതിനുള്ള സമയം ഏറ്റക്കുറച്ചിലുകളായി മാറിക്കൊണ്ടിരിക്കും.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യം നേടിയെടുക്കാന്‍ അതികഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളൊന്നും സംഭവിച്ചെന്ന് വരില്ല. മറ്റുള്ളവരെ പല കാര്യത്തിനും ആശ്രയിക്കേണ്ടി വരുന്നത് നിങ്ങളില്‍ മടുപ്പുണ്ടാക്കും. ജോലിയിലെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ പ്രധാനമായും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ജീവിതത്തില്‍ ഉയര്ച്ചയില്ലാതിരിക്കുന്നത് നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു. പലപ്പോഴും അഭിമുഖങ്ങളും മത്സരങ്ങളും എല്ലാം നിങ്ങളില്‍ പ്രതികൂലമായ അവസ്ഥയുണ്ടാക്കും. ജീവിതത്തിലെ പല പ്രശ്നങ്ങളും തല പൊക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
